കാട്ടാന ചരിഞ്ഞത് പാറയിൽ നെഞ്ചിടിച്ചു വീണ്
മണ്ണാർക്കാട്∙ മെഴുകുംപാറയിൽ ചരിഞ്ഞ കാട്ടാനയുടെയും കുഞ്ഞിന്റെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി. ചോലയിൽ ഇറങ്ങിയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പാറയിൽ നെഞ്ച് ഇടിച്ചുണ്ടായ പരുക്കാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. കാട്ടാനയെയും കുഞ്ഞിനെയും അന്വേഷിച്ച് ചൊവ്വാഴ്ചയും ആനക്കൂട്ടമെത്തി. വനത്തിൽ നിന്ന് ഏതാണ്ട്

മണ്ണാർക്കാട്∙ മെഴുകുംപാറയിൽ ചരിഞ്ഞ കാട്ടാനയുടെയും കുഞ്ഞിന്റെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി. ചോലയിൽ ഇറങ്ങിയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പാറയിൽ നെഞ്ച് ഇടിച്ചുണ്ടായ പരുക്കാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. കാട്ടാനയെയും കുഞ്ഞിനെയും അന്വേഷിച്ച് ചൊവ്വാഴ്ചയും ആനക്കൂട്ടമെത്തി. വനത്തിൽ നിന്ന് ഏതാണ്ട് 500 മീറ്റർ മാറി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചോലയിലാണ് ആനയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്.
ചോലയിലേക്ക് മുൻകാലുകൾ നീട്ടി ഇറങ്ങിയ നിലയിലാണ്. പിൻഭാഗത്തെ കാലുകൾക്കിടയിൽ ഞെരിഞ്ഞ് അമർന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. മൂന്ന് മാസത്തോളം പ്രായമുള്ള കുഞ്ഞ് ചോലയിലേക്ക് ഇറങ്ങിയപ്പോൾ രക്ഷിക്കാനിറങ്ങിയപ്പോഴാകാം അമ്മയാനയ്ക്ക് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. നെഞ്ച് പാറയിൽ ശക്തമായി ഇടിച്ചുണ്ടായ ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വെറ്ററിനറി സർജൻ ഡോ.ഡേവിസ് ഏബ്രഹാം പറഞ്ഞു. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
മറ്റ് ആനകൾ രക്ഷിക്കാൻ ശ്രമം നടത്തിയതിന്റെ ലക്ഷണവും ഉണ്ട്. സംഭവസ്ഥലത്ത് തന്നെ ചിതയൊരുക്കി ദഹിപ്പിച്ചു. മൃതദേഹം കണ്ടെത്തിയ ചൊവ്വാഴ്ചയും ഈ ഭാഗത്ത് കാട്ടാനകൾ വന്നിരുന്നതായി വനപാലകർ അറിയിച്ചു. ഒരാഴ്ച മുൻപ് അമ്മയും കുഞ്ഞും ഉൾപ്പെടെയുള്ള ആനക്കൂട്ടത്തെ ചിറപ്പാടം ഭാഗത്ത് മലയിൽ കണ്ടിരുന്നു. മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ്, റേഞ്ച് ഓഫിസർ എൻ,സുബൈർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ സി.എം.മുഹമ്മദ് അഷറഫ്, പുരുഷോത്തമൻ, ഫ്ലയിങ് സ്ക്വാഡ്, ആർആർടി അംഗങ്ങൾ തുടങ്ങിയവർ സ്ഥലത്ത് എത്തി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.