നിപ്പ: ചെക് പോസ്റ്റുകളിൽ വാഹന പരിശോധന
കോയമ്പത്തൂർ ∙ കേരളത്തിൽ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തി ജില്ലയായ കോയമ്പത്തൂരിലേക്ക് കടക്കുന്ന എല്ലാ ചെക് പോസ്റ്റുകളിലും വാഹന പരിശോധന വ്യാപകമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ

കോയമ്പത്തൂർ ∙ കേരളത്തിൽ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തി ജില്ലയായ കോയമ്പത്തൂരിലേക്ക് കടക്കുന്ന എല്ലാ ചെക് പോസ്റ്റുകളിലും വാഹന പരിശോധന വ്യാപകമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്. ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ ഡോ. അരുണയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ ജില്ലയുമായി നേരിട്ട് ബന്ധപ്പെടുന്ന വാളയാർ, ഗോവിന്ദാപുരം, ആനക്കട്ടി തുടങ്ങി 13 ചെക് പോസ്റ്റുകളിലും കേരളത്തിൽ നിന്ന് എത്തുന്ന വാഹനങ്ങൾ റോഡിൽ തടഞ്ഞാണ് പനി പരിശോധന നടത്തുകയും വിലാസം എഴുതി വാങ്ങിയ ശേഷം കടത്തിവിടുകയും ചെയ്യുന്നത്.
പാലക്കാട് കോയമ്പത്തൂർ റോഡിൽ മധുക്കരയിൽ പൊലീസ് സഹായത്തോടെ വാഹനം തടഞ്ഞ ശേഷം ആരോഗ്യവകുപ്പ് പ്രവർത്തകർ പനി പരിശോധനയും പോകുന്ന സ്ഥലവും ചോദിച്ചറിഞ്ഞ് കടത്തിവിടുന്നുണ്ടെന്ന് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മങ്കി പോക്സ് സംബന്ധിച്ചുള്ള വിവരങ്ങൾ കേരള ആരോഗ്യ വകുപ്പുമായി ചോദിച്ചറിഞ്ഞശേഷം തമിഴ്നാട് ആരോഗ്യ വകുപ്പ് തുടർനടപടികൾ അറിയിക്കുമെന്ന് ഡിഡി പറഞ്ഞു.
നീലഗിരിയിലും പരിശോധന
ഊട്ടി ∙ നീലഗിരിയിലെ ചെക്പോസ്റ്റുകളിൽ നിപ്പ പരിശോധന തുടരുന്നു. കേരളത്തിൽ നിന്നുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്. ഗൂഡല്ലൂരിന് സമീപമുള്ള നാടുകാണി, പാട്ടവയൽ, താളൂർ തുടങ്ങിയ ചെക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. ഓണാവധി ആഘോഷിക്കാൻ ഊട്ടിയിലെത്തുന്ന മലയാളികളുടെ വാഹനങ്ങളാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മലപ്പുറത്ത് നിപ്പ വൈറസ് ബാധിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് സുരക്ഷാ മുൻകരുതൽ നടപടി.