രാമേശ്വരത്തേക്ക് പാലക്കാട്–പൊള്ളാച്ചി–പഴനി റൂട്ടിൽ പുതിയ എക്സ്പ്രസ് ട്രെയിൻ; 12 സ്റ്റോപ്പുകൾ
പാലക്കാട് ∙ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പാലക്കാട്– പൊള്ളാച്ചി–പഴനി റൂട്ടിൽ പുതിയ എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ മന്ത്രാലയം. നാലു വർഷം മുൻപ് ടൈംടേബിൾ കമ്മിറ്റി ശുപാർശ ചെയ്ത മംഗളൂരു– രാമേശ്വരം ട്രെയിൻ സർവീസിനാണ് അനുമതി. സർവീസ് ആഴ്ചയിൽ ഒരിക്കലാണെങ്കിലും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എണ്ണം

പാലക്കാട് ∙ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പാലക്കാട്– പൊള്ളാച്ചി–പഴനി റൂട്ടിൽ പുതിയ എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ മന്ത്രാലയം. നാലു വർഷം മുൻപ് ടൈംടേബിൾ കമ്മിറ്റി ശുപാർശ ചെയ്ത മംഗളൂരു– രാമേശ്വരം ട്രെയിൻ സർവീസിനാണ് അനുമതി. സർവീസ് ആഴ്ചയിൽ ഒരിക്കലാണെങ്കിലും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എണ്ണം വർധിപ്പിക്കുമെന്നാണു വിവരം. ട്രെയിൻ ഒാടിത്തുടങ്ങുന്ന തീയതിയും സ്റ്റോപ്പുകളുടെ സമയവും അടുത്തദിവസം നിശ്ചയിക്കും.
സർവീസിന് ഒരുക്കം നടത്താനാണു പാലക്കാട് ഡിവിഷനു റെയിൽവേ ബോർഡിൽ നിന്നു ലഭിച്ച നിർദേശം. ശനിയാഴ്ച വൈകിട്ട് 7.30 മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (16622) ഞായറാഴ്ച പുലർച്ചെ രണ്ടിനു പാലക്കാട്ടും രാവിലെ 4.05നു പൊള്ളാച്ചിയിലും 11.45നു രാമേശ്വരത്തും എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടംഛത്രം, ദിണ്ടിഗൽ, മധുര, മാനമധുര, രാമനാഥപുരം എന്നീ സ്റ്റേഷനുകളിലാണു സ്റ്റോപ്പുകൾ. രാമേശ്വരത്തു നിന്നു ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിനുള്ള മടക്കസർവീസ് രാത്രി 9.30നു പൊള്ളാച്ചിയിലും 10.55നു പാലക്കാട്ടും പുലർച്ചെ 5.50നു മംഗളൂരുവിലുമെത്തും.
ഒരു ഫസ്റ്റ് എസി, രണ്ട് സെക്കൻഡ് എസി, ആറ് തേഡ് എസി, 7 സ്ലീപ്പർ, 6 ജനറൽ ഉൾപ്പെടെ 22 എൽഎച്ച്ബി കോച്ചുകളാണു ട്രെയിനിലുണ്ടാവുക. മംഗളൂരുവിലാണു ട്രെയിനിന്റെ ട്രെയിനിന്റെ പ്രാഥമിക പരിപാലനം. ആഴ്ചയിലൊരിക്കൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനും, ചെന്നൈ–മംഗളൂരു എക്സ്പ്രസിനും ഇടയ്ക്കുള്ള സർവീസായി ട്രെയിൻ മാറും. ശനിയും ഞായറുമായതിനാൽ അവധിദിവസങ്ങളിൽ നാട്ടിലെത്താനും തീർഥയാത്രയ്ക്കും സർവീസ് സഹായമാകും. രാമേശ്വരം സ്റ്റേഷൻ, ട്രാക്ക് വികസനം കൂടി പൂർത്തിയാകുന്നതോടെയാകും സർവീസുകളുടെ വർധിപ്പിക്കുന്നത് എന്നാണു സൂചന. ഒൻപതു വർഷം മുൻപാണ് പാലക്കാട്–പൊള്ളാച്ചി പാത കമ്മിഷൻ ചെയ്തത്.