ഗതാഗതക്കുരുക്ക് അഴിയാതെ കൊടുവായൂർ ടൗൺ
കൊടുവായൂർ ∙ ടൗണിനോടു ചേർന്നുള്ള പ്രധാനപാതയിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാവുന്നു. അത്യാസന്ന നിലയിലുള്ള രോഗിയുമായി പാലക്കാട്ടേക്കു പോവുകയായിരുന്ന ആംബുലൻസ് ഇന്നലെ കുഴൽമന്ദം റോഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതു 15 മിനിറ്റോളം. ഇന്നലെ ഉച്ചയ്ക്ക് 1.20നാണു നെന്മാറ ഭാഗത്തു നിന്നു പാലക്കാട്ടേക്കു

കൊടുവായൂർ ∙ ടൗണിനോടു ചേർന്നുള്ള പ്രധാനപാതയിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാവുന്നു. അത്യാസന്ന നിലയിലുള്ള രോഗിയുമായി പാലക്കാട്ടേക്കു പോവുകയായിരുന്ന ആംബുലൻസ് ഇന്നലെ കുഴൽമന്ദം റോഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതു 15 മിനിറ്റോളം. ഇന്നലെ ഉച്ചയ്ക്ക് 1.20നാണു നെന്മാറ ഭാഗത്തു നിന്നു പാലക്കാട്ടേക്കു രോഗിയുമായി പോവുകയായിരുന്ന 108 ആംബുലൻസ് റോഡിലെ ഗതാഗതക്കുരുക്കിൽപെട്ടത്.
ചരക്കു വാഹനങ്ങളുടെ അശാസ്ത്രീയമായ ലോഡിറക്കലും റോഡിന്റെ ശോചനീയാവസ്ഥയും മൂലം ഗതാഗതക്കുരുക്ക് സ്ഥിരമാണെന്നും ഇതു സംബന്ധിച്ചു പരാതിപ്പെട്ടാലും വ്യാപാരികളുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിടും വിധം നടപടി സ്വീകരിക്കുന്നതല്ലാതെ പരിഹരിക്കാൻ സംവിധാനമൊന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു.
വസ്ത്ര, പച്ചക്കറി വ്യാപാരത്തിൽ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കൊടുവായൂർ മാർക്കറ്റിൽ മുൻ കാലങ്ങളിൽ പുലർച്ചയ്ക്കോ രാത്രിയോ ആണു ചരക്കിറക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ഏതു സമയത്തും വ്യാപാര കേന്ദ്രങ്ങളിൽ ചരക്കിറക്കാമെന്ന സ്ഥിതി വന്നതോടെ ഗതാഗത തടസ്സം പതിവായി.
കൊടുവായൂർ ടൗൺ മുതൽ പിട്ടുപ്പീടിക വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതം ദുരിതപൂർണമാക്കുന്നു. നബാർഡിന്റെ സഹായത്തോടെ നിർമാണം തുടങ്ങിയിരുന്ന കൊടുവായൂർ – പിട്ടുപ്പീടിക – മാങ്ങോട് ബൈപ്പാസിന്റെ നിർമാണവും മന്ദഗതിയിലായതിനാൽ ഗതാഗത പ്രതിസന്ധി എന്നു തീരുമെന്നറിയാത്ത അവസ്ഥയിലാണു വ്യാപാരികളും നാട്ടുകാരും.