കോയമ്പത്തൂർ ∙ ഗാന്ധിപുരം നൂറടി റോഡിലെ ജോസ് ആലുക്കാസിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നു. 24 ‌മണിക്കൂറും തിരക്കേറിയ സ്ഥലത്തായിരുന്നു മോഷണം. 150 മുതൽ 200 പവൻ വരെ നഷ്ടപ്പെട്ടിരിക്കാമെന്നാണു പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടരയോടെ കയ്യുറ ധരിച്ച്, മുഖം മാസ്കും ഷർട്ടും കൊണ്ടു മറച്ച് അകത്തു കയറിയ ആളാണു മോഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂർ ∙ ഗാന്ധിപുരം നൂറടി റോഡിലെ ജോസ് ആലുക്കാസിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നു. 24 ‌മണിക്കൂറും തിരക്കേറിയ സ്ഥലത്തായിരുന്നു മോഷണം. 150 മുതൽ 200 പവൻ വരെ നഷ്ടപ്പെട്ടിരിക്കാമെന്നാണു പൊലീസ് പറയുന്നത്. 

ജ്വല്ലറിയുടെ കാർ പാർക്കിങ്ങിൽ നിന്ന് എസി വെന്റിലേറ്റർ ഭാഗം പൊളിച്ച നിലയിൽ.

പുലർച്ചെ രണ്ടരയോടെ കയ്യുറ ധരിച്ച്, മുഖം മാസ്കും ഷർട്ടും കൊണ്ടു മറച്ച് അകത്തു കയറിയ ആളാണു മോഷണം നടത്തിയതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു മനസ്സിലായത്. 3 നിലകളിലായി പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ പലയിടങ്ങളിൽ നിന്നാണ് ആഭരണങ്ങൾ ബാഗിലാക്കിയത്. അതുകൊണ്ടു തന്നെ ജ്വല്ലറി തുറന്നിട്ടും മോഷണം അറിയാൻ വൈകി. സ്വർണം നഷ്ടപ്പെട്ടതു മനസ്സിലായതോടെ ജീവനക്കാർ പൊലീസിനെ അറിയിച്ചു. 

ADVERTISEMENT

ജ്വല്ലറിയുടെ പിൻഭാഗത്തു താഴെയുള്ള കാർ പാർക്കിങ്ങിലെ ഇലക്ട്രിക്കൽ ബോർഡ് മാറ്റി എസി വെന്റിലേറ്ററിന്റെ ദ്വാരത്തിലൂടെ മോഷ്ടാവ് അകത്തു കയറിയെന്നാണു കരുതുന്നത്. പൊലീസ് നായ വിൽമ ഓടിയെത്തിയതും ഇവിടെ വരെയാണ്. സ്ഥലത്തു നിന്ന് 2 ഗ്ലൗസും മാസ്കും കമ്പിയും ലഭിച്ചു. സിറ്റി പൊലീസ് കമ്മിഷണർ വി.ബാലകൃഷ്ണൻ, ഡപ്യൂട്ടി കമ്മിഷണർ ജി.ചന്ദീഷ് എന്നിവർ സ്ഥലം പരിശോധിച്ചു. അന്വേഷണത്തിന് 5 പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നു കമ്മിഷണർ അറിയിച്ചു.

നവീകരിച്ച ഷോറൂം 2023 ഏപ്രിൽ 14നാണു തുറന്നത്. കെട്ടിടത്തിൽ  2 സെക്യൂരിറ്റി ജീവനക്കാർ ജോലിയിൽ ഉണ്ടായിരുന്നു. 12 ജീവനക്കാരും മുകൾഭാഗത്താണു താമസിക്കുന്നത്. ഇവരെ ചോദ്യം ചെയ്തെങ്കിലും ഇവർക്കു സംഭവവുമായി ബന്ധമില്ലെന്നു കണ്ടെത്തി.