പുസ്തകോത്സവം പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ
പാലക്കാട് ∙ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയാൽ കാണാൻ കഴിയുക വെറുമൊരു പുസ്തകോത്സവമല്ല, കേരളത്തിലെ 86 പ്രസാധകരുടെ മലയാളം, ഇംഗ്ലിഷ് പുസ്തകങ്ങളുടെ ശേഖരങ്ങൾ 108 സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്ന വേറിട്ട പുസ്തകോത്സവം. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി നടത്തുന്ന 3 ദിവസത്തെ പുസ്തകോത്സവത്തിനു ഇന്നലെ തുടക്കമായി.

പാലക്കാട് ∙ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയാൽ കാണാൻ കഴിയുക വെറുമൊരു പുസ്തകോത്സവമല്ല, കേരളത്തിലെ 86 പ്രസാധകരുടെ മലയാളം, ഇംഗ്ലിഷ് പുസ്തകങ്ങളുടെ ശേഖരങ്ങൾ 108 സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്ന വേറിട്ട പുസ്തകോത്സവം. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി നടത്തുന്ന 3 ദിവസത്തെ പുസ്തകോത്സവത്തിനു ഇന്നലെ തുടക്കമായി. നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വൈശാഖൻ അധ്യക്ഷനായി.
വികസന സമിതി ചെയർമാൻ ടി.കെ.നാരായണദാസ്, കൺവീനർ പി.എൻ.മോഹനൻ, മുണ്ടൂർ സേതുമാധവൻ, വി.കെ.ജയപ്രകാശ്, രാജേഷ് മേനോൻ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി, സ്കൂൾ, കോളജ് സ്ഥാപനങ്ങൾക്കു മലയാളം പുസ്തകങ്ങൾക്കു 35%, ഇംഗ്ലിഷ് പുസ്തകങ്ങൾക്കു 20% വില കിഴിവ് ലഭ്യമാണ്. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് പ്രവേശന സമയം. 18നു അവസാനിക്കും.
പുസ്തകോത്സവത്തിൽ ഇന്ന്
രാവിലെ 10.30നു കാവ്യോത്സവം പി.ആർ.ജയശീലൻ ഉദ്ഘാടനം ചെയ്യും. സന്ധ്യ സുന്ദരൻ അധ്യക്ഷയാകും. കെ.എൻ.കുട്ടി കടമ്പഴിപ്പുറം, പി.കെ.സുധാകരൻ, ഇ.രാമചന്ദ്രൻ, എ.ജയബാലൻ എന്നിവർ പങ്കെടുക്കും. തുടർന്നു നടക്കുന്ന കുമാരനാശാന്റെയും ഒളപ്പമണ്ണയുടെയും കവിതാലാപനം എം.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ജയകൃഷ്ണൻ അധ്യക്ഷനാകും.