കർഷകർക്കായി ക്രെഡിറ്റ് ഗാരന്റി പദ്ധതി; നടപടിക്രമങ്ങളില്ലാതെ വായ്പ ലഭിക്കും
പാലക്കാട് ∙ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പദ്ധതിയിൽ, നബാർഡിന്റെ കീഴിലുള്ള നാബ് സംരക്ഷൺ ഏജൻസിയുടെ സഹായത്താേടെ നാമമാത്ര – ഇടത്തരം കർഷകർക്കായി ഭാഗിക ക്രെഡിറ്റ് ഗാരന്റി പദ്ധതി നടപ്പാക്കും. പതിവു നടപടിക്രമങ്ങളില്ലാതെ, പാട്ടക്കർഷകർക്കുൾപ്പെടെ ബാങ്കുകളിൽ നിന്നു വായ്പ ലഭ്യമാക്കുന്നതാണു പദ്ധതി. വായ്പയ്ക്കു

പാലക്കാട് ∙ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പദ്ധതിയിൽ, നബാർഡിന്റെ കീഴിലുള്ള നാബ് സംരക്ഷൺ ഏജൻസിയുടെ സഹായത്താേടെ നാമമാത്ര – ഇടത്തരം കർഷകർക്കായി ഭാഗിക ക്രെഡിറ്റ് ഗാരന്റി പദ്ധതി നടപ്പാക്കും. പതിവു നടപടിക്രമങ്ങളില്ലാതെ, പാട്ടക്കർഷകർക്കുൾപ്പെടെ ബാങ്കുകളിൽ നിന്നു വായ്പ ലഭ്യമാക്കുന്നതാണു പദ്ധതി. വായ്പയ്ക്കു നാബ് ഏജൻസി ഗാരന്റി നിൽക്കും. വായ്പ തിരിച്ചടച്ചില്ലെങ്കിൽ പിന്നീടു കാർഷിക ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നാണു വ്യവസ്ഥ. 1655.85 കോടി രൂപ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന അഞ്ചുവർഷത്തെ കാലാവസ്ഥാ പ്രതിരോധ പദ്ധതിക്കു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
709. 65 കോടി രൂപയാണു സംസ്ഥാന വിഹിതം. കാലാവസ്ഥാ മാറ്റം പ്രതിരോധിക്കുന്ന കൃഷികളിറക്കി പരിപാലിക്കാൻ, ഓരോ വിളയും അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ കർഷകർക്കു മൊബൈൽ ആപ്പിലൂടെ പദ്ധതിയിൽ നൽകും. ഐആർആർഐയുടെ (ഇന്റർനാഷനൽ റൈസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) സഹകരണത്തോടെ പാലക്കാട്, തൃശൂർ ജില്ലകളിൽ 20,000 ഹെക്ടർ പാടത്ത്, കാർബൺ വാതകം കുറയ്ക്കുന്ന (ലോ കാർബൺ) രീതിയിൽ നെൽക്കൃഷി നടപ്പാക്കാനും ധാരണയായി. പാടത്തു ദിവസങ്ങളോളം വെള്ളം കെട്ടിനിർത്താതെ ചെടിക്ക് ആവശ്യമായ നനവും ചൂടും ഉറപ്പാക്കുന്ന കൃഷിരീതിയാണിത്.
വെള്ളം കെട്ടിനിൽക്കുന്നതു കാർബൺ ബഹിർഗമനത്തോത് വർധിപ്പിക്കും. ഇതു ചെടിയുടെ വളർച്ചയെ ബാധിക്കും.30,000 ഹെക്ടർ റബറും 1360 ഹെക്ടർ ചെറുകിട, ഇടത്തരം കാപ്പിത്തോട്ടവും പുനരുദ്ധരിക്കാനും തീരുമാനിച്ചു. പുതിയ കൃഷിരീതിയിലേക്കു മാറാൻ അരലക്ഷം റബർ കർഷകർ, 10,000 കാപ്പി കർഷകർ, 15,000 ഏലം കർഷകർ എന്നിവർക്കു സഹായം ലഭ്യമാക്കും.
മികച്ച വിലയിൽ വിപണി കണ്ടെത്താൻ രാജ്യത്തെ അഗ്രി ബിസിനസ് സംരംഭകരുമായി ബന്ധിപ്പിക്കുന്ന 150 ഉൽപാദനകേന്ദ്രങ്ങൾ ആരംഭിക്കും. സംസ്ഥാനം തയാറാക്കിയ പദ്ധതി ലോകബാങ്ക് തത്വത്തിൽ അംഗീകരിച്ചു. മാനദണ്ഡങ്ങൾ തയാറാക്കാൻ ലോകബാങ്കും കേന്ദ്രസർക്കാരുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയും അടുത്തദിവസം ചർച്ച നടത്തും.