ആലത്തൂർ∙ആലത്തൂരിൽ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്കു ശേഷമായിരിക്കും നിയന്ത്രണം നടപ്പാക്കുന്നത്. നെന്മാറ ഡിവിഷൻ ഫോറസ്റ്റ് ഓഫിസ് മുതൽ കോട്ടേക്കുളം ജംക്‌ഷൻ, തൃപ്പാളൂർ ജംക്‌ഷൻ, കിണ്ടിമുക്ക്, സ്വാതി ജംക്‌ഷൻ റൂട്ടിലാണ് നിയന്ത്രണം. രണ്ടു മണിക്കു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ∙ആലത്തൂരിൽ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്കു ശേഷമായിരിക്കും നിയന്ത്രണം നടപ്പാക്കുന്നത്. നെന്മാറ ഡിവിഷൻ ഫോറസ്റ്റ് ഓഫിസ് മുതൽ കോട്ടേക്കുളം ജംക്‌ഷൻ, തൃപ്പാളൂർ ജംക്‌ഷൻ, കിണ്ടിമുക്ക്, സ്വാതി ജംക്‌ഷൻ റൂട്ടിലാണ് നിയന്ത്രണം. രണ്ടു മണിക്കു ശേഷം തൃശൂർ ഭാഗത്തു നിന്നും വരുന്ന സ്വകാര്യബസുകൾ നെല്ലിയാംകുന്നം വഴി പവിഴം ജംക്‌ഷൻ, ലിങ്ക് റോഡ് വഴി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടതും ബസ് സ്റ്റാൻഡിൽ നിന്നും തിരിച്ച് ഔട്ടറിലൂടെ ഇറങ്ങി പവിഴം ജംക്‌ഷൻ നെല്ലിയാംകുന്നം വഴി തിരിച്ചു പോകേണ്ടതും അവിടന്ന് ദേശീയപാത വഴി പോകേണ്ടതാണ്.

പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ തോട്ടുപാലത്ത് നിന്ന് സർവീസ് റോഡ് കയറി എരിമയൂർ ഗുരുകുലം ജംക്‌ഷൻ വഴി ലിങ്ക് റോഡിലൂടെ ബസ് സ്റ്റാൻഡിൽ കയറണം. തുടർന്ന് ഔട്ടറിലൂടെ നെല്ലിയാംകുന്നത്ത് പ്രവേശിച്ച് ദേശീയപാത വഴി പോകേണ്ടതാണ്. വെങ്ങന്നൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ലിങ്ക് റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ പവിഴം ജംക്‌ഷൻ വഴി പോകേണ്ടതാണ്. ബസ് സ്റ്റാൻഡിൽ നിന്നും സ്വാതി ജംക്‌ഷൻ ഭാഗത്തേക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന സമയം വാഹനങ്ങൾ കടത്തി വിടുന്നതല്ല.

ADVERTISEMENT

നെന്മാറ∙ ഇന്ന് ഉച്ചയ്ക്ക് 3ന് നെന്മാറ ഗവ.ബോയ്സ് സ്കൂളിൽ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ ഉച്ചയ്ക്ക് 12 മുതൽ മംഗലംപാലത്തു നിന്നു തിരിഞ്ഞു പാലക്കാട് വഴി പോകണം.

ഉച്ചയ്ക്ക് 2 മുതൽ വടക്കഞ്ചേരി ഭാഗത്തു നിന്നു നെന്മാറ വഴി വരുന്ന ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും അയിനംപാടം ഫോറസ്റ്റ് ഓഫിസ് ഭാഗത്തു നിന്നു തിരിഞ്ഞു അന്താഴി - കിളിയല്ലൂർ - വല്ലങ്ങി വഴി പോകണം. കൊല്ലങ്കോട് ഭാഗത്തു നിന്നു വടക്കഞ്ചേരി ഭാഗത്തേക്ക് പോവുന്ന വലിയ വാഹനങ്ങൾ വിത്തനശേരി നിന്നു തിരിഞ്ഞു കൊടുവായൂർ ഭാഗത്തേക്കും പോകണം. മറ്റെല്ലാ വാഹനങ്ങളും നെന്മാറ മുക്ക് വഴി കയ്പഞ്ചേരി - തലവെട്ടാംപാറ - എൻഎസ്എസ് കോളജ് വഴി പോകണം. നവകേരള സദസ്സിനു വരുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി അയിനംപാടം കെഎസ്ഇബി, നേതാജി കോളജ്, , ജപമാല റാണി ചർച്ചിനു സമീപം, ഗംഗോത്രി സ്കൂൾ പരിസരത്ത് പാർക്ക് ചെയ്യണം. ക്ഷണിക്കപ്പെട്ട അതിഥികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ബോയ്സ് സ്കൂളിനു മുന്നിലിറക്കി പാർക്ക് മൈതാനിയിൽ പാർക്ക് ചെയ്യണം.

ADVERTISEMENT

വടക്കഞ്ചേരി∙ നവകേരള സദസ്സിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷം വടക്കഞ്ചേരി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട്, ഗോവിന്ദാപുരം, മംഗലംഡാം, തൃശ്ശൂർ ഭാഗത്തേക്കുള്ള ബസുകൾ റോയൽ ജംക്‌ഷനില്‍ സർവീസ് റോഡിലൂടെ എത്തി റോയൽ, തങ്കം കവലകളിൽ യാത്രക്കാരെ ഇറക്കി ദേശീയപാതയിലേക്ക് പ്രവേശിക്കണം. കിഴക്കഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചന്തപ്പുരയിൽ യാത്ര അവസാനിപ്പിക്കണം. സ്വകാര്യ വാഹനങ്ങൾ പാളയം കവലയിൽനിന്ന് കരിപ്പാലി ഭാഗത്തേക്ക് തിരിഞ്ഞു പോകണം. കണ്ണമ്പ്ര ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ റോയൽ ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കണം. 

കണക്കൻതുരുത്തി, പല്ലാറോഡ് ഭാഗത്തു നിന്നുവരുന്ന ബസുകൾ ശ്രീരാമ തിയേറ്ററിന് സമീപം സർവീസ് അവസാനിപ്പിക്കണം. സ്വകാര്യ വാഹനങ്ങൾ മാണിക്യപ്പാടം റോഡ് വഴി തിരിഞ്ഞുപോകണം. നവകേരള സദസ്സിനായി വരുന്ന കണ്ണമ്പ്ര, പുതുക്കോട്, കോട്ടായി പെരിങ്ങോട്ടുകുറിശ്ശി, തരൂർ, കുത്തനൂർ, കാവശ്ശേരി ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ തങ്കം കവലയിൽ ആളെയിറക്കി ഐഎച്ച്ആർഡി കോളജിന് സമീപത്തുള്ള പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യണമെന്നും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT