പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ടോൾ ജൂലൈ ഒന്നു മുതല്‍; പ്രതിഷേധം ശക്തമാക്കി സംഘടനകൾ
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ ഒന്നു മുതൽ പ്രദേശവാസികളില്‍ നിന്നു ടോൾ പിരിക്കാന്‍ നിര്‍മാണ കമ്പനി. ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകള്‍. ബന്ധപ്പെട്ട ജനപ്രതിനിധികളോടു പോലും ആലോചിക്കാതെ ഏകപക്ഷീയമായി ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം അനുവദിക്കില്ലെന്നു സമരസമിതി

വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ ഒന്നു മുതൽ പ്രദേശവാസികളില്‍ നിന്നു ടോൾ പിരിക്കാന്‍ നിര്‍മാണ കമ്പനി. ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകള്‍. ബന്ധപ്പെട്ട ജനപ്രതിനിധികളോടു പോലും ആലോചിക്കാതെ ഏകപക്ഷീയമായി ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം അനുവദിക്കില്ലെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്രദേശത്തെ സ്കൂൾ വാഹനങ്ങളുടെ സൗജന്യ യാത്രയും അട്ടിമറിക്കാൻ അനുവദിക്കില്ല.
സൗജന്യയാത്ര അനുവദിച്ചിരുന്ന വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങള്‍ ജൂലൈ ഒന്നിനു മുന്‍പ് 340 രൂപയുടെ പ്രതിമാസ പാസ് എടുക്കണമെന്നും ഇല്ലെങ്കില്‍ ടോള്‍ ഈടാക്കുമെന്നുമാണു കമ്പനി അറിയിപ്പ്. പ്രതിമാസ പാസ് എടുക്കുന്നതിന് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വാഹനത്തിന്റെ ആര്‍സി എന്നിവയുമായി എത്തണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ 3 മുതല്‍ സ്കൂള്‍ വാഹനങ്ങള്‍ക്കു ടോള്‍ നല്‍കണമെന്നു കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെ പി.പി.സുമോദ് എംഎല്‍എ, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ടോള്‍ പിരിക്കില്ലെന്നു തീരുമാനിച്ചിരുന്നു.