വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ
കഞ്ചിക്കോട് ∙ വീസ വാഗ്ദാനം ചെയ്തു ഒട്ടേറെപ്പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. പുതുശ്ശേരി കാളാണ്ടിത്തറ മഞ്ഞതൊടി വീട്ടിൽ ശ്രീകുമാർ (26) ആണു കസബ പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണു പ്രതി തട്ടിപ്പു നടത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വീസ

കഞ്ചിക്കോട് ∙ വീസ വാഗ്ദാനം ചെയ്തു ഒട്ടേറെപ്പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. പുതുശ്ശേരി കാളാണ്ടിത്തറ മഞ്ഞതൊടി വീട്ടിൽ ശ്രീകുമാർ (26) ആണു കസബ പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണു പ്രതി തട്ടിപ്പു നടത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വീസ ലഭിക്കാതായതോടെ പണം നൽകിയവർ കസബ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിവിധ ജില്ലകളിൽ നിന്നായി ഒട്ടേറെ പരാതികളാണു കസബ പൊലീസിനു ലഭിച്ചിരുന്നത്. ഇതുപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതിനു പിന്നാലെ പ്രതി കോയമ്പത്തൂരിലും കൊച്ചിയിലുമായി ഒളിവിൽ പോയി. കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നു പ്രതി സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കേരളത്തിലെ മിക്ക ജില്ലകളിലും ഇയാൾ സമാനരീതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.
ഇയാൾക്കെതിരെ ഇനിയും പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണു പൊലീസ് പറയുന്നത്. കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സി.കെ.രാജേഷ്, സതീഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്.