പാലക്കാട് ∙ മുൻപ് ക്വിന്റൽ കണക്കിനു മാലിന്യം തള്ളിയിരുന്ന പേഴുങ്കര ബൈപാസ് ഇന്നൊരു പൂന്തോട്ടമായി മാറുകയാണ്. സുരക്ഷിതമായി വലകെട്ടി അതിനുള്ളിലാണു പൂച്ചെടികൾ നട്ടിട്ടുള്ളത്. ചിലതു പുഷ്പിച്ചു തുടങ്ങി. ഇപ്പോൾ അവിടേക്ക് മാലിന്യം വലിച്ചെറിയാൻ ആർക്കും തോന്നാതത്ര വൃത്തിയും വെടിപ്പുമായി.പേഴുങ്കര പാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മുൻപ് ക്വിന്റൽ കണക്കിനു മാലിന്യം തള്ളിയിരുന്ന പേഴുങ്കര ബൈപാസ് ഇന്നൊരു പൂന്തോട്ടമായി മാറുകയാണ്. സുരക്ഷിതമായി വലകെട്ടി അതിനുള്ളിലാണു പൂച്ചെടികൾ നട്ടിട്ടുള്ളത്. ചിലതു പുഷ്പിച്ചു തുടങ്ങി. ഇപ്പോൾ അവിടേക്ക് മാലിന്യം വലിച്ചെറിയാൻ ആർക്കും തോന്നാതത്ര വൃത്തിയും വെടിപ്പുമായി. പേഴുങ്കര പാലത്തിന്റെ ഇരുവശത്തും പാലക്കാട് നഗരസഭ പരിധിയിലാണ് മുനിസിപ്പാലിറ്റി മുൻകൈ എടുത്ത് സ്നേഹാരാമം പദ്ധതിയി‍ൽ പൂന്തോട്ടം നട്ടുപിടിപ്പിച്ചിട്ടുള്ളത്.

ഇതിന്റെ പരിപാലനം ഹെൽത്ത് ഡിവിഷനെ ഏൽപ്പിച്ചതായി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു.പാലത്തിന്റെ കിഴക്കുവശം പാലക്കാട് നഗരസഭ പരിധിയിലും പടിഞ്ഞാറു വശം പിരായിരി, പുതുപ്പരിയാരം പഞ്ചായത്ത് പരിധിയിലുമാണ്. തങ്ങളുടെ പരിധിയിൽ വരുന്ന റോഡരികി‍ൽ പൂന്തോട്ടം തയാറാക്കാൻ പുതുപ്പരിയാരം പഞ്ചായത്തും പദ്ധതി തയാറാക്കുന്നുണ്ട്.

ADVERTISEMENT

ഇവിടെയുള്ള വാതക ശ്മശാനവും ഉടൻ പ്രവർത്തന സജ്ജമാകും. മാലിന്യം വലിച്ചെറിയുന്നതു തടയാൻ നിരീക്ഷണ ക്യാമറ സംവിധാനം ശക്തമാക്കുമെന്ന് പുതുപ്പരിയാരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ജയപ്രകാശ് അറിയിച്ചു.പിരായിരി പഞ്ചായത്തുകൂടി നടപടി ശക്തമാക്കിയാൽ പേഴുങ്കര ബൈപാസും പുഴപ്പാലവും മാലിന്യ മുക്തമാകും. ഇതിനായി പിരായിരി പഞ്ചായത്തും ശ്രമം നടത്തുന്നുണ്ട്.

മാലിന്യം ഒഴിയുന്നു, ഒപ്പം അപകടവും
പേഴുങ്കരപ്പുഴപ്പാലത്തിനു സമീപം മാലിന്യം തള്ളൽ കുറഞ്ഞതോടെ അപകടവും കുറഞ്ഞു തുടങ്ങി. മുൻപു മാലിന്യം പ്ലാസ്റ്റിക് കവറിലും ചാക്കുകളിലുമാക്കി റോഡിൽ വരെ വലിച്ചെറിയുന്ന സ്ഥിതിയായിരുന്നു. ഇതിൽ തെന്നി ഇരുചക്രവാഹനങ്ങൾ വീഴുന്നതും പതിവായിരുന്നു. ഒപ്പം തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായിരുന്നു. അഴിച്ചുവിടുന്ന കന്നുകാലികളും അപകടത്തിന് ഇടയാക്കിയിരുന്നു. പന്നിശല്യവും ഉണ്ട്. മാലിന്യം ഒഴിഞ്ഞു തുടങ്ങിയതോടെ ഇതെല്ലാം കുറഞ്ഞു.

English Summary:

The Perunkara bypass in Palakkad, once notorious for piles of garbage, has undergone a remarkable transformation into a beautiful garden. This initiative, spearheaded by the municipality under the Snehaaram project, highlights the power of community effort and responsible waste management.