ചിറ്റൂർ ∙ കഴുത്തിൽ 3 ചുറ്റ് സ്വർണമാല. പെരുവിരലിന്റെ വണ്ണത്തിൽ കയ്യിൽ ബ്രേസ്‌ലേറ്റ്, ഇരുകൈകളിലും വിരലുകളിലുമാകെ നിറഞ്ഞു കിടക്കുന്ന സ്വർണമോതിരങ്ങൾ... ‘ഏടാ മോനേ’ എന്നു വിളിച്ചാൽ ചുറ്റും എന്തിനും തയാറായി പിള്ളേരു സെറ്റ്. ഇത് ‘ആവേശ’ത്തിലെ രങ്കണ്ണനല്ല. ചിറ്റൂരിൽ ഏതു സേവനത്തിനും തയാറായിനിൽക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ ∙ കഴുത്തിൽ 3 ചുറ്റ് സ്വർണമാല. പെരുവിരലിന്റെ വണ്ണത്തിൽ കയ്യിൽ ബ്രേസ്‌ലേറ്റ്, ഇരുകൈകളിലും വിരലുകളിലുമാകെ നിറഞ്ഞു കിടക്കുന്ന സ്വർണമോതിരങ്ങൾ... ‘ഏടാ മോനേ’ എന്നു വിളിച്ചാൽ ചുറ്റും എന്തിനും തയാറായി പിള്ളേരു സെറ്റ്. ഇത് ‘ആവേശ’ത്തിലെ രങ്കണ്ണനല്ല. ചിറ്റൂരിൽ ഏതു സേവനത്തിനും തയാറായിനിൽക്കുന്ന കുഞ്ഞുവേട്ടനാണ്. വീട്ടിലെ കിണർ വൃത്തിയാക്കണോ, മേൽക്കൂര തട്ടിയടിക്കണോ, സിനിമ പോസ്റ്റർ ഒട്ടിക്കണോ... കുഞ്ഞുവേട്ടനും പിള്ളേരും തയാർ. ഇതരസംസ്ഥാനത്തൊഴിലാളികൾ  കേരളത്തിൽ വന്നതിൽ പിന്നെ മലയാളികൾക്കു പണിയില്ല എന്നു പറയുന്ന സ്ഥലത്താണ് അണിക്കോട് ചാമപ്പറമ്പ് പുത്തൻവീട്ടിൽ കെ.രമേഷ് (48) എന്ന കുഞ്ഞുവേട്ടനും കൂട്ടുകാരും ഏതു പണിക്കും തയാറായിനിൽക്കുന്നത്. 

ജ്വല്ലറിയിലെ സ്വർണത്തൊഴിലാളിയായിരുന്നു രമേഷ്. കോവിഡിനു ശേഷം പണി കുറവായതോടെയാണ് എന്തു ജോലിയും ചെയ്യാമെന്ന മനസ്സോടെ മുന്നോട്ടു വന്നത്. ഒരു ദിവസം ചുരുങ്ങിയത് 2,000 രൂപ സമ്പാദിക്കും. പഠിക്കാനും മേളം കൊട്ടാനും പഞ്ചഗുസ്തിക്കുമെല്ലാം പോകുന്ന ഇരുപത്തിയഞ്ചോളം കുഞ്ഞനുജൻമാരുമുണ്ട് (18 വയസ്സു കഴിഞ്ഞവർ). സിനിമ പോസ്റ്റർ ഒട്ടിക്കാനും നോട്ടിസ് വിതരണം ചെയ്യാനും തുടങ്ങി ബുദ്ധിമുട്ടില്ലാത്ത ജോലികൾ അവരെ ഏൽപിക്കും. കോടതി, പൊലീസ് സ്റ്റേഷൻ, താലൂക്ക് തുടങ്ങിയ സർക്കാർ ഓഫിസുകൾ, ക്ഷേത്രങ്ങങ്ങൾ, തിയറ്ററുകൾ എന്നിവിടങ്ങളിലെ ജോലികളെല്ലാം ആത്മാർഥമായി നിർവഹിക്കും. 

ADVERTISEMENT

ചിറ്റൂരിൽ മാത്രമല്ല കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലും പലവിധ ജോലികൾ ചെയ്യാനായി ആളുകൾ കുഞ്ഞുവേട്ടനെ തേടിയെത്താറുണ്ട്. അന്നന്നുള്ള ജോലി അന്നന്നു പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ചെയ്യാതിരുന്നാൽ അടുത്ത ദിവസം ജോലിഭാരം കൂടുമെന്നാണു കുഞ്ഞുവേട്ടന്റെ പക്ഷം.

English Summary:

In Chittoor, a man named Kunjuvettan challenges the narrative of job scarcity. Once a goldsmith, he now leads a team of young men, taking on any job available. His dedication to hard work and community upliftment is an inspiration to all.