മണ്ണാർക്കാട്∙ ആരോഗ്യത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി 2024– 25 വർഷത്തേക്കുള്ള മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 135.81 കോടി രൂപ വരവും 129.31 കോടി രൂപ ചെലവും 6.5കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് തെക്കൻ ബഷീർ അവതരിപ്പിച്ചത്. ബ്ലോക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട്∙ ആരോഗ്യത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി 2024– 25 വർഷത്തേക്കുള്ള മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 135.81 കോടി രൂപ വരവും 129.31 കോടി രൂപ ചെലവും 6.5കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് തെക്കൻ ബഷീർ അവതരിപ്പിച്ചത്. ബ്ലോക്ക് പ‍ഞ്ചായത്തിനു കീഴിലെ അലനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ആധുനിക സൗകര്യത്തോടെ നവീകരിക്കുന്നതിനും പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ഉൾപ്പെടെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാർഷിക, ക്ഷീര വികസന മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾക്കും നെല്ലുൽപാദനം വർധിപ്പിച്ച് നെല്ല് നേരിട്ട് സംഭരിക്കുന്നതിനും എഡിഎയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും രണ്ടരക്കോടി മാറ്റി വച്ചിട്ടുണ്ട്.

 കഞ്ചിക്കോട് മോഡൽ വ്യവസായ പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെയും ശിശുക്കളുടെയും ക്ഷേമത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചു. പുതിയ ശുദ്ധജല പദ്ധതികൾക്കും നിർമാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും ഒരു കോടി രൂപയും ശുചിത്വ പദ്ധതികൾക്കായി 40 ലക്ഷവും വകയിരുത്തി. പിഎംജിവികെ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളുടെ വികസനം, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളുടെ വികസനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശ പ്രകാരം 60 കോടി രൂപയുടെ പദ്ധതികൾ സർക്കാരിനു സമർപ്പിക്കും. അമ്പതിലേറെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഉൾപ്പെടെയുള്ള പൊതുമരാമത്ത് പ്രവൃത്തികൾക്കായി 14 കോടി 60 ലക്ഷം രൂപയും വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്ക് 50 കോടിയും വിദ്യാഭ്യാസ/കലാകായിക പ്രവർത്തനങ്ങൾക്കായി 23 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. 135,81,93,372 രൂപ വരവും 129,31,20,000 രൂപ ചെലവും 6,50,73,372 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. 

ADVERTISEMENT

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ചെറുട്ടി, ബിജി ടോമി, കെ.പി.ബുഷറ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജ്ന സത്താർ, കെ.പി.എം.സലീം, ബ്ലോക്ക് പ‍ഞ്ചായത്തംഗങ്ങളായ മുസ്തഫ വറോടൻ, ഷാനവാസ്, പടുവിൽ കുഞ്ഞുമുഹമ്മദ്, പി.വി.കുര്യൻ, സി.കെ.ജയശ്രീ, മണികണ്ഠൻ വടശ്ശേരി, അബ്ദുൽ സലീം, ഓമന രാമചന്ദ്രൻ, അയിഷബാനു സെക്രട്ടറി ഡി.അജിത്കുമാരി എന്നിവർ പ്രസംഗിച്ചു.