പാലക്കാട് ∙ ഏറ്റവും ചുരുങ്ങിയതു 4 തവണയെങ്കിലും യുഡിഎഫ് പ്രവർത്തകർ ഓരോ വീടുകളിലും എത്തി വോട്ടുറപ്പാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പാലക്കാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അവലോകനത്തിലാണു നിർദേശം. ആദ്യം യുഡിഎഫിന്റെ അഭ്യർഥന വീടുകളിലെത്തിക്കും. തൊട്ടു പിന്നാലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഏറ്റവും ചുരുങ്ങിയതു 4 തവണയെങ്കിലും യുഡിഎഫ് പ്രവർത്തകർ ഓരോ വീടുകളിലും എത്തി വോട്ടുറപ്പാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പാലക്കാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അവലോകനത്തിലാണു നിർദേശം.ആദ്യം യുഡിഎഫിന്റെ അഭ്യർഥന വീടുകളിലെത്തിക്കും. തൊട്ടു പിന്നാലെ സ്ഥാനാർഥിയുടെ അഭ്യർഥന, തുടർന്ന് കഴിഞ്ഞ 5 വർഷം സ്ഥലം എംപി എന്ന നിലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദമായി വോട്ടർമാരിലെത്തിക്കും.

മുന്നണി ഐക്യം ഊട്ടിയുറപ്പിച്ചായിരിക്കണം പ്രവർത്തനമെന്നും പ്രതിപക്ഷ നേതാവ് നിർദേശിച്ചു. ഓരോ ഘട്ടത്തിലെ പ്രവർത്തന പുരോഗതിയും താൻ നേരിട്ടെത്തി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.സ്ഥാനാർഥി ഇപ്പോൾ നടത്തുന്ന മണ്ഡലം അടിസ്ഥാനത്തിലുള്ള റോഡ് ഷോ ഏപ്രിൽ മൂന്നോടെ സമാപിക്കും.

ADVERTISEMENT

തുടർന്നു പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രചാരണം കൂടുതൽ ശക്തമാക്കും. കോർണർ യോഗങ്ങൾ സംഘടിപ്പിക്കും. പരമാവധി വോട്ടർമാരെ നേരിൽ കാണും. ഈ രീതിയിലുള്ള പ്രചാരണ രീതികളുമായി മുന്നോട്ടു പോകാനും യോഗത്തി‍ൽ ധാരണയായി.പ്രവർത്തനം കുറവുള്ള ബൂത്തുകളിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും ശക്തമായ പ്രചാരണം നടത്തും. ഒപ്പം ഇതര ഘടകകക്ഷി യുവജന, മഹിളാ സംഘടനകളും ഉണ്ടാകും.

യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായി. സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, നേതാക്കളായ വി.എസ്.വിജയരാഘവൻ, വി.സി.കബീർ, സി.പി.മുഹമ്മദ്, സി.ചന്ദ്രൻ, സി.എ.എം.എ.കരീം, പി.ബാലഗോപാൽ, പി.വി.രാജേഷ്, പി.ഹരിഗോവിന്ദൻ, ടി.എ.സിദ്ദിഖ്, വി.ഡി.ജോസഫ്, പി.കലാധരൻ, സുരേഷ് വേലായുധൻ, മോഹൻ കാട്ടാശ്ശേരി, കെ.ശിവാനന്ദൻ, തോമസ് ജേക്കബ്, കെ.എസ്.ജയഘോഷ്, നിഖിൽ കണ്ണാടി എന്നിവർ പങ്കെടുത്തു.