ഒറ്റപ്പാലം∙ അനങ്ങനടിയിൽ പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്ന് 7 പവനോളം സ്വർണവും നിരീക്ഷണ ക്യാമറ സംവിധാനത്തിന്റെ ഡിവിആറും കവർന്നു. അനങ്ങനടി പുതുക്കുടിയിൽ പി.സി.കുട്ടിയുടെ വീട്ടിലാണു കവർച്ച.വീട്ടുടമയും കുടുംബവും കൊൽക്കത്തയിലാണ്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ 2 ദിവസമായി ലഭിക്കാത്തതിനെ തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം∙ അനങ്ങനടിയിൽ പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്ന് 7 പവനോളം സ്വർണവും നിരീക്ഷണ ക്യാമറ സംവിധാനത്തിന്റെ ഡിവിആറും കവർന്നു. അനങ്ങനടി പുതുക്കുടിയിൽ പി.സി.കുട്ടിയുടെ വീട്ടിലാണു കവർച്ച.വീട്ടുടമയും കുടുംബവും കൊൽക്കത്തയിലാണ്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ 2 ദിവസമായി ലഭിക്കാത്തതിനെ തുടർന്നു നാട്ടിൽ ബന്ധുക്കളോടു പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് മുൻവശത്തെയും 3 ബെഡ് റൂമുകളിലെയും വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. മുറികളിലെ അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. സാധനങ്ങൾ പുറത്തേക്കു വലിച്ചിട്ടിരുന്ന അലമാരകൾ ബെഡിലേക്കു കയറ്റിവച്ച നിലയിലുമാണ്. 

ADVERTISEMENT

അലമാരകളിൽ ഒന്നിലായിരുന്നു സ്വർണമാല. പി.സി.കുട്ടിയുടെ മകൻ സുഭാഷ്കുട്ടി കഴിഞ്ഞ ബുധനാഴ്ച വരെ നാട്ടിലുണ്ടായിരുന്നു. കൊൽക്കത്തയിലേക്കു തിരിച്ചുപോകും മുൻപു വീട്ടിൽ അഴിച്ചുവച്ചു പോയ മാലയാണിതെന്നു ബന്ധുക്കൾ പറഞ്ഞു. ഒറ്റപ്പാലം–ചെർപ്പുളശ്ശേരി പ്രധാന പാതയോടു ചേർന്നാണു മോഷണം നടന്ന വീട്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT