പാലക്കാട് ജില്ലയിൽ മാത്രം ഓണ വിപണിയിലേക്ക് എത്തിയത് 100 ടൺ നേന്ത്രക്കായ
പാലക്കാട് ∙ ‘കാണം വിറ്റും ഓണം ഉണ്ണെണ്ണം’ എന്നതാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. സമ്പത്തു വിറ്റിട്ടായാലും ഓണസദ്യ ഒരുക്കണമെന്നാണ് ഇതിനർഥം. ഓണസദ്യ ഒഴിച്ചു നിർത്താനാവാത്ത ആചാരം കൂടിയാണെന്നാണ് ഈ പഴമൊഴിയുടെ പിന്നിലെ രഹസ്യം. ഓണസദ്യ അതിന്റേതായ സവിശേഷതകളുള്ള സദ്യവട്ടങ്ങൾ കൊണ്ടു സമ്പന്നമാണ്. എല്ലാത്തിനും ഉപരി പഴം നുറുക്കും കായ വറുത്തതും ശർക്കര

പാലക്കാട് ∙ ‘കാണം വിറ്റും ഓണം ഉണ്ണെണ്ണം’ എന്നതാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. സമ്പത്തു വിറ്റിട്ടായാലും ഓണസദ്യ ഒരുക്കണമെന്നാണ് ഇതിനർഥം. ഓണസദ്യ ഒഴിച്ചു നിർത്താനാവാത്ത ആചാരം കൂടിയാണെന്നാണ് ഈ പഴമൊഴിയുടെ പിന്നിലെ രഹസ്യം. ഓണസദ്യ അതിന്റേതായ സവിശേഷതകളുള്ള സദ്യവട്ടങ്ങൾ കൊണ്ടു സമ്പന്നമാണ്. എല്ലാത്തിനും ഉപരി പഴം നുറുക്കും കായ വറുത്തതും ശർക്കര വരട്ടിയും പഴം പായസവും ചേരുമ്പോഴേ സദ്യ വട്ടത്തിന് അൽപം മാധുര്യമേറുകയുള്ളു. ഇക്കുറി കാലവർഷക്കെടുതിയിൽ വാഴകൃഷിക്കു നാശമുണ്ടായെങ്കിലും ഓണത്തിനു വിലക്കയറ്റമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ഉൽപാദനം കാര്യമായി കുറഞ്ഞതോടെ വിപണിയിലെ ആദ്യ ഘട്ടത്തിൽ നേന്ത്രപഴത്തിനു വില കൂടി. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നു യഥേഷ്ടം നേന്ത്രക്കായ എത്തിയതോടെ ആദ്യഘട്ടത്തിലെ വിലക്കയറ്റവും പ്രതിസന്ധിയും മാറി. കച്ചവടക്കാരനും വാങ്ങുന്നവർക്കും ന്യായമായ വിലയിൽ ഇക്കുറി നേന്ത്രക്കായ വിപണിയിൽ ലഭ്യമാണ്. ഇന്നലെ മൊത്ത വിപണിയിൽ കിലോയ്ക്കു 40–42 രൂപയ്ക്കാണു നേന്ത്രക്കായ വിറ്റുപ്പോയത്. ഓണനാളിൽ വില ‘ഫിഫ്റ്റി’ അടിച്ചേക്കുമെങ്കിലും അതിനപ്പുറം പോവില്ലെന്നാണു വ്യാപാരികൾ പറയുന്നത്. അതിനാൽ ഓണമുണ്ണാൻ പഴ വിഭവം ഒഴിവാക്കേണ്ട ഗതികേട് മലയാളികൾക്ക് ഇക്കുറിയും ഉണ്ടാവില്ല.
∙ അയൽക്കാരുടെ കൈപിടിച്ച്
പഴം പായസവും ശർക്കര വരട്ടിയും കായറവും പഴം പുഴുങ്ങിയതും ഓണസദ്യയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ്. മലയാളിക്ക് പ്രിയപ്പെട്ട പഴ വിഭവങ്ങൾ ഒരുക്കാൻ ഇത്തവണയും അയൽ സംസ്ഥാനങ്ങളുടെ കനിവുണ്ട്. അതിനാൽ ഓണ വിപണിയിൽ നേന്ത്രക്കായ വിൽപന ഉഷാറാണ്. പാലക്കാട് ജില്ലയിൽ മാത്രം 100 ടൺ നേന്ത്രക്കായയാണ് ഓണ വിപപണിയിലേക്ക് എത്തിയിട്ടുള്ളത്. സംസ്ഥാനത്തേക്കാവശ്യമായ നേന്ത്രക്കായയുടെ ഭൂരിഭാഗവും എത്തുന്നതു തമിഴ്നാട്ടിൽ നിന്നാണ്. തമിഴ്നാട്ടിലെ സിരുമുഖം, അവിനാശി, സേവൂർ, മേട്ടുപ്പാളയം, സത്യമംഗലം, പുളിയംപെട്ടി, കർണാടകയിലെ നഗരം തുടങ്ങിയ മേഖലയിൽ നിന്നാണ് പ്രധാനമായും കായ എത്തുന്നത്. പ്രധാന മാർക്കറ്റ് തമിഴ്നാടാണെങ്കിലും ഇപ്പോഴും കൂടുതൽ കൃഷി തമിഴ്നാട്ടിലാണ്. വർഷത്തിൽ 10 മാസവും വാഴക്കൃഷി ചെയ്യുന്ന തമിഴ്നാട് ഗ്രാമങ്ങൾ ഒട്ടേറെയുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും തമിഴ്നാട് പഴം എത്തുന്നുണ്ട്. യഥേഷ്ടം തമിഴ്നാട് കായ എത്തുന്നതിനാൽ വിപണിയിൽ ക്ഷാമമില്ലെന്ന് കർഷകർ പറയുന്നു.
∙ നാടന്റെ മാധുര്യം ഇക്കുറിയില്ല
നാടൻ നേന്ത്രക്കായയ്ക്കു കടുത്ത ക്ഷാമമാണ്. നാടൻ നേന്ത്രപ്പഴത്തിന്റെ മാധുര്യം മറവിയിലേക്ക് എന്നു തന്നെ പറയാം. വിപണിയിൽ ആവശ്യമായതിന്റെ അഞ്ചു ശതമാനം പോലും നാടൻ കായ എത്തുന്നില്ല. ഇപ്പോൾ വിപണിയിൽ നാടൻ കായ എത്തുന്നതു കരിമ്പ, കല്ലടിക്കോട് മേഖലയിൽ നിന്നാണ്. ഇതും ആവശ്യത്തിന് കിട്ടാനില്ല. വയനാട്, മണ്ണാർക്കാട് കായകൾ തീരെ എത്തിയില്ല. പാലക്കാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറെയാണ്. പഴത്തിനായാലും കായവറവിനായാലും പാലക്കാടൻ നേന്ത്രനാണു വിപണിയിലെ താരം. വിദേശത്തേക്കു കയറ്റി അയയ്ക്കാവുന്ന പാലക്കാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറെയാണ്. കായ വറവിനും നാടൻ നേന്ത്രനും ഡിമാന്റാണ്. കനവും രുചിയും ഉറപ്പാക്കാൻ നാടൻ കായകൾക്കു കഴിയുമെന്നാണ് വ്യാപാരികൾ പറയുന്നത്. പാലക്കാട് ജില്ലയിൽ കോവിഡ് കാലത്തിനു മുൻപ് ഇപ്പോഴുള്ളതിന്റെ പത്തിരട്ടിയിലേറെ നേന്ത്രക്കൃഷി ഉണ്ടായിരുന്നെങ്കിലും പിന്നീട് വിസ്തൃതി തീരെക്കുറഞ്ഞു. ലാഭം കുറവ്, കാറ്റിലും മഴയിലും ഒടിഞ്ഞുള്ള നഷ്ടം, യഥാസമയം വിപണി ലഭിക്കാതിരിക്കൽ തുടങ്ങിയ വിവിധ കാരണങ്ങളാണു വാഴക്കൃഷിയെ ബാധിച്ചത്.
∙ ഉപ്പേരി വിപണിയും ഉഷാർ
ശർക്കര ഉപ്പേരി (വരട്ടി) ഇല്ലാതെ ഓണസദ്യ പൂർണമാവില്ല. ഇപ്പോൾ ഉപ്പേരി വിപണിയും സജീവമാകുകയാണ്. ഇപ്പോൾ കിലോ 320–350 രൂപയാണ് വില. ഓണം അടുക്കുമ്പോൾ വില ഉയരാൻ സാധ്യതയുണ്ട്. മിക്കവരും പാക്കറ്റ് ഉപ്പേരിയും പാക്കറ്റ് ശർക്കര പുരട്ടിയുമാണ് വാങ്ങുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കിയതിനോടാണ് മലയാളിക്ക് താൽപര്യം. കായവറുത്തതിനും വിപണിയിൽ മുൻ വർഷത്തേക്കാൾ വിലയുണ്ട്.