കഞ്ചിക്കോട് ∙ മുൻപ് കാൽനട യാത്രക്കാർക്ക് ദേശീയപാതയിലേക്കു നേരിട്ടു കടക്കാൻ ഒരുക്കിയ മെറ്റൽ ക്രോസ് ബാറുകൾ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം ദേശീയപാത അതോറിറ്റി അടച്ചു. നേരത്തെ ക്രോസ്ബാറുകളിലൂടെ നേരിട്ട് ദേശീയപാതയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഞ്ചിക്കോട് ∙  മുൻപ് കാൽനട യാത്രക്കാർക്ക് ദേശീയപാതയിലേക്കു നേരിട്ടു കടക്കാൻ ഒരുക്കിയ മെറ്റൽ ക്രോസ് ബാറുകൾ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം ദേശീയപാത അതോറിറ്റി അടച്ചു. നേരത്തെ ക്രോസ്ബാറുകളിലൂടെ നേരിട്ട് ദേശീയപാതയിലേക്കു പ്രവേശിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നെന്നു ചൂണ്ടിക്കാട്ടി പൊലീസ് ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്റെ ഭാഗമായി വാളയാർ–വടക്കഞ്ചേരി വരെയുള്ള റോഡിൽ മുപ്പതോളം ഭാഗത്തെ ക്രോസ്ബാറുകളാണ് അടച്ചത്. ഇവിടങ്ങളിൽ ഇനി മുതൽ നേരിട്ടു ദേശീയപാതയിലേക്കു കടക്കാൻ സാധിക്കില്ല. സിഗ്നൽ ജംക്‌ഷനിലെത്തി വേണം ദേശീയപാത കുറുകെ കടക്കാൻ.പലതും ജനവാസ മേഖലയിലായതിനാൽ കാൽനട യാത്രക്കാർ കിലോമീറ്ററോളം ചുറ്റിവേണം സിഗ്നൽ ജംക്‌ഷനിലെത്താൻ.

ADVERTISEMENT

സുരക്ഷ വർധിപ്പിക്കാനാണ് നടപടിയെങ്കിലും ക്രോസ്ബാറുകൾ അടച്ചതോടെ കാൽനട യാത്രക്കാർ ദുരിതത്തിലായി. കഞ്ചിക്കോട് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെ തൊഴിലാളികളും പ്രയാസത്തിലാണ്. ഇവർക്ക് കമ്പനിയിൽ നിന്ന് ഇറങ്ങി കിലോമീറ്ററുകളോളം നടന്നു വേണം ദേശീയപാതയിലെ സിഗ്നൽ ജംക്‌ഷനിലെത്താൻ. ഇത്തരം മേഖലകളിൽ മേൽപാലം ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങളൊരുക്കണമെന്നാണ് ആവശ്യം.

English Summary:

Safety concerns prompt the closure of pedestrian crossbars on Kanjikode's national highway, leaving locals and workers with a long walk to designated crossing points. Calls for overbridges and alternative solutions arise.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT