ശിരുവാണി ജംഗിൾ സഫാരി നവംബർ 1 മുതൽ; സന്ദർശകർ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം
കല്ലടിക്കോട്∙ പശ്ചിമഘട്ട മലനിരകളുടെ കാഴ്ചവിരുന്നൊരുക്കുന്ന ശിരുവാണിയിലേക്ക് നവംബർ 1 മുതൽ ജംഗിൾ സഫാരിക്ക് വീണ്ടും തുടക്കമാകുന്നു. പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ പാസ് എടുത്ത ശേഷം ടൂറിസം ഗൈഡിന്റെ സഹായത്തോടെ മുത്തികുളം റിസർവ് വനത്തിലൂടെയുള്ള യാത്രയും ശിരുവാണി ഡാമിന്റെ കാഴ്ചകളും

കല്ലടിക്കോട്∙ പശ്ചിമഘട്ട മലനിരകളുടെ കാഴ്ചവിരുന്നൊരുക്കുന്ന ശിരുവാണിയിലേക്ക് നവംബർ 1 മുതൽ ജംഗിൾ സഫാരിക്ക് വീണ്ടും തുടക്കമാകുന്നു. പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ പാസ് എടുത്ത ശേഷം ടൂറിസം ഗൈഡിന്റെ സഹായത്തോടെ മുത്തികുളം റിസർവ് വനത്തിലൂടെയുള്ള യാത്രയും ശിരുവാണി ഡാമിന്റെ കാഴ്ചകളും കേരളാമേട്ടിലെ പുൽമേട്ടിലേക്കുള്ള ട്രക്കിങ് എന്നിവ ഉൾപ്പെടെ ആകെ 21 കിലോമീറ്ററിലാണ് പദ്ധതി നടപ്പാക്കുന്നത്. സന്ദർശകർക്ക് ഇക്കോ ടൂറിസം ഗൈഡിന്റെ കൂടെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഗൈഡിന്റെ ഫീസ് അടക്കമുള്ള നിരക്കാണ് ഈടാക്കുക.
ശിരുവാണി ഡാം, കേരളമേട് എന്നീ സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇരുചക്രവാഹനത്തിൽ പ്രവേശനം അനുവദിക്കില്ല. 5 വർഷമായി നിർത്തിവച്ച ശിരുവാണി സന്ദർശനാവസരമാണു വീണ്ടും ലഭിക്കുന്നത്. ജൈവ, വന്യജീവി വൈവിധ്യങ്ങളാൽ സമ്പന്നമായ ശിരുവാണി വനമേഖലയുടെ തനിമ നിലനിർത്തിയാകും സന്ദർശനാനുമതിയെന്ന് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ് പറഞ്ഞു.
സന്ദർശകരുടെ ശ്രദ്ധയ്ക്ക്
∙ പ്രവേശനം അഡ്വാൻസ് ബുക്കിങ്ങുകളിലൂടെ ( 85476 02366) മാത്രം
∙ യാത്ര സന്ദർശകർ വരുന്ന വാഹനത്തിൽ മാത്രം.
∙യാത്രാ സമയം പരമാവധി 3 മണിക്കൂർ ആയിരിക്കും.
∙സഞ്ചാരികൾ വനത്തിനുള്ളിൽ ലഹരി വസ്‌തുക്കൾ, ഭക്ഷണം, പ്ലാസ്റ്റിക് എന്നിവ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു.
∙ആവശ്യമായ കുടിവെള്ളം പ്ലാസ്റ്റിക് ഇതര കണ്ടയ്‌നറുകളിൽ അനുദിക്കും.
∙സന്ദർശകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കരുത്.
∙യാത്രയുടെ നിയമങ്ങൾ ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
∙ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ടിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
∙സന്ദർശകരിൽ ഒരാളെങ്കിലും തിരിച്ചറിയൽ രേഖ കൈവശം വയ്ക്കണം.
∙വന്യജീവികളുടെ സാന്നിധ്യമുള്ളതിനാൽ ഗൈഡിന്റെ/സഹായിയുടെ കൂടെയല്ലാതെ വനത്തിലൂടെ യാത്ര അനുവദിക്കില്ല.
∙ ഡാമിലോ ജലാശയങ്ങളിലോ ഇറങ്ങരുത്.
സന്ദർശന സമയം
∙ രാവിലെ 9, 12 പിഎം, 2.30 പിഎം
പ്രവേശന നിരക്ക്
∙ 5 പേർ ഉൾപ്പെടുന്ന കാർ, ജീപ്പ് – 2000 രൂപ, 7 പേർ ഉൾപ്പെടുന്ന വാഹനം – 3000, 12 പേർ ഉൾപ്പെടുന്ന വാഹനം 5000, 17 പേർ ഉൾപ്പെടുന്ന വാഹനം– 6500.
വഴി
∙ പാലക്കാട് ഭാഗത്തുനിന്നു വരുന്നവർക്ക് ദേശീയപാത ഇടക്കുറുശ്ശി ശിരുവാണി കവല– പാലക്കയം വഴിയും മണ്ണാർക്കാട് ഭാഗത്ത് നിന്നു വരുന്നവർക്ക് ചിറക്കൽപടി– കാഞ്ഞിരപ്പുഴ– പാലക്കയം വഴിയും എത്തി ഇഞ്ചിക്കുന്ന് വഴി ശിരുവാണിയിലെത്താം.