തുടരെത്തുടരെ കൊലപാതകങ്ങൾ, പാലക്കാടിന് ഇതെന്തുപറ്റി? കൊലവിളിയുടെ നടുക്കത്തിൽ പുഴയും പുഴയോരവും
പാലക്കാട് ∙ ജില്ല ഭീതിയിലും ആധിയിലുമാണ്. തുടരെത്തുടരെ കൊലപാതകങ്ങൾ. ലഹരികടത്തു സംഭവങ്ങൾ. പാലക്കാട് ഇങ്ങനെയൊന്നുമായിരുന്നില്ല. 2021 നവംബർ 15ന് ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയതോടെ ജില്ലയിൽ സംഘർഷാവസ്ഥയായി. ഇതിനു പ്രതികാരമായി 2022 ഏപ്രിൽ 15ന് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ

പാലക്കാട് ∙ ജില്ല ഭീതിയിലും ആധിയിലുമാണ്. തുടരെത്തുടരെ കൊലപാതകങ്ങൾ. ലഹരികടത്തു സംഭവങ്ങൾ. പാലക്കാട് ഇങ്ങനെയൊന്നുമായിരുന്നില്ല. 2021 നവംബർ 15ന് ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയതോടെ ജില്ലയിൽ സംഘർഷാവസ്ഥയായി. ഇതിനു പ്രതികാരമായി 2022 ഏപ്രിൽ 15ന് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം ആർഎസ്എസ് നേതാവ് ശ്രീനിവാസനെ മേലാമുറിയിൽ കടയ്ക്കുള്ളിലിട്ടു വെട്ടിക്കൊലപ്പെടുത്തി. ഇത്തരം കൊലപാതകങ്ങളുടെ ഭീതിയിൽനിന്നു ജില്ല ഇപ്പോഴും മുക്തമല്ല.
അതിനിടെയാണു കൊട്ടേക്കാട് കുന്നങ്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലത്തു യുവാവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവം, പട്ടാമ്പി കൊപ്പം മുളയങ്കാവ്, വണ്ടുംതറ എന്നിവിടങ്ങളിലെ കൊലപാതകം, കിഴക്കഞ്ചേരി ഒടുകിൻചോട് സ്ത്രീയെ കൊലപ്പെടുത്തിയത്, ചിറ്റിലഞ്ചേരി വിഴുമലയിൽ യുവാവിന്റെയും ചിറ്റിലഞ്ചേരിയിൽ യുവതിയുടെയും കൊലപാതകം, എലപ്പുള്ളിയിൽ കുഞ്ഞിന്റെയും വീട്ടമ്മയുടെയും കൊലപാതകം അട്ടപ്പാടിയിൽ തോക്കു സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഇരട്ടക്കൊലപാതകം, ഷൊർണൂരിൽ യുവകർഷകനെ കൊലപ്പെടുത്തിയത്; ഇതെല്ലാം രണ്ടോ മൂന്നോ മാസങ്ങൾക്കിടെ നടന്ന സംഭവങ്ങളാണ്.
കൊലവിളിയുടെ നടുക്കത്തിൽ പുഴയും പുഴയോരവും
കൊലവിളികളുടെ നടുക്കത്തിലാണു യാക്കരപ്പുഴയും പുഴയോരവും. മാസങ്ങളുടെ ഇടവേളയിൽ പുഴയ്ക്ക് അക്കരെയും ഇക്കരെയും നടന്നത് 2 അതിദാരുണ കൊലപാതകങ്ങൾ.
∙ 2021 നവംബർ 15ന് ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത് യാക്കരപ്പുഴയുടെ തീരത്ത് കിണാശ്ശേരി മമ്പ്രം റോഡിലാണ്.
∙ ഇതിനു മറുകരയിലാണ് ഇന്നലെ യുവാവിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
∙ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് പട്ടാപ്പകൽ ജനങ്ങളുടെ മുന്നിലിട്ടായിരുന്നു.
∙ ഇത്തവണത്തെ കൊലപാതകം പുഴയോരത്തു വിജന സ്ഥലത്തായതിനാൽ ഒരു മാസത്തിലധികം സമയം ആരും അറിഞ്ഞില്ല.
ലഹരിമയം
ചില സംഭവങ്ങൾ കൊലപാതകത്തിലെത്തിച്ചതു ലഹരിയാണെന്ന വസ്തുത സൗകര്യപൂർവം വിസ്മരിക്കപ്പെടുന്നു. ഇത്തരം വസ്തുതകൾക്കു നേരെ കണ്ണടയ്ക്കുന്നത് ആപത്താണെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലേക്കുള്ള ലഹരികടത്തു വൻതോതിൽ വർധിച്ചു. ഓരോ ദിവസവും പിടിക്കപ്പെടുന്ന ലഹരിവസ്തുക്കളുടെ അളവു തന്നെ ഇതിനു തെളിവ്. ശക്തമായ നടപടി തുടരുമ്പോഴും ലഹരി ഉപയോഗത്തിനും കടത്തിനും കുറവില്ല.
വിശ്രമം ഇല്ലാതെ പൊലീസ്
ഒന്നു കഴിയുമ്പോഴേക്കും അടുത്തത്. ഇത്തരത്തിൽ ജില്ലാ പൊലീസ് വിശ്രമമില്ലാതെ നെട്ടോട്ടമോടാൻ തുടങ്ങിയിട്ടു മാസങ്ങൾ ഏറെയായി. ഓരോ സംഭവത്തിലും പ്രതികളെ യഥാസമയം പിടികൂടുന്നുണ്ടെങ്കിലും നാട്ടിൽ സമാധാനം പുലർത്താൻ രാപകലില്ലാതെ പൊലീസ് ഡ്യൂട്ടിയിലാണ്. ജില്ലാ പൊലീസ് മേധാവി മുതൽ സിവിൽ പൊലീസ് ഓഫിസർ വരെ എല്ലാവരും വിശ്രമം ഇല്ലാത്ത ഓട്ടത്തിലാണ്. അവധി പോലും എടുക്കാനാകാത്ത സാഹചര്യമാണ്. ഓരോ പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിട്ട് പരമാവധി വേഗത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതാണ് ആശ്വാസം. ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്.