മലമ്പുഴ ∙ പുഷ്പമേളയെ വരവേൽക്കാൻ ഒരുങ്ങുകയാണു മലമ്പുഴ. 23 മുതൽ 28 വരെ നടക്കുന്ന മേളയിൽ പതിനായിരത്തിലേറെ സന്ദർശകരെയാണു പ്രതീക്ഷിക്കുന്നത്. പക്ഷേ, സന്ദർശകർ കൂടുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ ജലസേചന വകുപ്പ് അധികൃതർ തയാറായിട്ടില്ല. പാർക്കിങ്തോന്നും പോലെ പണം കൊടുത്തു വാഹനം പാർക്കിങ്ങിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലമ്പുഴ ∙ പുഷ്പമേളയെ വരവേൽക്കാൻ ഒരുങ്ങുകയാണു മലമ്പുഴ. 23 മുതൽ 28 വരെ നടക്കുന്ന മേളയിൽ പതിനായിരത്തിലേറെ സന്ദർശകരെയാണു പ്രതീക്ഷിക്കുന്നത്. പക്ഷേ, സന്ദർശകർ കൂടുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ ജലസേചന വകുപ്പ് അധികൃതർ തയാറായിട്ടില്ല. 

പാർക്കിങ് തോന്നും പോലെ
പണം കൊടുത്തു വാഹനം പാർക്കിങ്ങിനു സൗകര്യമുണ്ടെങ്കിലും സ്ഥലപരിമിതി പ്രശ്നമാണ്. തിരക്കു കൂടുമ്പോൾ വാഹനങ്ങൾ ഗതാഗത തടസ്സമുണ്ടാക്കും വിധം റോഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥ.

ADVERTISEMENT

വെളിച്ചമില്ല
രാത്രി ഉദ്യാനത്തിനു പുറത്തു വെളിച്ചമില്ലാത്തതു സന്ദർശകർക്കു ദുരിതമാണ്. മൊബൈൽ ഫ്ലാഷ് തെളിയിച്ചു നടക്കേണ്ട അവസ്ഥ. വാഹന പാർക്കിങ് സ്ഥലത്തും വെളിച്ചമില്ല. കുട്ടികളുടെ പാർക്കിൽ ഉപകരണങ്ങൾ മിക്കതും കേടായിക്കിടക്കുന്നു. നീന്തൽക്കുളവും നശിച്ചു.

വേണം, നല്ലൊരു ശുചിമുറി
ഉദ്യാനത്തിൽ ആകെയുള്ളത് ഒരു ശുചിമുറിയാണ്. സന്ദർശകർ ദീർഘനേരം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന രണ്ടു ശുചിമുറികൾ ടാർപോളിൻ കെട്ടി മറച്ചിരിക്കുകയാണ്.

ADVERTISEMENT

‘അത്യാവശ്യക്കാർ’ ഇതിനു പിന്നിൽ കാര്യം സാധിക്കുന്നതോടെ ദുർഗന്ധവും രൂക്ഷം. ഇ ടോയ്‌ലറ്റുകൾ തകർച്ചയിലാണ്. ഉദ്യാനത്തിനു പുറത്തുള്ള ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് കവിഞ്ഞു സമീപത്തെ കടകളിലേക്കൊഴുകിയതോടെ അടച്ചു. പുതിയ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാൻ നടപടിയില്ല.

അരുത്, അപകടമാണ്
സ്റ്റാൻഡിൽ കയറാതെ ബസ് ഉദ്യാനത്തിനു മുന്നിലിട്ടു തിരിക്കുന്നത് അപകടമാണെന്നു നാട്ടുകാരുടെ മുന്നറിയിപ്പ്. പല ബസുകളും അമിത വേഗത്തിലെത്തി സന്ദർശകരുടെ തിരിക്കിനിടയിൽ നിന്നാണു തിരിക്കുന്നത്. സന്ദർശകർക്കു തടസ്സമാകുന്ന വിധമാണു ബസുകൾ ഉദ്യാനത്തിനു മുന്നിൽ നിർത്തിയിടുന്നതും. രണ്ടു കോടി രൂപയോളം മുടക്കി റോക്ക് ഗാർഡനു സമീപം നിർമിച്ചിട്ടിരിക്കുന്ന ബസ് സ്റ്റാൻഡ് ഒരു ബസ് പോലും കയറാതെ കാടുപിടിച്ചു കിടക്കുന്നു. 

ADVERTISEMENT

ബസ് അമിത വേഗത്തിലെത്തി; ഒഴിവായതു വൻ ദുരന്തം
അമിത വേഗത്തിലെത്തി ഉദ്യാനത്തിനു മുന്നിൽ നിന്നു പെട്ടെന്നു തിരിച്ച ബസിനു മുന്നിൽ നിന്നു സന്ദർശകരായ 5 വിദ്യാർഥികൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം. ഉദ്യാനത്തിനു മുന്നിൽ സുരക്ഷ ചുമതലയുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലാണു സംഭവം.

പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്നു അധ്യാപകരുടെ പരാതിയുണ്ട്. രണ്ടു ദിവസം മുൻപും ബസിനു മുന്നിൽ നിന്നു തമിഴ്നാട് സ്വദേശികളായ സന്ദർശകർ രക്ഷപ്പെട്ടതു തലനാരിഴ്യ്ക്കാണ്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുമെന്നു സന്ദർശകർ പറഞ്ഞു.

ശുദ്ധജലത്തിന് നെട്ടോട്ടം
പ്രതിഷേധങ്ങൾക്കൊടുവിൽ അടുത്തിടെ രണ്ടിടത്തു ശുദ്ധജല ടാങ്ക് സ്ഥാപിച്ചു. ഒന്നിൽ സ്ഥിരമായി വെള്ളമുണ്ടാകാറില്ല. വെള്ളം കുടിക്കാൻ ഗ്ലാസോ, കപ്പോ വച്ചിട്ടില്ല. ഉദ്യാനത്തിനു പുറത്താണെങ്കിൽ ശുദ്ധജല സൗകര്യമേയില്ല. ഒരു കച്ചവടക്കാരനാണു സന്ദർശകർക്കു ശുദ്ധജലം നൽകുന്നത്.