വിദേശജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്: മുഖ്യ ഏജന്റ് അറസ്റ്റിൽ
പാലക്കാട് ∙ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശത്തേക്കു കൊണ്ടുപോയി സൈബർ തട്ടിപ്പു നടത്തുന്ന മുഖ്യ ഏജന്റ് അറസ്റ്റിൽ. തൃശൂർ വെങ്കിടങ്ങ് കല്ലിങ്കൽ വീട്ടിൽ സുഗിത്ത് സുബ്രഹ്മണ്യനെ (44) ആണ് പാലക്കാട് സൈബർ ക്രൈം പൊലീസ് മുംബൈയിൽ നിന്നു പിടികൂടിയത്. ചിറ്റൂർ സ്വദേശിയായ യുവാവിന് തായ്‌ലൻഡിൽ ഉയർന്ന

പാലക്കാട് ∙ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശത്തേക്കു കൊണ്ടുപോയി സൈബർ തട്ടിപ്പു നടത്തുന്ന മുഖ്യ ഏജന്റ് അറസ്റ്റിൽ. തൃശൂർ വെങ്കിടങ്ങ് കല്ലിങ്കൽ വീട്ടിൽ സുഗിത്ത് സുബ്രഹ്മണ്യനെ (44) ആണ് പാലക്കാട് സൈബർ ക്രൈം പൊലീസ് മുംബൈയിൽ നിന്നു പിടികൂടിയത്. ചിറ്റൂർ സ്വദേശിയായ യുവാവിന് തായ്‌ലൻഡിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി. പിന്നീട് തായ്‌ലൻഡിലേക്കു കൊണ്ടുപോകുകയും അവിടെ നിന്നു റോഡ് മാർഗം കംബോഡിയയിൽ എത്തിക്കുകയും ചെയ്തു.
ഇവിടെ ചൈനീസ് പൗരൻമാർ നിയന്ത്രിക്കുന്ന സൈബർ തട്ടിപ്പു കേന്ദ്രങ്ങളിൽ നിർബന്ധിച്ച് സൈബർ തട്ടിപ്പ് ജോലി ചെയ്യിപ്പിക്കുകയും കൂടുതൽ ആളുകളെ തട്ടിപ്പിനിരയാക്കുകയും അവരിൽ നിന്നും കൂടുതൽ തുക തട്ടിയെടുക്കാൻ ടാർഗറ്റ് നിശ്ചയിക്കുകയും ചെയ്തു. ഇരിക്കാൻപോലും സമ്മതിക്കാതെ ജോലി ചെയ്യിപ്പിച്ചിരുന്നുവത്രെ. തുടർന്ന് പരാതിക്കാരൻ അവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു.
നാട്ടിലെത്തിയ യുവാവ് പാലക്കാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്യുകയും വിദേശത്തായിരുന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി എം.പ്രസാദ്, ഇൻസ്പെക്ടർ എ.എസ്.സരിൻ, എസ്ഐ സി.എസ്.രമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.ഷിജു, പ്രേംകുമാർ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.