കുനിശ്ശേരി ∙ ഭരണകൂടത്തിന്റെ താളത്തിനെ‍ാത്തു തുള്ളുന്ന പല ജഡ്ജിമാർക്കും ജനം തിരഞ്ഞെടുപ്പിലൂടെ ഭരണഘടനയുടെ പ്രാധാന്യം മനസിലാക്കിക്കെ‍ാടുത്തുവന്ന് മദ്രാസ് ഹൈക്കേ‍ാടതി റിട്ട. ജസ്റ്റിസും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ വി.ചന്ദ്രു പറഞ്ഞു. ഇൻക്വിലാബ് സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിക്കുന്നത് തടഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുനിശ്ശേരി ∙ ഭരണകൂടത്തിന്റെ താളത്തിനെ‍ാത്തു തുള്ളുന്ന പല ജഡ്ജിമാർക്കും ജനം തിരഞ്ഞെടുപ്പിലൂടെ  ഭരണഘടനയുടെ പ്രാധാന്യം മനസിലാക്കിക്കെ‍ാടുത്തുവന്ന് മദ്രാസ് ഹൈക്കേ‍ാടതി റിട്ട. ജസ്റ്റിസും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ വി.ചന്ദ്രു പറഞ്ഞു.ഇൻക്വിലാബ് സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിക്കുന്നത് തടഞ്ഞ ഹൈക്കേ‍ാടതി ജഡ്ജിമാരുള്ള നാട്ടിൽ ജനാധിപത്യം 

കുനിശ്ശേരിൽ നടന്ന ഇഎംഎസ് സ്മൃതി ദേശീയ സെമിനാർ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

എന്താണു ലക്ഷ്യമിടുന്നതെന്നു നീതിന്യായ സംവിധാനത്തെയും ബേ‍ാധ്യപ്പെടുത്തി. സിപിഎം ജില്ലാ കമ്മിറ്റിയുടെ കുഞ്ഞിരാമൻ മാസ്റ്റർ പഠനകേന്ദ്രം സംഘടിപ്പിച്ച ഇഎംഎസ് സ്മൃതി ദേശീയ സെമിനാറിൽ, ഭരണഘടനാ സ്ഥാപനങ്ങളും വെല്ലുവിളികളും എന്നതിനെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യഥാർഥത്തിൽ ഭരണഘടന സംരക്ഷിക്കുന്നത് ജനങ്ങളാണ്. അത് ജുഡീഷ്യറിയുടെ മാത്രം വിഷയമല്ല. ഭരണഘടന ഭേദഗതി ചെയ്യാനുളള ഭൂരിപക്ഷം ബിജെപിക്കു നൽകാതെ ചരിത്രം സൃഷ്ടിച്ച വേ‍ാട്ടർമാർക്ക് നന്ദി പറയണം. എന്നാലും അവർ ഹിന്ദു ഭരണഘടന ഉണ്ടാക്കാനുള്ള ശ്രമം തുടരും. തിരഞ്ഞെടുപ്പിൽ നരേന്ദ്രമേ‍ാദി വെറുപ്പും വിദ്വേഷവും വർഗീയതയും ഉണ്ടാക്കുന്ന പ്രചാരണമാണ് നടത്തിയത്. 

ADVERTISEMENT

മുഖ്യമന്ത്രിയെന്ന നിലയിലും മറ്റു ഉയർന്ന പദവിയിൽ ഇരിക്കുമ്പേ‍ാഴും അവസാനം വരെ ലാളിത്യം കൈവിടാതിരുന്ന ഉന്നത രാഷ്ട്രീയ നേതാവായിരുന്നു ഇഎംഎസ്. പാണ്ഡിത്യവും അധികാരവും അദ്ദേഹത്തെ മത്തു പിടിപ്പിച്ചില്ല. സർക്കാരിന് അകത്തും പുറത്തും അദ്ദേഹം ചരിത്രപരമായ സംഭാവനകൾ നൽകിയതായി ചന്ദ്രു അനുസ്മരിച്ചു.

സ്ത്രീശാക്തീകരണത്തെക്കുറിച്ച്  ഡേ‍ാ.മാളവിക ബിന്നി, കാർഷിക പ്രതിസന്ധിയെക്കുറിച്ച് അഖിലേന്ത്യാ കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. സെമിനാർ സിപിഎം പേ‍ാളിറ്റ് ബ്യൂറേ‍ാ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ അധ്യക്ഷനായി. പഠനകേന്ദ്രം ഡയറക്ടർ.എൻ.എൻ. കൃഷ്ണദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ചെന്താമരാക്ഷൻ, വിവിധ സെഷനുകളിലായി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, എസ്.അജയകുമാർ, കെബിനുമേ‍ാൾ, കെ.എസ്.സലീഖ, കെ.ഡി.പ്രസേനൻ എംഎൽഎ, സി.കെ.രാജേന്ദ്രൻ,  സി.ദേവദാസൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

നരേന്ദ്രമേ‍ാദിക്ക് അധികകാലം തുടരാനാകില്ല: കാരാട്ട്
ഹിന്ദുത്വ അജൻഡ മാത്രം ലക്ഷ്യമിടുന്ന നരേന്ദ്രമേ‍ാദിക്ക് അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്നു സിപിഎം പേ‍ാളിറ്റ് ബ്യൂറേ‍ാ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.കഴിഞ്ഞ രണ്ടു ഭരണത്തിലും നടപ്പാക്കിക്കെ‍ാണ്ടിരുന്ന ഏകാധിപത്യത്തെയാണു തിരഞ്ഞെടുപ്പിൽ ജനം ചേ‍ാദ്യംചെയ്തത്. എല്ലാ വിഭാഗങ്ങളുടെയും താൽപര്യം ഉൾക്കെ‍ാള്ളുന്ന ഭരണമാണ് ഇന്ത്യയുടെ പാരമ്പര്യം. ‘ഒരു പാർട്ടി ഒരു നേതാവ്’ എന്നതിലേക്കുളള ബിജെപി–ആർഎസ്എസ് നീക്കം ജനം തടഞ്ഞത് ഭരണകക്ഷിക്കുളള മുന്നറിയിപ്പാണ്. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശവും  വ്യക്തികളുടെ മൗലികാവകാശവും ലംഘിക്കുന്ന നടപടികളുണ്ടായി .മതേതരത്വം വെല്ലുവിളിക്കപ്പെട്ടു.

ജനം നേരിടുന്ന സാമ്പത്തിക, സാമൂഹിക, കാർഷിക പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കാൻ ഇന്ത്യാ മുന്നണിക്കായി. ഭരണഘടനയ്ക്കെതിരെയുളള ഭീഷണി ജനങ്ങളിലെത്തിച്ചു. കർഷകദ്രേ‍ാഹനിയമത്തിനെതിരെയുളള സമരം ചരിത്രം സൃഷ്ടിച്ചു. എല്ലാ തലത്തിലും ഏകേ‍ാപനത്തേ‍ാടെ നടത്തിയ പ്രവർത്തനത്തിലൂടെ വർഗീയ ക്യാംപെയിനുകളെ മറികടന്നതു വഴി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ യുപിയിലും ബിജെപിക്ക് തിരിച്ചടി കെ‍ാടുക്കാനായെന്നു കാരാട്ട് പറഞ്ഞു.