കഞ്ചിക്കോട് ∙ ഗെയ്ൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനിടയിൽ ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പ് പൊട്ടൽ പതിവായതോടെ പ്രദേശവാസികൾ ദുരിതത്തിൽ. കഞ്ചിക്കോട് വടശ്ശേരി ഉൾപ്പെടെയുള്ള മേഖലയിൽ പൈപ്പ് പൊട്ടി 15 ദിവസത്തിലേറെയായി ശുദ്ധജലം മുടങ്ങിയ അവസ്ഥയാണ്. പുതുശ്ശേരി പഞ്ചായത്തിലെ പലയിടത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഞ്ചിക്കോട് ∙ ഗെയ്ൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനിടയിൽ ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പ് പൊട്ടൽ പതിവായതോടെ പ്രദേശവാസികൾ ദുരിതത്തിൽ. കഞ്ചിക്കോട് വടശ്ശേരി ഉൾപ്പെടെയുള്ള മേഖലയിൽ പൈപ്പ് പൊട്ടി 15 ദിവസത്തിലേറെയായി ശുദ്ധജലം മുടങ്ങിയ അവസ്ഥയാണ്. പുതുശ്ശേരി പഞ്ചായത്തിലെ പലയിടത്തും പൈപ്പ് പൊട്ടലും ശുദ്ധജലക്ഷാമവും പതിവായതോടെ നാട്ടുകാർ സമരവുമായി മുന്നോട്ടു പോവാൻ ഒരുങ്ങുകയാണ്. 

പദ്ധതിയുടെ കരാർ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളികൾ പൈപ്പ് ഇടാൻ പലയിടത്തും അശാസ്ത്രീയമായും മുന്നറിയിപ്പില്ലാതെയും വെട്ടിപ്പൊളിക്കുന്നെന്നാണു പരാതി. അതിഥിത്തൊഴിലാളികളായതിനാൽ പൈപ്പ് ലൈൻ കടന്നു പോവുന്നതു പോലും ശ്രദ്ധിക്കാതെയാണു റോഡ് വെട്ടിപ്പൊളിക്കുന്നതെന്നാണു പരാതി. സംഭവം നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയാലും പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ട്.

ADVERTISEMENT

ഇതിനോടകം പുതുശ്ശേരി പഞ്ചായത്തിലെ പത്തോളം ഭാഗങ്ങളിൽ ജലഅതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടിയിട്ടുണ്ട്. ഇവിടങ്ങളിൽ പലയിടത്തും അറ്റകുറ്റപ്പണി പൂർത്തിയായിട്ടില്ല. നാട്ടുകാരുടെ പരാതിക്കൊടുവിൽ എ.പ്രഭാകരൻ എംഎൽഎ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരുന്നു. ജലഅതോറിറ്റി അധികൃതരും പൈപ്പ് ലൈൻ നിർമാണ കരാർ കമ്പനിയുമായി എംഎൽഎ ചർച്ച നടത്തി. അശാസ്ത്രീയമായ നിർമാണം പാടില്ലെന്നും മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ, ഒരാഴ്ച പിന്നിടും മുൻപേ വീണ്ടും പലയിടത്തും പൈപ്പ് ലൈനുകൾ തകർന്നു. നേരത്തെ പൈപ്പ് ലൈൻ കടന്നുപോയ ഭാഗങ്ങളുടെ രേഖകൾ ജല അതോറിറ്റി പദ്ധതിയുടെ നിർമാണ കമ്പനിക്കു കൈമാറിയിരുന്നു. എന്നിട്ടും നിർമാണത്തിനിടെ പൈപ്പ് പൊട്ടൽ പതിവായതോടെ ജല അതോറിറ്റി പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. പൊട്ടിയ പൈപ്പ് ലൈനുകൾ വേഗത്തിൽ മാറ്റി സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെയും ജല അതോറിറ്റിയുടെയും ആവശ്യം.

English Summary:

Construction of the GAIL City Gas Project in Kanjikode, Kerala, is causing widespread water supply disruptions due to frequent damage to existing KWA pipelines. Residents and officials demand immediate action and responsible construction practices.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT