കെ.സുരേന്ദ്രന്റെ കേരള പദയാത്ര സമാപനം 27ന് പാലക്കാട്ട്
പാലക്കാട് ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനം 27ന് പാലക്കാട്ടു നടക്കുമെന്ന് ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവർ അറിയിച്ചു. സമാപനത്തിൽ ദേശീയ നേതാക്കൾ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ

പാലക്കാട് ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനം 27ന് പാലക്കാട്ടു നടക്കുമെന്ന് ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവർ അറിയിച്ചു. സമാപനത്തിൽ ദേശീയ നേതാക്കൾ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിക്കാനും സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്.
അന്നു വൈകിട്ട് 3നു പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തു നിന്ന് സമ്മേളന വേദിയായ കോട്ടമൈതാനത്തേക്കു കാൽലക്ഷം പേർ പങ്കെടുക്കുന്ന പദയാത്ര നടത്തും. കഴിഞ്ഞ 10 വർഷത്തിനിടെ നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണു കേരളത്തിൽ നടപ്പാക്കിയിട്ടുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു. മുന്നോറോളം പദ്ധതികളിലായി സംസ്ഥാനത്ത് റോഡ്, റെയിൽ, പാർപ്പിടം, ശുദ്ധജലം, കൃഷി, തൊഴിൽ, ആരോഗ്യ സംരക്ഷണം ഉൾപ്പെടെ എല്ലാ മേഖലകളിലും കേന്ദ്രം വികസനം എത്തിച്ചു.
ആരും ആവശ്യപ്പെടാതെ തന്നെ ജില്ലയ്ക്ക് ഐഐടി സമ്മാനിച്ചു. ഓരോ വർഷവും നെല്ലിന്റെ താങ്ങുവില വശിശുമരണം സംഭവിക്കുന്ന അട്ടപ്പാടിയിൽ ആയുഷ് മന്ത്രാലയത്തിനു കീഴിൽ ആയുർവേദ ആശുപത്രി ആരംഭിക്കാൻ 15 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടും സംസ്ഥാനം സ്ഥലം ഏറ്റെടുത്തു നൽകിയില്ല. അട്ടപ്പാടിയിലേക്ക് കേന്ദ്രം അനുവദിച്ച പദ്ധതികളാണ് എംപി സ്വന്തം നിലയ്ക്ക് അവതരിപ്പിക്കുന്നത്.
പിറ്റ് ലൈൻ പദ്ധതിയും കേന്ദ്രത്തിന്റെതാണ്. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ പാലക്കാട് എംപി ശ്രമിക്കേണ്ട. സംസ്ഥാന ബജറ്റിൽ നെൽകർഷകരെ പൂർണമായും അവഗണിച്ചു. നെല്ലിന്റെ സംഭരണ വില വിതരണം പോലും വൈകുന്ന സാഹചര്യത്തിൽ കേന്ദ്രവിഹിതം നേരിട്ടു കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കാൻ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.കൃഷ്ണകുമാർ അറിയിച്ചു.
സി.കൃഷ്ണകുമാറിന്റെ മണ്ഡലം തല പദയാത്ര ഇന്നു മുതൽ
കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്കു മുന്നോടിയായി പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഉപയാത്ര ഇന്നാരംഭിക്കും. വികസിത പാലക്കാടിന് മോദിയുടെ ഗ്യാരന്റി മുദ്രാവാക്യത്തോടെ മണ്ഡലം തലത്തിൽ ഇന്നു മുതൽ 23 വരെയാണു പദയാത്ര. ഒരോ നിയോജകമണ്ഡലത്തിലും 2 പദയാത്രകളാണ് നടത്തുക. യാത്രയ്ക്കിടെ വിവിധ മേഖലകളിലുള്ളവരുമായി ചർച്ചയും നടത്തും. ഇന്നു മണ്ണമ്പറ്റയിൽ നിന്ന് കടമ്പഴിപ്പുറത്തേക്ക് ആരംഭിക്കുന്ന പദയാത്ര മുൻ സംസ്ഥാന പ്രസിഡന്റ് സി,.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്നു ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.വേണുഗോപാൽ, എ.കെ.ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.