കൊടുവായൂർ∙ കോവിഡ് വ്യാപന പ്രതിസന്ധികൾക്കിടെ കാലവർഷവും എത്തിയതോടെ കൊടുവായൂർ മാർക്കറ്റിൽ ദുരിതങ്ങൾ ഇരട്ടിയായി. ചെളിക്കുളമായി കിടക്കുന്ന മാർക്കറ്റ് റോഡും മേഖലയിലെ മാലിന്യങ്ങൾ നീക്കുന്നതിലെ കാലതാമസവുമാണ് കോവിഡ് വ്യാപനത്തിനു പുറമെ കൊടുവായൂർ മാർക്കറ്റിൽ ദുരിതമേറ്റുന്നത്. കൊടുവായൂർ മെയിൻ റോഡിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവായൂർ∙ കോവിഡ് വ്യാപന പ്രതിസന്ധികൾക്കിടെ കാലവർഷവും എത്തിയതോടെ കൊടുവായൂർ മാർക്കറ്റിൽ ദുരിതങ്ങൾ ഇരട്ടിയായി. ചെളിക്കുളമായി കിടക്കുന്ന മാർക്കറ്റ് റോഡും മേഖലയിലെ മാലിന്യങ്ങൾ നീക്കുന്നതിലെ കാലതാമസവുമാണ് കോവിഡ് വ്യാപനത്തിനു പുറമെ കൊടുവായൂർ മാർക്കറ്റിൽ ദുരിതമേറ്റുന്നത്. കൊടുവായൂർ മെയിൻ റോഡിൽ നിന്നു മാർക്കറ്റിനുള്ളിലേക്ക് കയറുന്ന റോഡും മാർക്കറ്റിൽ നിന്നു കുഴൽമന്ദം റോഡിലേക്കുള്ള വഴിയുമാണ് ചെളിയിൽ പുതഞ്ഞു കിടക്കുന്നത്. 

 കണ്ടൈയ്ൻമെന്റ് സോണായതിനെ തുടർന്ന് പഞ്ചായത്ത് അടച്ചിട്ടുള്ളതിനാൽ അവശ്യ വസ്തുക്കളുടെ വിൽപന മാത്രമേ മാർക്കറ്റിലുള്ളൂവെങ്കിലും ചെളിക്കുളമായി കിടക്കുന്ന റോഡുകൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതാണ്. ചെളിയിൽ പുതഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീഴുന്ന അനുഭവവും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് മാർക്കറ്റിലെത്തിയ ഉപഭോക്താക്കൾ പരാതിപ്പെടുന്നു. 

ADVERTISEMENT

 റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. മഴ തുടങ്ങുമ്പോൾ മാർക്കറ്റിൽ സ്ഥിരമായുള്ള ഈ പ്രതിസന്ധി കാലവർഷം ശക്തമാകുന്നതോടെ രൂക്ഷമാകുമെന്നും വ്യാപാരികൾ പറഞ്ഞു.

നടപടി സ്വീകരിക്കും: പഞ്ചായത്ത് പ്രസിഡന്റ്

ADVERTISEMENT

മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരൻ . കണ്ടെയ്ൻമെന്റ് സോണായതിനെ തുടർന്ന് പഞ്ചായത്ത് അടച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ പാറപ്പൊടി ഇടുന്നതിനോ മറ്റ് വഴികൾ തേടുന്നതിനോ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും പഞ്ചായത്തിലെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന മുറയ്ക്ക് മാർക്കറ്റിലെ ചെളിവെള്ള പ്രശ്നം പരിഹരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.