അറിവും മൂല്യങ്ങളും പകർന്ന മൂന്നു പതിറ്റാണ്ട്; കല്ലടിക്കോടിന് അഭിമാനമായി ദാറുൽ അമാൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ
കല്ലടിക്കോട് ∙ കല്ലടിക്കോടൻ മലയോര ഗ്രാമത്തിലെ ആദ്യ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലൊന്നാണ് ദാറുൽ അമാൻ. പാലക്കാട്– മണ്ണാർക്കാട് ദേശീയപാതയ്ക്കരികിൽ കല്ലടിക്കോട് മാപ്പിള സ്കൂളിനു സമീപം 33 വർഷം മുൻപ് സാദാഹാജി എന്ന പി.ലിയാഖത്ത് അലിഖാൻ തുടക്കമിട്ട ദാറുൽ അമാൻ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ പ്രവർത്തനം ഇപ്പോൾ ആധുനിക

കല്ലടിക്കോട് ∙ കല്ലടിക്കോടൻ മലയോര ഗ്രാമത്തിലെ ആദ്യ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലൊന്നാണ് ദാറുൽ അമാൻ. പാലക്കാട്– മണ്ണാർക്കാട് ദേശീയപാതയ്ക്കരികിൽ കല്ലടിക്കോട് മാപ്പിള സ്കൂളിനു സമീപം 33 വർഷം മുൻപ് സാദാഹാജി എന്ന പി.ലിയാഖത്ത് അലിഖാൻ തുടക്കമിട്ട ദാറുൽ അമാൻ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ പ്രവർത്തനം ഇപ്പോൾ ആധുനിക സൗകര്യങ്ങളോടെയാണ്.
സാധാരണക്കാർക്കും ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇപ്പോൾ 700 വിദ്യാർഥികളുണ്ട്. മാനേജർ അൻവർ അലിഖാന്റെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കലാ, കായിക മുന്നേറ്റത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും അവസരം നൽകുന്നു.
സ്പോക്കൺ ഇംഗ്ലിഷ്, ഫുട്ബാൾ, സ്കേറ്റിങ്, കരാട്ടെ, യോഗ, ജൂഡോ, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയവയിൽ പ്രത്യേക പരിശീലനമുണ്ട്. ഈ വർഷം സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ സ്കൂളിന് കോൽക്കളിയിൽ ഒന്നാംസ്ഥാനം ലഭിച്ചു. ദഫ്മുട്ട്, മോഹിനിയാട്ടം എന്നിവയിൽ ജില്ലാതലത്തിൽ സമ്മാനങ്ങൾ നേടി. സുഗമ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഈ സ്കൂളിലെ വിദ്യാർഥിനിയാണ്. കേരള സ്റ്റേറ്റ് റോളർ നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ സ്കൂളിന്റെ മുന്നേറ്റം ശ്രദ്ധിക്കപ്പെട്ടു.
മനോരമ നല്ലപാഠം പദ്ധതിയിൽ മികവിനുള്ള ജില്ലാതല പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ആരംഭകാലം മുതൽ സ്കൂൾ സജീവമാണ്. ഇതിലൂടെ ഒട്ടേറെ ജീവകാരുണ്യ, സേവനപ്രവർത്തനങ്ങളും നടപ്പാക്കി. ശുദ്ധജല സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലശ്രീ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിശാലമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ, വിവിധ ഭാഷകളിലെ മികച്ച പുസ്തകങ്ങൾ ലഭ്യമാക്കുന്ന ലൈബ്രറി, കംപ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ, വിശാലമായ കളിസ്ഥലം തുടങ്ങിയവ സ്കൂളിന്റെ പ്രത്യേകതയാണ്
പ്രിൻസിപ്പൽ സക്കീർ മാടത്തൊടി, വൈസ് പ്രിൻസിപ്പൽ മായ സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 35 അധ്യാപകർ മുഴുവൻ സമയവും വിദ്യാർഥികൾക്കൊപ്പമുണ്ട്. രക്ഷിതാക്കളുടെ കൂട്ടായ്മയും മാതൃകയാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾക്കു വാഹന സൗകര്യമുണ്ട്.