കനത്ത മഴയിൽ പാറക്കല്ലുകൾ ഉരുണ്ടെത്തിയത് അടുക്കളയിൽ; തലനാരിഴയ്ക്ക് രക്ഷപെടൽ
കാഞ്ഞിരപ്പുഴ ∙ തിമർത്തു പെയ്ത മഴയിൽ നിരങ്ങിയെത്തിയ മണ്ണും പാറക്കല്ലുകളും തകർത്തത് ഒരു വീടിനെ മാത്രമല്ല ഒരു കുടുംബത്തിന്റെ നിലനിൽപിനെ തന്നെയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇടമുറിയാതെ പെയ്ത മഴയിൽ ഇരുമ്പകച്ചോല വെള്ളാരംകാലായിൽ വി.സി.ജെസിയുടെ വീടിന്റെ അടുക്കളയുടെ ചുമരും തകർത്തു പറക്കല്ലുകൾ വീട്ടിലെത്തി. ജെസിയുടെ

കാഞ്ഞിരപ്പുഴ ∙ തിമർത്തു പെയ്ത മഴയിൽ നിരങ്ങിയെത്തിയ മണ്ണും പാറക്കല്ലുകളും തകർത്തത് ഒരു വീടിനെ മാത്രമല്ല ഒരു കുടുംബത്തിന്റെ നിലനിൽപിനെ തന്നെയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇടമുറിയാതെ പെയ്ത മഴയിൽ ഇരുമ്പകച്ചോല വെള്ളാരംകാലായിൽ വി.സി.ജെസിയുടെ വീടിന്റെ അടുക്കളയുടെ ചുമരും തകർത്തു പറക്കല്ലുകൾ വീട്ടിലെത്തി. ജെസിയുടെ 70 വയസ്സുള്ള അമ്മ അന്നക്കുട്ടി അടുക്കളയിൽ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. കാലിൽ ചെറിയ കല്ലുകൾ തട്ടിയെങ്കിലും കാര്യമായ പരുക്കേറ്റില്ല. ജെസിയുടെ ഗർഭിണിയായ മകളും വീട്ടിലുണ്ടായിരുന്നു. ആകെ ആറു പേരും. മഴക്കാലമായതിനാൽ ആശങ്കയോടെയാണിപ്പോൾ കുടുംബം കഴിയുന്നത്. വീടിന്റെ അടുക്കളഭാഗത്തെ ചുമരിനോടു ചേർന്ന് ഉയരത്തിൽ പാറക്കല്ലുകൾ നിൽക്കുന്നുണ്ട്.
ഇതു മഴയിൽ വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു.അടുക്കള ഭാഗത്തെ ചുമരും മേൽഭാഗത്തെ ഷീറ്റുകളും തകർന്നു. ചുമരിന്റെ മറ്റൊരു ഭാഗം വിണ്ടുകീറി. ഏതു സമയത്തും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. വർഷങ്ങൾക്കു മുൻപു പഞ്ചായത്തിൽ നിന്നു ലഭിച്ചതാണു വീട്.
ഇപ്പോൾ സ്വസ്ഥമായി വീട്ടിൽ കിടക്കാൻ പറ്റാത്ത സ്ഥിതിയായി. തൊഴിലുറപ്പു തൊഴിലാളിയായ ജെസിക്കു വീട് ഉടൻ അറ്റകുറ്റപ്പണി നടത്താനും കഴിയില്ല. ജെസിയുടെ ഭർത്താവു വർഷങ്ങൾക്കു മുൻപു മരിച്ചു. വീടിന്റെ അടുക്കളഭാഗം തകർന്നത് അറിഞ്ഞു ജനപ്രതിനിധികൾ സ്ഥലത്തെത്തി. കുടുംബത്തോടു മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മഴ പെയ്താലും ആശങ്കയില്ലാതെ കയറിക്കിടക്കാനുള്ള ഒരു വീടാണു ജെസിക്കും കുടുംബത്തിനും ഇപ്പോൾ ആവശ്യം.