തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം: പൊലീസ് ആയുധം കണ്ടെത്തി
ഒറ്റപ്പാലം∙ മായന്നൂർ പാലത്തിനു സമീപം ഭാരതപ്പുഴയിൽ തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് ആയുധം കണ്ടെത്തി. കോയമ്പത്തൂരിലെ ക്വട്ടേഷൻ സംഘം ആക്രമണത്തിന് ഉപയോഗിച്ച കത്തിയാണു തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ നേരിട്ടു പങ്കാളികളായ 3 പേരെയാണു കോടതി മുഖേന

ഒറ്റപ്പാലം∙ മായന്നൂർ പാലത്തിനു സമീപം ഭാരതപ്പുഴയിൽ തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് ആയുധം കണ്ടെത്തി. കോയമ്പത്തൂരിലെ ക്വട്ടേഷൻ സംഘം ആക്രമണത്തിന് ഉപയോഗിച്ച കത്തിയാണു തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആക്രമണത്തിൽ നേരിട്ടു പങ്കാളികളായ 3 പേരെയാണു കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി ഭാരതപ്പുഴയിൽ തെളിവെടുപ്പിന് എത്തിച്ചത്. കോയമ്പത്തൂർ കോവൈപുതൂർ മഹാലക്ഷ്മി നഗർ സൽമാൻഖാൻ(22), സഹോദരൻ ഷാരൂഖ് ഖാൻ(21), കരിമ്പുകടൈ ചേരാൻ നഗർ മുഹമ്മദ് നാസർ(36) എന്നിവരെയാണു തെളിവെടുപ്പിനായി കോടതി 6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
മായന്നൂർ പാലത്തിനു താഴെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കത്തി. പ്രതികളെ അടുത്ത ദിവസം തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്കു കൊണ്ടുപോകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിലെ പത്മനാഭനെ (41) കുത്തിയും വെട്ടിയും പരുക്കേൽപിച്ച കേസിലായിരുന്നു തെളിവെടുപ്പ്.
ആക്രമണത്തിൽ നേരിട്ടു പങ്കാളികളായവർ ഉൾപ്പെടെ 6 പേരാണ് ഇതിനകം അറസ്റ്റിലായത്. നാസറിനു ക്വട്ടേഷൻ ഏൽപിച്ചവർ ഉൾപ്പെടെ കേസിൽ ഇനിയും ചിലർ പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 11നു രാവിലെ മായന്നൂർ പാലത്തിനു സമീപമായിരുന്നു പുഴയിൽ ആക്രമണം.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള ക്വട്ടേഷനാണിതെന്നും പത്മനാഭനെ കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നുമാണു പൊലീസിന്റെ കണ്ടെത്തൽ. പത്മനാഭൻ മരിച്ചെന്നു ധരിച്ച് ഇവർ സംഭസ്ഥലത്തു നിന്നു രക്ഷപ്പെട്ടതിനു പിന്നാലെയാണ് ഇയാൾ നടന്നു മായന്നൂർ പാലത്തിനു സമീപമെത്തിയതും രക്തം വാർന്ന നിലയിൽ കുഴഞ്ഞുവീണതും. പൊലീസെത്തി തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച പത്മനാഭൻ ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു.