ഇന്ന് ∙ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്. 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റിനും, മിന്നലിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്. അധ്യാപക ഒഴിവ് വെള്ളിനേഴി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി സംസ്കൃതം തസ്തികയിലെ

ഇന്ന് ∙ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്. 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റിനും, മിന്നലിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്. അധ്യാപക ഒഴിവ് വെള്ളിനേഴി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി സംസ്കൃതം തസ്തികയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ∙ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്. 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റിനും, മിന്നലിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്. അധ്യാപക ഒഴിവ് വെള്ളിനേഴി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി സംസ്കൃതം തസ്തികയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്. 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റിനും, മിന്നലിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്.

അധ്യാപക ഒഴിവ്
വെള്ളിനേഴി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി സംസ്കൃതം തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

ADVERTISEMENT

പിഎസ്‌സി കൂടിക്കാഴ്ച
പാലക്കാട് ∙ ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ-സംസ്‌കൃതം (കാറ്റഗറി നമ്പർ:704/2022) തസ്തികയുടെ കൂടിക്കാഴ്ച 9, 18 തീയതികളിൽ പാലക്കാട് പിഎസ്‌സി ജില്ലാ ഓഫിസിൽ നടക്കും. അർഹരായ എല്ലാ ഉദ്യോഗാർഥികൾക്കും പ്രൊഫൈൽ/എസ്എംഎസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസ്സലും അസ്സൽ പ്രമാണങ്ങളും, ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ശുദ്ധജലം മുടങ്ങും
∙ മലമ്പുഴയിൽ പ്ലാന്റുകളുടെ ശുചീകരണം നടക്കുന്നതിനാൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് പഞ്ചായത്ത് പരിധിയിൽ ശുദ്ധജല വിതരണം മുടങ്ങും. നാളെ വൈകിട്ടോടെ വിതരണം സാധാരണ നിലയിലാകും.
കാഞ്ഞിരപ്പുഴ ∙ റോഡ് നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരം ജംക്‌ഷനിൽ പൈപ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു കൂടി ശുദ്ധജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.

ADVERTISEMENT

ഗതാഗത നിയന്ത്രണം
∙ പല്ലശ്ശന ഒഴിവുപാറ–പന്തപ്പുള്ളി റോഡിൽ 18 വരെ പൂർണ ഗതാഗത നിയന്ത്രണം.
∙ കുമ്പിടി–ആനക്കര റോഡിൽ 21 വരെ പൂർണ ഗതാഗത നിയന്ത്രണം.
∙ ചിറ്റൂർ അഞ്ചാം മൈൽ- മൂലക്കട- നഞ്ചാം താവളം റോഡിൽ ഇന്നു ‍മുതൽ  18 വരെ ഭാരവാഹനങ്ങൾക്കു നിയന്ത്രണം.

സിറ്റിങ്
∙ കോഴിക്കോട് ആസ്ഥാനമായ വനം ട്രൈബ്യൂണലിന്റെ ക്യാംപ് സിറ്റിങ് പാലക്കാട് എസ്ബിഐ ജംക്‌ഷനിലുള്ള ‍ഡിടിപിസി കെട്ടിടത്തിൽ നടക്കും. 10,11 തീയതികളിൽ ഒന്നാം സിറ്റിങ് ക്യാംപും 25,26 തീയതികളിൽ രണ്ടാം സിറ്റിങ് ക്യാംപും നടക്കും.

ADVERTISEMENT

കംപ്യൂട്ടർ ഇൻസ്ട്രക്ടർ 
അട്ടപ്പാടി ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ സ്പെഷലൈസേഷനോടു കൂടിയ ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസി വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ കെജിസിഇ/ വിഎച്ച്എസ്ഇയുമാണു യോഗ്യത. സ്കൂളിൽ താമസിച്ചു ജോലിചെയ്യാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. കൂടിക്കാഴ്ച 9നു രാവിലെ 11ന്. ഫോൺ: 04924 253347.

ഓവർസീയർ നിയമനം
തച്ചമ്പാറ ∙ പഞ്ചായത്ത് എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ഓവർസീയറെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: കേരള സർക്കാർ / കേരള യൂണിവേഴ്സിറ്റി അംഗീകൃത 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ. 14നു വൈകിട്ട് 5നു മുൻപായി അപേക്ഷിക്കണം.

ഭൂമി ഉടമകളുടെ യോഗം 12ന്
കുമ്പിടി ∙ കുറ്റിപ്പുറം കുമ്പിടി തൃത്താല പട്ടാമ്പി റോഡ് വികസനത്തിന്റെ ഭാഗമായി രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഭൂമി ഉടമകളുടെയും കെട്ടിട ഉടമകളുടെയും യോഗം 12ന് 3ന് വികെ കടവ് ലുസൈൽ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. പട്ടിത്തറ, തൃത്താല പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന റോഡിന് ഇരുവശത്തുമുള്ള ഭൂമി ഉടമകളും കെട്ടിട ഉടമകളും യോഗത്തിൽ പങ്കെടുക്കണമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

ട്രാൻസ്ഫോർമർ ചാർജിങ്: ശ്രദ്ധിക്കണം
കുമ്പിടി ∙ കെഎസ്ഇബി കുമ്പിടി ഇലക്ട്രിക്കൽ സെക്‌ഷനു കീഴിലെ ആനക്കര കുമ്പിടി മെയിൻ റോഡിലെ അദ്വയ് ട്രാൻസ്ഫോർമർ വരെയുള്ള പുതിയ 11കെവി ലൈൻ നാളെ മുതൽ ചാർജ് ചെയ്യുന്നതാണെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ലൈനിൽ സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും എന്തെങ്കിലും ശബ്ദം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും കെഎസ്ഇബി അറിയിച്ചു. 
ആനക്കര ∙ ആനക്കര പടിഞ്ഞാറങ്ങാടി റോഡിൽ (എൻജിനീയർ റോഡ്) സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമർ നാളെ ചാർജ് ചെയ്യും. പൊതുജനങ്ങൾ ട്രാൻസ്ഫോർമറിൽ സ്പർശിക്കാതെ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT