മണ്ണാർക്കാട്∙ അട്ടപ്പാടി ചുരത്തിൽ കാറിനു മുകളിലേക്കു മരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ആനമൂളി പാലവളവിന് മുകളിലത്തെ വളവിലേക്കു വൻ വാകമരം കടപുഴകി വീണത്. ഇതുവഴി അട്ടപ്പാടിയിലേക്കു പോകുകയാരുന്ന കാറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട്∙ അട്ടപ്പാടി ചുരത്തിൽ കാറിനു മുകളിലേക്കു മരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ആനമൂളി പാലവളവിന് മുകളിലത്തെ വളവിലേക്കു വൻ വാകമരം കടപുഴകി വീണത്. ഇതുവഴി അട്ടപ്പാടിയിലേക്കു പോകുകയാരുന്ന കാറിന്റെ ബോണറ്റിനു മുകളിലേക്കാണ് മരം പതിച്ചത്. കാറിന്റെ ബോണറ്റും മുൻപിലെ ഗ്ലാസും ഉൾപ്പെടെ പൂർണമായും തകർന്നു.

മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടതിനാൽ  വൻദുരന്തം ഒഴിവായി. മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.ജയരാജന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എൻ. അനിൽ കുമാർ, എം.എസ്.ഷബീർ, ഒ.എസ്.സുഭാഷ്, കെ. പ്രശാന്ത്, ടി.ടി. സന്ദീപ് എന്നിവർ സംഭവസ്ഥലത്തെത്തി. നാട്ടുകാരുടെയും  യാത്രക്കാരുടെയും ആപദ മിത്ര വൊളന്റിയർ സന്ദീപിന്റെയു സഹായത്തോടെ മരച്ചില്ലകൾ മുറിച്ച് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.അട്ടപ്പാടി തഹസിൽദാർ ഷാനവാസ്ഖാൻ, മണ്ണാർക്കാട് വനം റേഞ്ച് ഓഫിസർ എൻ.സുബൈർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.