ദേവാങ്കണങ്ങൾ കൈപിടിച്ച താരകം
ന്യൂഡൽഹി∙ എല്ലാ കുഞ്ഞുങ്ങളും മിണ്ടാൻ തുടങ്ങുന്ന പ്രായത്തിൽ അനന്യ പാടിത്തുടങ്ങി. പിന്നീടങ്ങോട്ട് അവളുടെ വർത്തമാനങ്ങളെല്ലാം പാട്ടിലൂടെ മാത്രമായി. അവളുടെ സങ്കടവും സന്തോഷവുമെല്ലാം പാട്ടുകേട്ട് വേണം മനസിലാക്കാൻ. പാട്ടിന്റെ കൈപിടിച്ചുള്ള ആ ജീവിതയാത്ര ഇന്നലെ രാഷ്ട്രപതി ഭവൻ വരെയെത്തി. രാഷ്ട്രപതി ദ്രൗപതി

ന്യൂഡൽഹി∙ എല്ലാ കുഞ്ഞുങ്ങളും മിണ്ടാൻ തുടങ്ങുന്ന പ്രായത്തിൽ അനന്യ പാടിത്തുടങ്ങി. പിന്നീടങ്ങോട്ട് അവളുടെ വർത്തമാനങ്ങളെല്ലാം പാട്ടിലൂടെ മാത്രമായി. അവളുടെ സങ്കടവും സന്തോഷവുമെല്ലാം പാട്ടുകേട്ട് വേണം മനസിലാക്കാൻ. പാട്ടിന്റെ കൈപിടിച്ചുള്ള ആ ജീവിതയാത്ര ഇന്നലെ രാഷ്ട്രപതി ഭവൻ വരെയെത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഭിന്നശേഷിക്കാരായ കലാപ്രതിഭകൾക്കുള്ള ‘സർവശ്രേഷ്ഠ ദിവ്യാംഗ്ജൻ’ പുരസ്കാരം വാങ്ങിയ ശേഷം അനന്യയും മാതാപിതാക്കളും പാട്ടും വിശേഷങ്ങളും പങ്കുവച്ചു.
രണ്ടര വയസുള്ളപ്പോഴാണ് അനന്യയ്ക്ക് ഓട്ടിസമാണെന്നു മാതാപിതാക്കൾ മനസിലാക്കുന്നത്. പക്ഷേ, സംഗീതമെന്ന സുവർണരേഖ അവളുടെ ജീവിതത്തിൽ തെളിഞ്ഞുനിന്നു. ചെറുപ്പം മുതൽ പാട്ടുകളോടു മാത്രമായിരുന്നു കൂട്ട്. കാർട്ടൂൺ ഗാനങ്ങളും സിനിമാ ഗാനങ്ങളുമാണ് പാടിത്തുടങ്ങിയത്. അതിനിടെ തനിയെ കീബോർഡും പഠിച്ചു. മകളുടെ സംഗീതാഭിരുചി മനസിലാക്കിയ മാതാപിതാക്കൾ ആ വഴിക്കു തന്നെ കൈപിടിച്ചു നടത്തി; സംഗീതവും കീബോർഡും ശാസ്ത്രീയമായി പഠിപ്പിച്ചു. അനന്യ ഒരു വേദിയിൽ പാടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.
ഇതിനോടകം നൂറിലേറെ വേദികളിൽ അനന്യ പാടി. കെ.എസ്. ചിത്ര, വിധു പ്രതാപ്, അഫ്സൽ തുടങ്ങിയ പ്രശസ്ത ഗായകർക്കൊപ്പം വേദികൾ പങ്കിട്ടു. 3 സംഗീത ആൽബങ്ങളിലും പാടി. വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്‌പെഷൽ കെയറിൽ പ്രീ വൊക്കേഷനൽ വിദ്യാർഥിനിയാണ്.
അച്ഛൻ ബിജേഷ് റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥൻ. അനന്യയുടെ പാട്ടിനു കൂട്ടായി അമ്മ അനുപമ സദാ കൂടെയുണ്ട്. സഹോദരൻ ആരോൺ പ്ലസ്ടു വിദ്യാർഥി. കൊല്ലം സ്വദേശികളായ ഇവർ ഇപ്പോൾ തിരുവനന്തപുരത്താണു താമസം.
‘അനന്യയെ പോലെയുള്ള കുട്ടികൾക്കായി എല്ലാ സ്കൂളുകളിലും പ്രത്യേകം സംവിധാനങ്ങളില്ലെന്നത് ഏറെ ദുഖകരമാണ്. പ്രത്യേകം കരുതൽ ആവശ്യമുള്ള കുട്ടികൾക്ക് സാധാരണ സ്കൂളുകളിൽ പ്രവേശനം നൽകണമെന്ന് നിയമമുള്ളതാണ്. എന്നാൽ, അതിനു പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരോ കുട്ടികളെ ഉൾക്കൊള്ളാനുള്ള സംവിധാനങ്ങളോ കേരളത്തിലെ സ്കൂളുകളിൽ സജ്ജീകരിക്കുന്നില്ല.
സമപ്രായക്കാരായ മറ്റ് കുട്ടികളോട് ഇടപഴകാനുള്ള അവസരമാണ് ഈ കുട്ടികൾക്ക് നഷ്ടമാകുന്നത്’– അനുപമ പറഞ്ഞു.
വർത്തമാനങ്ങൾക്കൊടുവിൽ ഡൽഹിയിലെ തണുപ്പ് കാറ്റിൽ അമ്മയോടൊട്ടി നിന്ന് തനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട് അനന്യ പാടി, ‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം... .’
ഭിന്നശേഷിക്കാർക്ക് തുല്യത ഉറപ്പാക്കണം: രാഷ്ട്രപതി
ന്യൂഡൽഹി∙ ഭിന്നശേഷിക്കാരോടു സഹതാപം കാണിക്കുന്നതിനു പകരം അവരെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കുകയാണു വേണ്ടതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യാന്തര ഭിന്നശേഷി ദിനത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഭിന്നശേഷിക്കാരായ പ്രതിഭകൾക്കുള്ള പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
തിരുവനന്തപുരം സ്വദേശിയും ഗായികയുമായ അനന്യ ബിജേഷിന് ‘സർവശ്രേഷ്ഠ ദിവ്യാംഗൻ’ പുരസ്കാരം ലഭിച്ചു. ഓട്ടിസം ബാധിച്ച അനന്യയ്ക്കു സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരവും, ബെസ്റ്റ് ക്രിയേറ്റിവ് ചൈൽഡ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനായ ബിജേഷ്–അനുപമ ദമ്പതികളുടെ മകളാണ് അനന്യ. കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ച കൊല്ലം സ്വദേശി ആദിത്യ സുരേഷ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. ആദിത്യയാണ് പുരസ്കാരവിതരണ ചടങ്ങിനു മുൻപുള്ള ഗണേശഗീതം ആലപിച്ചത് .
വ്യക്തിഗത വിഭാഗത്തിൽ കലാ, കായിക, വിദ്യാഭ്യാസ മേഖലകളിൽ നിന്നായി 33 പേർക്കു പുരസ്കാരം നൽകി. ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമത്തിനു പ്രവർത്തിക്കുന്ന സംഘടനകൾക്കും തൊഴിലവസരങ്ങൾ നൽകിയ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.