പാലക്കാട് ∙ കോവിഡ് സാഹചര്യത്തിൽ ക്ഷേത്രപ്രവേശനത്തിനു മലബാർ ദേവസ്വം ബോർഡ് മാ‍ർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 16 ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ ക്ഷേത്രങ്ങളിൽ മാത്രമേ ഭക്തർക്കു പ്രവേശനാനുമതി ഉള്ളൂ. ഒരേ സമയം 15 പേർക്കു മാത്രം പ്രവേശനം. സാഹചര്യം വിലയിരുത്തി പ്രവേശന സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കോവിഡ് സാഹചര്യത്തിൽ ക്ഷേത്രപ്രവേശനത്തിനു മലബാർ ദേവസ്വം ബോർഡ് മാ‍ർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 16 ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ ക്ഷേത്രങ്ങളിൽ മാത്രമേ ഭക്തർക്കു പ്രവേശനാനുമതി ഉള്ളൂ. ഒരേ സമയം 15 പേർക്കു മാത്രം പ്രവേശനം. സാഹചര്യം വിലയിരുത്തി പ്രവേശന സമയം പരിമിതിപ്പെടുത്തണം. ക്ഷേത്രത്തിനുള്ളിലും അകലം പാലിക്കണം.

∙ ക്ഷേത്രവും പരിസരവും അണുമുക്തമാക്കണം. പ്രവേശന കവാടത്തിൽ സാനിറ്റൈസർ/സോപ്പ്, വെള്ളം സൗകര്യം.
∙ ഭക്തർ‍ മാസ്ക് ധരിക്കണം, ക്ഷേത്ര കവാടത്തിലും വാഹനം നിർത്തുന്നിടത്തും വഴിപാട് ശീട്ടാക്കുന്നിടത്തും അകലം പാലിക്കണം.
∙ വഴിപാടുകൾക്ക് ഓൺലൈൻ പേയ്മെന്റ് സൗകര്യം ഒരുക്കണം.
∙ പ്രവേശനവഴിയും പുറത്തേക്കുള്ള വഴിയും വെവ്വേറെ സജ്ജീകരിക്കണം.
∙ ക്ഷേത്രപരിസരത്തെ കടകളിലും സ്ഥാപനങ്ങളിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഭക്തരെ പ്രവേശിപ്പിക്കാവൂ.

ADVERTISEMENT

∙ പ്രദക്ഷിണ വഴി ഇടവിട്ടു ശുചീകരിക്കണം. അണുമുക്തമാക്കണം
∙ ഭക്തർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ പ്രവേശന കവാടത്തിൽ നോട്ടിസ് മുഖേന പ്രദർശിപ്പിക്കണം.
∙ ഭക്തരുടെ പേര്, ഫോൺ നമ്പർ, സ്ഥലം, വയസ്സ് റജിസ്റ്ററിൽ രേഖപ്പെടുത്തണം.
∙ കണ്ടെയ്ൻമെന്റ് സോണിലെ ക്ഷേത്രങ്ങളിൽ അതതു തദ്ദേശ സ്ഥാപന/ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിച്ചേ ഭക്തരെ പ്രവേശിപ്പിക്കാവൂ.
∙ സർക്കാർ നിർദേശങ്ങൾക്കു പുറമേ അതതു തദ്ദേശസ്ഥാപന, ആരോഗ്യ വകുപ്പ് നിർദേശങ്ങളും പാലിക്കണമെന്ന് ദേവസ്വം ബോർഡ് കമ്മിഷണർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT