തൃത്താല∙ കേന്ദ്ര സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിന്റെ മികച്ച പ്രോഗ്രസ് റിപ്പോർട്ടുമായി ആണ് എൻഡിഎ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പൊന്നാനി പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ.തൃത്താല മണ്ഡലത്തിലെ ആനക്കര, കപ്പൂർ, ചാലിശ്ശേരി പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് പര്യടനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃത്താല∙  കേന്ദ്ര സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിന്റെ മികച്ച പ്രോഗ്രസ് റിപ്പോർട്ടുമായി ആണ് എൻഡിഎ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പൊന്നാനി പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ. തൃത്താല മണ്ഡലത്തിലെ ആനക്കര, കപ്പൂർ, ചാലിശ്ശേരി പഞ്ചായത്തുകളിൽ  തിരഞ്ഞെടുപ്പ് പര്യടനത്തിൽ പ്രസംഗിക്കുകയായിരുന്നു നിവേദിത. വികസനത്തിന് ഒപ്പം നിൽക്കുന്നവരും നാട്ടിൽ ക്ഷേമം വരണമെന്ന് ആഗ്രഹിക്കുന്നവരും എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ്.

10 വർഷം കൊണ്ട് ലോകത്ത് മറ്റെങ്ങും ഇല്ലാത്ത വികസനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയത്. മോദിയുടെ ഗ്യാരണ്ടിയുടെ പ്രയോജനം പൊന്നാനിയിലും ലഭിക്കണം. 10 വർഷം കൊണ്ട് 25 കോടി ജനങ്ങളെ ദാരിദ്ര്യരേഖയ്ക്കു മുകളിൽ എത്തിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടെ സർക്കാരെന്നും നിവേദിത പറഞ്ഞു. രാവിലെ ആനക്കര പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് നിവേദിത പര്യടനം ആരംഭിച്ചത്.

ADVERTISEMENT

തുടർന്ന് ആനക്കര, കപ്പൂർ, ചാലിശ്ശേരി പഞ്ചായത്തുകളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, ജനറൽ സെക്രട്ടറി രതീഷ് തണ്ണീർക്കോട്, സംസ്ഥാന ഇന്റലക്ച്വൽ സെൽ അംഗം പത്മജ വേണുഗോപാൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ലത സത്യൻ, കെ.നാരായണൻകുട്ടി, എം.പി മുരളീധരൻ, ഹരിദാസ് താനൂർ,  കെ.സി.കുഞ്ഞൻ എന്നിവരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.