കൊടുവായൂർ ∙ റോഡരികിൽ പ്രവർത്തിക്കുന്ന വർക്‌ ഷോപ്പിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 5 വാഹനങ്ങളും യന്ത്രങ്ങളും ഷെഡും പൂർണമായും കത്തിനശിച്ചു. രണ്ടു മണിക്കൂറിലേറെ നേരത്തെ ശ്രമം കൊണ്ടാണു തീ പൂർണമായും അണയ്ക്കാനായത്. അരക്കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടെന്നാണു പ്രാഥമിക കണക്ക്. കൊടുവായൂർ–നെന്മാറ റോഡിൽ കാർഗിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുവായൂർ ∙ റോഡരികിൽ പ്രവർത്തിക്കുന്ന വർക്‌ ഷോപ്പിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 5 വാഹനങ്ങളും യന്ത്രങ്ങളും ഷെഡും പൂർണമായും കത്തിനശിച്ചു. രണ്ടു മണിക്കൂറിലേറെ നേരത്തെ ശ്രമം കൊണ്ടാണു തീ പൂർണമായും അണയ്ക്കാനായത്. അരക്കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടെന്നാണു പ്രാഥമിക കണക്ക്. കൊടുവായൂർ–നെന്മാറ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനു സമീപത്തായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അമ്മൻ വർക്‌ ഷോപ്പിനാണ് തീപിടിച്ചത്. വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടു വന്നു നിർത്തിയിട്ടിരുന്ന 3 ട്രാവലർ, ഒരു സുമോ, ഒരു ക്രൂയിസർ എന്നീ വാഹനങ്ങൾ കത്തിനശിച്ചു. 

ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണു തീ പടരുന്നത് അതു വഴി പോയവരുടെ ശ്രദ്ധയിൽപ്പെടുന്നത്. സമീപത്തെ മരണവീട്ടിൽ പോയി വരികയായിരുന്നവർ വർക്‌ഷോപ്പിൽ തീ കണ്ടു ഉടൻ തന്നെ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. വാഹനങ്ങൾ അകത്തു നിൽക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ ചിറ്റൂരിലെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പുതുനഗരം പൊലീസ് സംഘം, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരും തീ പടർന്ന വർക്‌ഷോപ്പിൽ എത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

ADVERTISEMENT

ചിറ്റൂരിൽ നിന്ന് എത്തിയ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനയെ ഉപയോഗിച്ചു തീ അണയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലങ്കോട് നിന്നു വീണ്ടും ഒരു യൂണിറ്റ് എത്തിച്ചു. ചിറ്റൂർ സ്റ്റേഷൻ ഓഫിസർ ജെയ്സൺ ഹിലാരിയോസിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ രണ്ടു മണിക്കൂറോളം സമയമെടുത്തു രാവിലെ അഞ്ചരയോടെ തീ പൂർണമായും അണച്ചു സ്ഥിതി നിയന്ത്രണത്തിലാക്കി.

തുടർന്നു നടത്തിയ പരിശോധനയിൽ വർക്‌ ഷോപ്പ് പ്രവർത്തിച്ച ഷെഡ്, സമീപത്തെ മറ്റൊരു ഷെഡ് എന്നിവയും വർ‌ക്‌ഷോപ്പിൽ ഉപയോഗിച്ചിരുന്ന കംപ്രസർ, വെൽഡിങ് ഓക്സിജൻ സിലിണ്ടർ എന്നിവയും അനുബന്ധ ഉപകരണങ്ങളും 3 ട്രാവലർ, ഒരു ക്രൂയിസർ, ഒരു സുമോ എന്നിവയ്ക്കൊപ്പം കത്തി നശിച്ചതായി സ്ഥിരീകരിക്കുന്നത്. കൂടാതെ സമീപത്തെ ഷെഡിലുണ്ടായിരുന്ന മോട്ടറുകളും കത്തിനശിച്ചിട്ടുണ്ട്.

ADVERTISEMENT

എന്നാൽ പുലർച്ചെ സമയത്ത് എങ്ങനെയാണു വർക‌് ഷോപ്പിനകത്തു തീ പടർന്നത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല. വർക്‌ ഷോപ്പ് നടത്തുന്ന പി.ബാലൻ, എ.പരമേശ്വരൻ, എ.ശിവദാസൻ, കെ.മോഹനൻ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു പുതുനഗരം പൊലീസ് അധികൃതർ പറഞ്ഞു.