ഇഡബ്ല്യുഎസ് സർക്കാരിന് ലഫ്. ഗവർണറുടെ നിർദേശം: വരുമാനപരിധി 5 ലക്ഷമാക്കണം
ന്യൂഡൽഹി ∙ സ്വകാര്യ സ്കൂളുകളിൽ സാമ്പത്തികാടിസ്ഥാനത്തിലുള്ള പ്രവേശന സംവരണത്തിന്റെ (ഇഡബ്ല്യുഎസ്) വരുമാനപരിധി ഒരു ലക്ഷത്തിൽനിന്ന് 5 ലക്ഷമാക്കി ഉയർത്തണമെന്ന് ലഫ്.ഗവർണർ വി.കെ.സക്‌സേന സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമാന സംവരണത്തിന്റെ വരുമാനപരിധി 8 ലക്ഷം രൂപയാണെന്നിരിക്കേ,
ന്യൂഡൽഹി ∙ സ്വകാര്യ സ്കൂളുകളിൽ സാമ്പത്തികാടിസ്ഥാനത്തിലുള്ള പ്രവേശന സംവരണത്തിന്റെ (ഇഡബ്ല്യുഎസ്) വരുമാനപരിധി ഒരു ലക്ഷത്തിൽനിന്ന് 5 ലക്ഷമാക്കി ഉയർത്തണമെന്ന് ലഫ്.ഗവർണർ വി.കെ.സക്‌സേന സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമാന സംവരണത്തിന്റെ വരുമാനപരിധി 8 ലക്ഷം രൂപയാണെന്നിരിക്കേ,
ന്യൂഡൽഹി ∙ സ്വകാര്യ സ്കൂളുകളിൽ സാമ്പത്തികാടിസ്ഥാനത്തിലുള്ള പ്രവേശന സംവരണത്തിന്റെ (ഇഡബ്ല്യുഎസ്) വരുമാനപരിധി ഒരു ലക്ഷത്തിൽനിന്ന് 5 ലക്ഷമാക്കി ഉയർത്തണമെന്ന് ലഫ്.ഗവർണർ വി.കെ.സക്‌സേന സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമാന സംവരണത്തിന്റെ വരുമാനപരിധി 8 ലക്ഷം രൂപയാണെന്നിരിക്കേ,
ന്യൂഡൽഹി ∙ സ്വകാര്യ സ്കൂളുകളിൽ സാമ്പത്തികാടിസ്ഥാനത്തിലുള്ള പ്രവേശന സംവരണത്തിന്റെ (ഇഡബ്ല്യുഎസ്) വരുമാനപരിധി ഒരു ലക്ഷത്തിൽനിന്ന് 5 ലക്ഷമാക്കി ഉയർത്തണമെന്ന് ലഫ്.ഗവർണർ വി.കെ.സക്‌സേന സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമാന സംവരണത്തിന്റെ വരുമാനപരിധി 8 ലക്ഷം രൂപയാണെന്നിരിക്കേ, പ്രൈമറി, സെക്കൻഡറി ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ വരുമാനപരിധി ഉയർത്തുന്നതു പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശം മുൻനിർത്തിയാണിത്.
ഡൽഹി സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള മിനിമം വേതനം പ്രകാരം, വിദഗ്ധ തൊഴിലാളികളുടെ വാർഷികവരുമാനം നിർദിഷ്ട പരിധിയെക്കാൾ കൂടുതലാണെന്നും ലഫ്.ഗവർണർ അറിയിച്ചിട്ടുണ്ട്. സംവരണത്തിനുള്ള കുറഞ്ഞ വരുമാനപരിധി കാരണം 5 വർഷത്തിലേറെയായി ഒാരോ സ്കൂളിലും ശരാശരി 11% സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം, സ്വകാര്യ– അൺ എയ്ഡഡ് സ്കൂളുകളിലെ 25% സീറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
നഴ്സറി, കെജി പ്രവേശനം 28 മുതൽ
ന്യൂഡൽഹി ∙ മക്കളെ നഴ്സറി, കെജി ക്ലാസുകളിൽ ചേർക്കാനിരിക്കുന്ന രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, 2025–26 അധ്യയന വർഷത്തെ നഴ്സറി പ്രവേശനത്തിനുള്ള സമയക്രമം ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ സ്വകാര്യ– അൺ എയ്ഡഡ് അംഗീകൃത സ്‌കൂളുകളിൽ നഴ്സറി, പ്രീ-പ്രൈമറി, ഒന്നാംതരം തുടങ്ങിയ എൻട്രി-ലെവൽ ക്ലാസുകളിലേക്കുള്ള പ്രവേശനനടപടികൾ 28 മുതൽ ആരംഭിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്), പിന്നാക്ക വിഭാഗങ്ങൾ (ഡിജി), പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ (സിഡബ്ല്യുഎസ്എൻ) എന്നിവർക്ക് ഒഴികെയുള്ള ഓപ്പൺ സീറ്റുകളിലേക്കാണു പ്രവേശനം നടത്തുന്നത്.
3 വയസ്സ് തികയണം
നഴ്സറി പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികളുടെ കുറഞ്ഞ പ്രായം 3 വയസ്സും പ്രീ-പ്രൈമറിക്ക് (കെജി) 4 വയസ്സും ആയിരിക്കണം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് 2025 മാർച്ച് 31നകം 5 വയസ്സും തികഞ്ഞിരിക്കണം. ഓരോ ക്ലാസിനും ഉയർന്ന പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. നഴ്സറിലേക്കുള്ള കുട്ടികൾ 4 വയസ്സിന് താഴെയുള്ളവരായിരിക്കണം; പ്രീ-പ്രൈമറി(കെജി)ലേക്കുള്ളവർ 5 വയസ്സിന് താഴെയും ഒന്നാം ക്ലാസിലേക്കുള്ളവർ 6 വയസ്സിന് താഴെയും ആയിരിക്കണം. ഈ പ്രായപരിധിയിൽ 30 ദിവസം വരെ ഇളവ് നൽകാനുള്ള അധികാരം സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്.
പ്രവേശനം പോയിന്റ് അനുസരിച്ച്
ഓൺലൈനായാണ് അപേക്ഷാ നടപടികളെങ്കിലും സ്കൂളുകളുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചെങ്കിൽ മാത്രമേ പ്രവേശനം ലഭിക്കൂ. എല്ലാ സ്വകാര്യ– അൺ എയ്ഡഡ് അംഗീകൃത സ്‌കൂളുകളും 25നകം ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ അവരുടെ പ്രവേശന മാനദണ്ഡങ്ങളും അനുബന്ധ പോയിന്റ് സിസ്റ്റവും അപ്‌ലോഡ് ചെയ്യും. സ്കൂളും വീടും തമ്മിലുള്ള ദൂരം, സഹോദരങ്ങളുടെ പ്രവേശനം, രക്ഷാകർതൃ–പൂർവവിദ്യാർഥി നില എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സ്കൂളുകൾ പോയിന്റുകൾ നൽകും. അവയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക്പട്ടിക പ്രകാരമാണ് അഡ്മിഷൻ ലഭിക്കുക.
പോയിന്റ് മാനദണ്ഡങ്ങൾ
വീടും സ്കൂളും തമ്മിലുള്ള അകലം ഉൾപ്പെടെയുള്ള പല ഘടകങ്ങളും സ്കൂൾ റാങ്ക്പട്ടികയ്ക്ക് മാനദണ്ഡമായുണ്ട്. സ്കൂളിൽ നിന്ന് 0–3 കിലോമീറ്റർ പരിധിയിലുള്ളവർക്കു കൂടുതൽ മാർക്കും പരിഗണനയും ലഭിക്കും. ഉദാഹരണത്തിന് പിതംപുരയിലെ എംഎം പബ്ലിക് സ്കൂളിന്റെ 6 കിലോമീറ്റർ പരിധിയിലുള്ളവരാണെങ്കിൽ 65 പോയിന്റും 6–8 കിലോമീറ്റർ പരിധിയിലുള്ളവരെങ്കിൽ 55 പോയിന്റും 8നു മുകളിലാണെങ്കിൽ 45 പോയിന്റുമാണു നൽകുക.
ചില സ്കൂളുകൾ 0–12 വരെയുള്ള കിലോമീറ്റർ ഉയർന്ന മാർക്കിനു വേണ്ടി പരിഗണിച്ചേക്കും. മുൻ വർഷങ്ങളിൽ, ടഗോർ ഇന്റർനാഷനൽ സ്കൂൾ പോലുള്ള സ്ഥാപനങ്ങൾ സ്കൂൾ ബസ് റൂട്ടുള്ള സ്ഥലമാണെങ്കിൽ കൂടുതൽ മാർക്ക് അനുവദിച്ചിരുന്നു. 50 പോയിന്റാണ് ഇതിനു ലഭിക്കുക. വസന്ത്കുഞ്ച് ഡൽഹി പബ്ലിക് സ്കൂൾ, അമ്മയോ അച്ഛനോ ഡിപിഎസിന്റെ പൂർവവിദ്യാർഥിയാണെങ്കിൽ 10 പോയിന്റ് വീതം നൽകും. ഇതിൽ ആരെങ്കിലും വസന്ത്കുഞ്ച് ഡിപിഎസിലെ തന്നെ പൂർവവിദ്യാർഥിയാണെങ്കിൽ 5 പോയിന്റ് അധികമായുണ്ട്. അതേസമയം, എല്ലാ സ്കൂളുകളും മാതാപിതാക്കൾ പൂർവവിദ്യാർഥികളാണെന്ന പേരിൽ പോയിന്റ് നൽകുന്നില്ല. ഇന്ത്യൻ സ്കൂളിൽ അകലം (60), സഹോദരങ്ങൾ പഠിക്കുന്നത് (20), ആദ്യത്തെ കുട്ടി (20) എന്നിവയാണു ഘടകങ്ങളായി പരിഗണിക്കുന്നത്.
ഫീസ് 25 രൂപ
റജിസ്ട്രേഷൻ ഫീസായി 25 രൂപ മാത്രമാണ് രക്ഷിതാക്കളിൽ നിന്ന് ഈടാക്കുക. താൽപര്യമുണ്ടെങ്കിൽ മാത്രം സ്കൂളിന്റെ പ്രോസ്പെക്ടസ് വാങ്ങിയാൽ മതി. ഇത് വാങ്ങിക്കാൻ സ്കൂളുകൾ രക്ഷിതാക്കളെ നിർബന്ധിക്കരുതെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. കൂടാതെ ക്യാപിറ്റേഷൻ ഫീ, സംഭാവനകൾ എന്നിങ്ങനെ മറ്റ് തുകകൾ വാങ്ങുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ www.edudel.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.