കൊപ്പം ∙ തിരഞ്ഞെടുപ്പു പന്തയത്തിൽ തോറ്റു; പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷത്തിനു തുല്യമായ തുക ഫർണിച്ചർ കടയിലെ സെയിൽസ് ഗേളിനു കൈമാറി സിപിഎം പ്രവർത്തകൻ.വിളത്തൂരിലെ ഫര്‍ണിച്ചര്‍ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെയാണു സിപിഎം പ്രവർത്തകൻ റഫീഖ് കടയിലെ സെയില്‍സ് ഗേളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊപ്പം  ∙ തിരഞ്ഞെടുപ്പു പന്തയത്തിൽ തോറ്റു; പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷത്തിനു തുല്യമായ തുക ഫർണിച്ചർ കടയിലെ സെയിൽസ് ഗേളിനു കൈമാറി സിപിഎം പ്രവർത്തകൻ.വിളത്തൂരിലെ ഫര്‍ണിച്ചര്‍ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെയാണു സിപിഎം പ്രവർത്തകൻ റഫീഖ് കടയിലെ സെയില്‍സ് ഗേളും പ്രദേശത്തെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുധീഷിന്റെ ഭാര്യയുമായ ആര്യയുമായി രാഷ്ട്രീയ തർക്കമായത്.

ഒടുവിൽ, വി.കെ.ശ്രീകണ്ഠന്‍ ജയിച്ചാല്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഭൂരിപക്ഷത്തിലെ ഓരോ വോട്ടിനും ഒരു രൂപ വീതം റഫീഖും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.വിജയരാഘവന്‍ ആണു ജയിക്കുന്നതെങ്കില്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഭൂരിപക്ഷത്തിലെ ഓരോ വോട്ടിനും ഒരു രൂപ വച്ച് ആര്യയും പരസ്പരം കൈമാറുമെന്നു പന്തയമായി. ഈ സമയം കടയില്‍ ഉണ്ടായിരുന്നവരെ മധ്യസ്ഥരാക്കിയായിരുന്നു ബെറ്റ്.

ADVERTISEMENT

തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച ഉടന്‍ റഫീഖ് വി.കെ.ശ്രീകണ്ഠന്റെ ഭൂരിപക്ഷമായ 75,283 വോട്ടിനു പകരം 75,283 രൂപ കടയിൽവച്ചുതന്നെ കൈമാറുകയായിരുന്നു. ബെറ്റ് വയ്ക്കുന്ന ദിവസം കടയില്‍ ഉണ്ടായിരുന്ന മധ്യസ്ഥരുടെ സാന്നിധ്യത്തിലാണു തുക കൈമാറിയത്.