പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ടോൾ: പ്രതിഷേധം ശക്തം
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ ഒന്നുമുതൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കുമെന്നു ടോള്‍ പ്ലാസ അധികൃതര്‍ വ്യക്തമാക്കി. ജനകീയ പ്രതിഷേധം മൂലം പലപ്രാവശ്യം മാറ്റിവച്ച ടോള്‍ പിരിവാണു തുടങ്ങുന്നത്. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. സര്‍വീസ് റോഡ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാതെയും

വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ ഒന്നുമുതൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കുമെന്നു ടോള്‍ പ്ലാസ അധികൃതര്‍ വ്യക്തമാക്കി. ജനകീയ പ്രതിഷേധം മൂലം പലപ്രാവശ്യം മാറ്റിവച്ച ടോള്‍ പിരിവാണു തുടങ്ങുന്നത്. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി.
സര്‍വീസ് റോഡ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാതെയും ആറുവരിപ്പാതയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഏർപ്പെടുത്താതെയും പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം ശക്തമായി എതിര്‍ക്കുമെന്നു വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വടക്കഞ്ചേരി മേല്‍പാലം തകര്‍ന്ന നിലയിലാണ്. പാതയോരത്തെ വീടുകള്‍ക്കു സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. വാണിയമ്പാറയില്‍ അടിപ്പാത നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല. പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയും തീരുമാനിച്ചു.
കോണ്‍ഗ്രസും ബിജെപിയും സമരരംഗത്ത് ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏകപക്ഷീയമായി ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെ ജനപ്രതിനിധികളും പ്രതിഷേധത്തിലാണ്. പ്രദേശത്തെ സ്കൂൾ വാഹനങ്ങൾക്ക് നിലവില്‍ ടോള്‍ ഇല്ലാതെ കടന്നുപോകാം. ജൂലൈ മുതല്‍ ഇതിനും മാറ്റമുണ്ടാകും.നിലവില്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങള്‍ക്കാണു സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്.