ചിറ്റൂർ ∙ അതിർത്തിഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തോടിനു സമാനമായിട്ടും നന്നാക്കാൻ നടപടിയില്ല. അപകടങ്ങൾ പതിവായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ 12–ാം വാർഡ് കുന്നങ്കാട്ടുപതി ഡാം റോഡാണ് 5 വർഷത്തിലേറെയായി തകർന്നു കിടക്കുന്നത്. കൊഴിഞ്ഞാമ്പാറയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ ∙ അതിർത്തിഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തോടിനു സമാനമായിട്ടും നന്നാക്കാൻ നടപടിയില്ല. അപകടങ്ങൾ പതിവായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ 12–ാം വാർഡ് കുന്നങ്കാട്ടുപതി ഡാം റോഡാണ് 5 വർഷത്തിലേറെയായി തകർന്നു കിടക്കുന്നത്. കൊഴിഞ്ഞാമ്പാറയിൽ നിന്ന് അഞ്ചാംമൈൽ വഴി പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലേക്കെത്താനുള്ള എളുപ്പ വഴിയാണിത്.

റോഡിൽ ഒരിടത്തും ടാറിന്റെ അംശം പോലും കാണാനില്ല. പലയിടത്തും വലിയ കുഴികളാണ്. മഴ പെയ്താൽ ഈ റോഡിലൂടെ നടക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. പുതിയ പാലം പണിയുന്നതിന്റെ ഭാഗമായി നറണി–ആലാംകടവ് നിലംപതി പാലം പൊളിച്ചതോടെ കൂടുതൽ യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടാകുന്നതും പതിവാണെന്നു നാട്ടുകാർ ആരോപിച്ചു.

ADVERTISEMENT

പഞ്ചായത്തിൽ പരാതി പറഞ്ഞു മടുത്തു. ചോദിക്കുമ്പോൾ ടെൻഡർ വച്ചിട്ടുണ്ടെന്നും ഉടൻ പണിയാരംഭിക്കുമെന്നുമുള്ള പതിവു മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. ഉടൻ റോഡ് നന്നാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾക്കു നേതൃത്വം നൽകുമെന്നും നാട്ടുകാർ പറഞ്ഞു. 

റോഡ് പണി ചെയ്യാനായി ടെൻഡർ നൽകിയതാണ്. കരാറുകാരനു പറ്റിയ വീഴ്ചയാണ് പണി മുടങ്ങിയത്. കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി ഒഴിവാക്കി പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് പറഞ്ഞു.

English Summary:

Residents of villages near Chittoor are facing hardship and danger due to the deplorable condition of the Kunnankattupathi Dam Road. The road, riddled with potholes and lacking basic maintenance, has become a major safety hazard, particularly after the closure of a nearby bridge. Despite repeated complaints, the panchayat's promises of repair have gone unfulfilled, leaving locals frustrated and contemplating protests.