വൈദ്യുതി ബിൽ എളുപ്പത്തിൽ അടയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ ∙വൈദ്യുതി ബിൽ എളുപ്പത്തിലും അധികച്ചെലവ് ഇല്ലാതെയും ഓൺലൈനായി അടയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ www.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്ട് നെറ്റ് ബാങ്കിങ് അല്ലെങ്കിൽ റുപേ കാർഡ്

വൈദ്യുതി ബിൽ എളുപ്പത്തിൽ അടയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ ∙വൈദ്യുതി ബിൽ എളുപ്പത്തിലും അധികച്ചെലവ് ഇല്ലാതെയും ഓൺലൈനായി അടയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ www.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്ട് നെറ്റ് ബാങ്കിങ് അല്ലെങ്കിൽ റുപേ കാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി ബിൽ എളുപ്പത്തിൽ അടയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ ∙വൈദ്യുതി ബിൽ എളുപ്പത്തിലും അധികച്ചെലവ് ഇല്ലാതെയും ഓൺലൈനായി അടയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ www.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്ട് നെറ്റ് ബാങ്കിങ് അല്ലെങ്കിൽ റുപേ കാർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി ബിൽ എളുപ്പത്തിൽ അടയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ
∙വൈദ്യുതി ബിൽ എളുപ്പത്തിലും അധികച്ചെലവ് ഇല്ലാതെയും ഓൺലൈനായി അടയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ www.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്ട് നെറ്റ് ബാങ്കിങ് അല്ലെങ്കിൽ റുപേ കാർഡ് ഉപയോഗിച്ച് ബിൽ  അടയ്ക്കുമ്പോൾ ട്രാൻസാക്‌ഷൻ ഫീസ് ഇല്ല. എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്ട് നെറ്റ് ബാങ്കിങ് സൗകര്യം ലഭ്യമാണ്. ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വെർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT / RTGS വഴി ബില്ലടയ്ക്കാം. യുപിഐ, ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴിയും ബില്ലടയ്ക്കാം.

പിംസിൽ സൗജന്യ ശസ്ത്രക്രിയാ നിർണയ ക്യാംപ്
പാലക്കാട് ∙ വാളയാർ ഡീർ പാർക്കിന് എതിർവശത്തെ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) 28 വരെ ശസ്ത്രക്രിയാ നിർണയ ക്യാംപ് നടത്തും. ജനറൽ സർജറി, കാൻസർ സർജറി, ഓർത്തോപീഡിക്സ്, ഇഎൻടി., ഒഫ്താൽമോളജി, ഗൈനക്കോളജി, യൂറോളജി, ഗ്യാസ്ട്രോ സർജറി, സ്പൈൻ സർജറി എന്നീ വിഭാഗങ്ങളിൽ രോഗികളെ പരിശോധിക്കും. ഡോക്ടർമാരുടെ പരിശോധന സൗജന്യമാണ്.  സ്കാൻ, എക്സ്–റേ, ലാബ് ടെസ്റ്റുകൾക്ക് ചാർജുകളിൽ 25 ശതമാനവും മരുന്നുകൾക്ക് 15 ശതമാനവും ഇളവ്.  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, മെഡിസെപ്, ഇഎസ്ഐ, ഇൻഷുറൻസ് അംഗങ്ങൾക്കു സിസേറിയൻ, മുട്ടു മാറ്റിവയ്ക്കൽ, കാൻസർ സർജറികൾ, ലാപറോസ്കോപ്പിക് സർജറികൾ ഉൾപ്പെടെ ശസ്ത്രക്രിയകളും കിടത്തിച്ചികിത്സയും സൗജന്യം. 04912863000, 7994450025.

ADVERTISEMENT

നേത്ര ശസ്ത്രക്രിയ ക്യാംപ് നാളെ
പട്ടാമ്പി∙ പട്ടാമ്പി ചേംബർ ഓഫ് കെ‍ാമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന നേത്ര തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ രാവിലെ 8 മുതൽ 12.30 വരെ ചേംബർ ഹൗസിൽ നടക്കുമെന്ന് ചേംബർ ഓഫ് ‍കെ‍ാമേഴ്സ് പ്രസിഡന്റ് കെ.പി. കമാൽ അറിയിച്ചു. ഫോൺ . 9747213900

ജലവിതരണം മുടങ്ങും
കുലുക്കല്ലൂര്‍ ∙ കേരള ജല അതോറിറ്റി പട്ടാമ്പി സെക്‌ഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെല്ലായ, കുലുക്കല്ലൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ ജല്‍ജിവന്‍ മിഷന്‍ പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 22, 23, 24 ദിവസങ്ങളില്‍ നെല്ലായ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളില്‍ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്ടര്‍ അതോറിറ്റി പട്ടാമ്പി സെക്‌ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ADVERTISEMENT

ഗതാഗത നിരോധനം
കുമ്പിടി ∙ കുമ്പിടി ആനക്കര റോഡിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി കൾവർട്ട് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്ന് മുതൽ ഒക്ടോബർ 21 വരെ പൂർണമായി നിരോധിച്ചതായി തൃത്താല പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അധ്യാപക ഒഴിവ്
തൃത്താല ∙ പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ 7 ദിവസത്തിനുള്ളിൽ സ്കൂൾ ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

ADVERTISEMENT

പരിശീലനം
പട്ടാമ്പി ∙ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ 25 മുതൽ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളിൽ (പശു, ആട്, മുയൽ, കോഴി, കാട) 5 ദിവസത്തെ പരിശീലനം നൽകും. പങ്കെടുക്കുന്നവർ നേരത്തെ പേർ റജിസ്റ്റർ ചെയ്യണം. ഫോൺ: 0466 2212279, 0466 29122008, 6282937809.

സീറ്റൊഴിവ്
പാലക്കാട് ∙ പത്തിരിപ്പാല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ എം കോമിൽ എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല പിജിസിഎപി റജിസ്ട്രേഷൻ ചെയ്ത വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം 23ന് രാവിലെ 10ന് വൈകിട്ട് മൂന്നിന് മുൻപായി കോളജ് ഓഫിസിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 0491 2873999.
ചിറ്റൂർ ∙ ഗവ. കോളജിൽ ഒന്നാം വർഷ എംഎ ഇക്കണോമിക്‌സ്, എംകോം, എംഎ മ്യൂസിക്, എംഎസ്‌സി ജ്യോഗ്രഫി, എംഎ ഫിലോസഫി, എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎ തമിഴ് കോഴ്‌സുകൾക്ക് സീറ്റൊഴിവുണ്ട്. കൂടിക്കാഴ്ച 23ന് ഉച്ചയ്ക്ക് രണ്ടിന് കോളജിൽ നടക്കും. 99471 54832. 

കൂടിക്കാഴ്ച
ശ്രീകൃഷ്ണപുരം ∙ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. കൂടിക്കാഴ്ച 23നു രാവിലെ 10ന്. www.gecskp.ac.in. 0466 2260565.

വിവര ശേഖരണം
മണ്ണാർക്കാട്∙ നഗരസഭ പരിധിയിൽ തോട്ടിപ്പണി ചെയ്യുന്നവർ ഉണ്ടെങ്കിൽ 30ന് മുൻപ് നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ അറിയിക്കണം. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണു വിവര ശേഖരണം. 04924-222269. .

വൈദ്യുതി മുടങ്ങും 
പാലക്കാട് ∙ 110 കെവി കല്ലടിക്കോട്, മണ്ണാർക്കാട്, 33 കെവി അലനല്ലൂർ, അഗളി സബ് സ്റ്റേഷൻ പരിധിയിൽ ഇന്നു പകൽ 9 മുതൽ 4 വരെ ഭാഗികമായോ, പൂർണമായോ വൈദ്യുതി വിതരണം തടസ്സപ്പെടും. ലൈനുകളിലേക്കു ചാഞ്ഞ മരക്കൊമ്പുകൾ വെട്ടുന്നതിനാലും മറ്റുമാണു തടസ്സം.