കണ്ടാൽ നിങ്ങൾ പറയും, ശരിയാണ്, ശിരുവാണി സുന്ദരമാണ്
കല്ലടിക്കോട് ∙ ശിരുവാണി മലനിരകളുടെ സുന്ദര കാഴ്ചകൾ കാണാനും ഡാമും ഏറെ അപൂർവമായ കേരളമേടും ഉൾപ്പെടെ ആസ്വദിക്കാനും വീണ്ടും വനംവകുപ്പ് അവസരമൊരുക്കുന്നു. 5 വർഷം മുൻപ് നിർത്തിവച്ച സന്ദർശന അവസരമാണ് അടുത്തമാസം പുനരാരംഭിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്കു പ്രവേശനാനുമതി ലഭിക്കുന്നതോടെ വിനോദസഞ്ചാരികൾക്ക്

കല്ലടിക്കോട് ∙ ശിരുവാണി മലനിരകളുടെ സുന്ദര കാഴ്ചകൾ കാണാനും ഡാമും ഏറെ അപൂർവമായ കേരളമേടും ഉൾപ്പെടെ ആസ്വദിക്കാനും വീണ്ടും വനംവകുപ്പ് അവസരമൊരുക്കുന്നു. 5 വർഷം മുൻപ് നിർത്തിവച്ച സന്ദർശന അവസരമാണ് അടുത്തമാസം പുനരാരംഭിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്കു പ്രവേശനാനുമതി ലഭിക്കുന്നതോടെ വിനോദസഞ്ചാരികൾക്ക് ശിരുവാണിയിലെത്താൻ എളുപ്പമാകും. സഞ്ചാരികൾ എത്തുന്നതോടെ വനമേഖലയിലെ ശിങ്കൻപാറ ആദിവാസി കുടുംബങ്ങൾക്ക് തൊഴിലും ലഭ്യമാകും. വനവിഭവങ്ങൾ വിൽപന നടത്താനും കഴിയും. താഴെ കുടിയേറ്റ മേഖലയായ പാലക്കയത്തിനും ഇതിന്റെ പ്രയോജനം ലഭിക്കും.
പ്രവേശന നിരക്കുകൾ സംബന്ധിച്ചു വൈകാതെ അറിയാം. പ്രകൃതിക്ക് കോട്ടംവരുത്താതെ നിയന്ത്രണങ്ങളോടെ ആരംഭിക്കുന്ന ശിരുവാണി സന്ദർശനത്തിൽ വനഭംഗി ആസ്വദിക്കാനും ശിരുവാണി ഡാമിനു പുരമേ, കേരള– തമിഴ്നാട് അതിർത്തിയായ കേരളമേട് കാണാനും സാധിക്കും. സന്ദർശകർക്കൊപ്പം ഗൈഡായി പോകാൻ ശിങ്കൻപാറ ഊരുകാർക്ക് അവസരം ലഭിക്കും. അതിലൂടെ വരുമാനവും. സന്ദർശാനുമതി നൽകാനുള്ള വനംവകുപ്പിന്റെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണു നാട്ടുകാർ കാണുന്നത്.
വഴി ഇങ്ങനെ
പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ ശിരുവാണി കവലയിൽ നിന്ന് 10 കിലോമീറ്റർ യാത്രചെയ്താൽ പാലക്കയത്തെത്തും. അവിടെനിന്ന് ഹെയർപിൻ വളവുകൾ കയറി 16 കിലോമീറ്റർ യാത്രചെയ്യണം ശിരുവാണിയിലെത്താൻ.