മഴ മാറിയെങ്കിലും ആര്യൻകടവില് 140 കുടുംബങ്ങൾക്കു ദുരിതം
വടക്കഞ്ചേരി∙ കനത്ത മഴയില്‍ വെള്ളം കയറി വടക്കഞ്ചേരി പാളയം ആര്യന്‍കടവിലുള്ള 140 വീടുകള്‍ തകര്‍ന്ന് വീട്ടുകാര്‍ തീരാദുരിതം പേറുന്നു. മഴ മാറിയെങ്കിലും ഇവരുടെ ജീവിത്തിലെ ദുരിതപ്പെയ്ത്ത് തുടരുകയാണ്. പാളയം പുഴ കരകവിഞ്ഞ് വീടുകളില്‍ ജലപ്രളയം വന്നപ്പോള്‍ അര്‍ധരാത്രി എല്ലാ ഉപേക്ഷിച്ച് ഓടിപ്പോയ നാട്ടുകാര്‍

വടക്കഞ്ചേരി∙ കനത്ത മഴയില്‍ വെള്ളം കയറി വടക്കഞ്ചേരി പാളയം ആര്യന്‍കടവിലുള്ള 140 വീടുകള്‍ തകര്‍ന്ന് വീട്ടുകാര്‍ തീരാദുരിതം പേറുന്നു. മഴ മാറിയെങ്കിലും ഇവരുടെ ജീവിത്തിലെ ദുരിതപ്പെയ്ത്ത് തുടരുകയാണ്. പാളയം പുഴ കരകവിഞ്ഞ് വീടുകളില്‍ ജലപ്രളയം വന്നപ്പോള്‍ അര്‍ധരാത്രി എല്ലാ ഉപേക്ഷിച്ച് ഓടിപ്പോയ നാട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചയാണ്. വീട്ടുപകരണങ്ങളും വൈദ്യുതോപകരണങ്ങളും കുട്ടികളുടെ പാഠപുസ്കങ്ങളും എല്ലാം അഴുക്കുവെള്ളം കയറി നശിച്ചു.
കുറുവത്ത് ഗ്രാമത്തിലെ മാലിന്യ സംസ്കരണ കേന്ദ്രം വെള്ളത്തില്‍ മുങ്ങി മലിന ജലം വീടുകളിലും ജലസ്രോതസുകളിലും എത്തി. പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായി. ശുദ്ധജല പദ്ധതി പോലും അഴുക്ക് നിറഞ്ഞതായി. വീട്ടുപകരണങ്ങളില്‍ ഭൂരിഭാഗവും നശിച്ചു. പായും കിടക്കയും വസ്ത്രങ്ങളും ഇല്ലാത്ത അവസ്ഥയുമായി. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ് തിരിച്ചെത്തിയവര്‍ക്ക് യാതൊരു സഹായങ്ങളും കിട്ടിയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
2018ലും 2019ലും ഇവിടെ വെള്ളം കയറി നാശമുണ്ടായതാണ്. അന്ന് വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇക്കുറി ഒന്നും ലഭിച്ചിട്ടില്ല. വില്ലേജില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതരാണ് നഷ്ടം കണക്കാക്കുക. നാശനഷ്ടം 15 ശതമാനത്തിന് മുകളില്‍ ഉണ്ടെങ്കിലേ നഷ്ടപരിഹാരം ലഭിക്കൂ. മുന്‍ വര്‍ഷങ്ങളെക്കാള്‍ തീവ്രമായ മഴ ആയിരുന്നതിനാല്‍ ഇക്കുറി നാശനഷ്ടം കൂടുതലാണെന്നും നിരവധി വീടുകള്‍ തകര്‍ന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
നടപടിക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മിഷൻ
വെള്ളപ്പൊക്കത്തിൽ കിടപ്പാടം നഷ്ടമായ ആര്യൻകടവിലുള്ള 140 കുടുംബങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. ജില്ലാ കലക്ടർ പ്രദേശത്തുകാരുടെ പരാതി പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
കിടപ്പാടവും വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളും ഉള്‍പ്പെടെ വെള്ളപ്പൊക്കത്തിൽ നഷ്ടമായി. ഭക്ഷണവും വൈദ്യുതിയും നിഷേധിക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. അപ്രതീക്ഷിതമായി രാത്രി വെള്ളമെത്തിയതു കാരണമാണ് നാട്ടുകാർക്ക് എല്ലാം നഷ്ടമായത്. സെപ്റ്റംബറിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി