പാലക്കാട് ∙ കാത്തിരിപ്പിന് ഒരു ദിവസത്തിന്റെ അകലം മാത്രം. പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ എംപി ആരാണെന്ന് നാളെ അറിയാം. ഗവ.വിക്ടോറിയ കോളജിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായി. രാവിലെ 6നു തന്നെ വോട്ടെണ്ണുന്നതിനുള്ള ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ആരംഭിക്കും. രാവിലെ 8ന് പോസ്റ്റൽ ബാലറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കാത്തിരിപ്പിന് ഒരു ദിവസത്തിന്റെ അകലം മാത്രം. പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ എംപി ആരാണെന്ന് നാളെ അറിയാം. ഗവ.വിക്ടോറിയ കോളജിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായി. രാവിലെ 6നു തന്നെ വോട്ടെണ്ണുന്നതിനുള്ള ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ആരംഭിക്കും. രാവിലെ 8ന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിയാണു കൗണ്ടിങ് ആരംഭിക്കുക. വോട്ടെണ്ണൽ പ്രക്രിയ പൂർണമായും വിഡിയോയിൽ ചിത്രീകരിക്കുമെന്ന് കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. പാലക്കാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാമണ്ഡലങ്ങളിലുൾപ്പെട്ട 1329 പോളിങ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളജിലെ പുതിയ ബ്ലോക്കിലാണ് എണ്ണുക.

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളിലെ 1156 പോളിങ് സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിൽ എണ്ണും. പാലക്കാട് പത്തും ആലത്തൂരിൽ അഞ്ചും സ്ഥാനാർഥികളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് എന്നിവർ വിക്ടോറിയ കോളജിലെത്തി ഒരുക്കങ്ങൾ അവലോകനം ചെയ്തു. പൊതുനിരീക്ഷകനായ ഖരാദി വിജയകുമാർ ലല്ലുഭായ്, ആലത്തൂർ ലോക്സഭാ മണ്ഡലം വരണാധികാരിയും എഡിഎമ്മുമായ സി.ബിജു, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

ADVERTISEMENT

വിക്ടോറിയ കോളജിനു സമീപം നാളെ ഗതാഗത നിയന്ത്രണം
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് നാളെ വിക്ടോറിയ കോളജ് പരിസരത്ത് രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ഗതാഗതനിയന്ത്രണം
∙ വിക്ടോറിയ കോളജ് പരിസരത്ത് നൂറു മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ അനുവദിക്കില്ല. കാൽനടയാത്ര അനുവദിക്കും
∙ ഒലവക്കോട് നിന്നു വരുന്ന എല്ലാ യാത്രാബസുകളും മറ്റു വാഹനങ്ങളും (ചെറുവാഹനങ്ങൾ ഉൾപ്പെടെ) മണലി ബൈപാസ് വഴി പോകണം
∙ ചുണ്ണാമ്പുതറ വഴി പാലക്കാട് നഗരത്തിലേക്കു വരുന്ന വാഹനങ്ങളെല്ലാം ചുണ്ണാമ്പുതറ മേൽപാലത്തിനു താഴെ ബിഒസി റോഡ് വഴി പോകണം
∙ താരേക്കാട് നിന്നു വിക്ടോറിയ കോളജ് വഴി പോകേണ്ട വാഹനങ്ങൾ താരേക്കാടു നിന്ന് വലത്തോട്ടു തിരിഞ്ഞ് കൊപ്പം വഴി പോകണം
∙ നൂറടി റോഡിൽ നിന്നു വരുന്ന എല്ലാ വാഹനങ്ങളും പലാൽ ജംക്‌ഷനിൽ നിന്നു മണലി ബൈപാസ് വഴി പോകണം.

പാർക്കിങ്
∙ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഡ്യൂട്ടിക്ക് എത്തുന്ന എല്ലാ ഉദ്യോഗസ്ഥരും വാഹനങ്ങൾ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുൻവശത്തെ ഗ്രൗണ്ടിലും പിഎംജി ഗ്രൗണ്ടിലും ഇൻഡോർ സ്റ്റേഡിയം പരിസരത്തും പാർക്ക് ചെയ്യണം
∙ രാഷ്ട്രീയ പാർട്ടികളുടെ കൗണ്ടിങ് ഏജന്റുമാർ വാഹനങ്ങൾ നൂറടി റോഡിന്റെ ഇരുവശത്തും വടക്കന്തറ ക്ഷേത്രത്തിനു മുന്നിലും പാർക്ക് ചെയ്യണം.