ഗുണ്ടാസംഘങ്ങൾ വിലസുന്നു പേടിപ്പിച്ച് പണം തട്ടുന്നത് കൂടി
ന്യൂഡൽഹി ∙ ഡൽഹിയിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകൾ പെരുകുന്നുവെന്ന് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ അവസാനം വരെ 186 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ലക്ഷങ്ങൾ ചോദിച്ച് ഗുണ്ടാ സംഘങ്ങൾ വ്യാപാരികളെയും മറ്റും ഭീഷണിപ്പെടുത്തുന്ന കേസുകളിൽ ഇക്കൊല്ലം വലിയ വർധനവുണ്ടായിട്ടുണ്ടെന്നും

ന്യൂഡൽഹി ∙ ഡൽഹിയിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകൾ പെരുകുന്നുവെന്ന് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ അവസാനം വരെ 186 കേസുകളാണ് റജിസ്റ്റർ ചെയ്തത്.
ലക്ഷങ്ങൾ ചോദിച്ച് ഗുണ്ടാ സംഘങ്ങൾ വ്യാപാരികളെയും മറ്റും ഭീഷണിപ്പെടുത്തുന്ന കേസുകളിൽ ഇക്കൊല്ലം വലിയ വർധനവുണ്ടായിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. പണം നൽകാൻ കൂട്ടാക്കിയില്ലെങ്കിൽ കൊല്ലുമെന്നും സ്ഥാപനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നുമാണ് ഭീഷണി. വിദേശത്തിരുന്ന് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ഗുണ്ടാ തലവൻമാരാണു ഭീഷണികൾക്കു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
കാർ ഷോറൂമുകൾ, ഹാർഡ്വെയർ ഷോപ്പുകൾ, ജിംനേഷ്യം, ചെറിയ കടകൾ തുടങ്ങിയവയെയാണ് ഗുണ്ടാ സംഘങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ സജീവമായ 11 സംഘങ്ങളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം തലവൻമാർ കാനഡ, യുകെ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലിരുന്നാണ് ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലുമുള്ള ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നത്.
ലോറൻസ് ബിഷ്ണോയ്–ഗോൾഡി ബ്രാർ ഗ്യാങ്, ഹിമാൻശു ബൗ ഗ്യാങ്, കപിൽ സങ്‌വാൾ ഗ്യാങ്, മഞ്ജീത് മഹൽ ഗ്യാങ്, ജിതേന്ദർ ജോഗി–സമ്പത് നെഹ്റ ഗ്യാങ്, കൗശൽ ഗ്യാങ്, നീരജ് ഫരീദ്പുര ഗ്യാങ്, നീരജ് ബവാന ഗ്യാങ്, സുനിൽ തില്ലു ഗ്യാങ്, ഹാഷിം ബാബ ഗ്യാങ്, ചെന്നു ഗ്യാങ് എന്നീ ഗുണ്ടാസംഘങ്ങളെയാണ് പൊലീസ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ഇതിൽ കപിൽ സങ്‌വാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് എഎപി എംഎൽഎ നരേഷ് ബല്യാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.