പാലക്കാട് ∙ അടുത്ത ഓണത്തിനു പ്രാദേശികമായി ഉൽപാദിപ്പിച്ച സാധനങ്ങൾ സപ്ലൈകോയിൽ വിൽക്കാൻ കഴിഞ്ഞാൽ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ ‘ഓണം ഫെയർ’ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 13 ഇനം ആവശ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ അടുത്ത ഓണത്തിനു പ്രാദേശികമായി ഉൽപാദിപ്പിച്ച സാധനങ്ങൾ സപ്ലൈകോയിൽ വിൽക്കാൻ കഴിഞ്ഞാൽ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ ‘ഓണം ഫെയർ’ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 13 ഇനം ആവശ്യ സാധനങ്ങൾ എല്ലാ സപ്ലൈകോയിലും ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു. എ.പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. 14 വരെ രാവിലെ 9.30 മുതൽ രാത്രി 8 വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. ചെറുപയർ (90), കടല (69), വൻപയർ (75), പരിപ്പ് (115), ഉഴുന്ന് (95), മുളക് അരക്കിലോ (78.75), മല്ലി അരക്കിലോ കിലോ (40.95), പഞ്ചസാര (34.65), പച്ചരി (26), മട്ട അരി (33), ജയ അരി (29), കുറുവ അരി (33) വെളിച്ചെണ്ണ (142.80) എന്നീ 13 ഇനം സബ്സിഡി ഉൽപന്നങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങൾ, എഫ്എംസി ഉൽപന്നങ്ങൾ എന്നിവ 10 മുതൽ 50% വില കുറവിൽ വാങ്ങാം. പ്രമുഖ കമ്പനികളുടെ ഉൽപന്നങ്ങളും ഓഫറിൽ ലഭിക്കും.

ഓണത്തോടനുബന്ധിച്ചു സപ്ലൈകോകളിൽ നിന്നു ലഭിക്കുന്ന അരി 10 കിലോ ആക്കി വർധിപ്പിച്ചിട്ടുണ്ട്. ഓണക്കാല വിപണനത്തിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങൾക്കാണു സപ്ലൈകോ പർച്ചേസ് ഓർഡർ നൽകിയിട്ടുള്ളത്. സെപ്റ്റംബർ 9നു ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരന്ത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നു മന്ത്രി അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവർക്കു നാലുപേർക്ക് ഒരു കിറ്റ് എന്ന നിലയിലാണു വിതരണം ചെയ്യുക.നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ആദ്യ വിൽപന നടത്തി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുരളി കെ.താരേക്കാട്, കെ.ശിവരാജ്, കെ.രമേഷ് കുമാർ, സിം ജോൺസൺ ചാക്കോള, എസ്.വിശ്വനാഥ്, സുരേഷ് വേലായുധൻ, ബഷീർ കൊടുന്തിരപ്പുള്ളി, സപ്ലൈ ഓഫിസർ എ.എസ്.ബീന എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

പ്രസംഗിക്കാൻ അവസരമില്ല;സിപിഐക്ക് അമർഷം
പാലക്കാട് ∙ സപ്ലൈകേ‍ാ ഒ‍ാണം ഫെയർ ജില്ലാതല ഉദ്ഘാടന പരിപാടിയിൽ വകുപ്പ് ഭരിക്കുന്ന സിപിഐയുടെ പ്രതിനിധിക്കു പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പാർട്ടിക്ക് അമർഷം. പ്രതിഷേധം വകുപ്പ് ഉദ്യേ‍ാഗസ്ഥരെയും അധ്യക്ഷനെയും അറിയിച്ചതായി സിപിഐ പാലക്കാട് മണ്ഡലം നേതൃത്വം പറഞ്ഞു. ഒ‍ാണത്തിന് സബ്സിഡി ഉൽപന്നങ്ങൾ നൽകാൻ വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് ഉൾപ്പെടെ പറയാൻ ബന്ധപ്പെട്ട പാർട്ടിക്ക് അവസരം നിഷേധിച്ചുവെന്നാണ് ആരേ‍ാപണം. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേ‍ഡിയത്തിൽ നടന്ന പരിപാടിയിൽ മലമ്പുഴ എംഎൽഎ എ.പ്രഭാകരനായിരുന്നു അധ്യക്ഷൻ. മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമേ‍ാൾ പ്രസംഗിച്ച ശേഷം ആദ്യവിൽപനയുടെ ഉദ്ഘാടനം പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ നിർവഹിച്ചു.

പിന്നാലെ, മറ്റു നേതാക്കൾ പ്രസംഗിക്കുന്നില്ലെന്നു പറഞ്ഞു യേ‍ാഗം അവസാനിപ്പിച്ചതായി സിപിഐ മണ്ഡലം സെക്രട്ടറി മുരളി താരേക്കാട് പരാതിപ്പെട്ടു.ആരേ‍ാടും ചേ‍ാദിക്കാതെയായിരുന്നു ഈ പ്രഖ്യാപനവും നന്ദിപറച്ചിലും. നടപടിയിലുള്ള പ്രതിഷേധം അപ്പേ‍ാൾത്തന്നെ അധ്യക്ഷനേ‍ാടു നേരിട്ടു പറഞ്ഞതായി അദ്ദേഹം അറിയിച്ചു. ഫെയർ സംഘടിപ്പിക്കാൻ സ്വീകരിച്ച നടപടികളും വകുപ്പിന്റെ പ്രവർത്തനവും അതു കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ പ്രതിനിധിക്കു പറയാനുള്ള അവസരം ഒഴിവാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേ‍ാൺഗ്രസ്, ബിജെപി, കേരള കേ‍ാൺഗ്രസ് എന്നീ പാർട്ടികളുടെ പത്തിലധികം ജില്ലാ പ്രതിനിധികൾ പ്രസംഗകരായി വേദിയിലുണ്ടായിരുന്നെങ്കിലും ആർക്കും ആശംസാ പ്രസംഗത്തിന് അവസരം നൽകിയില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT