മുന്നേറി എസ്എഫ്ഐ; അടിപതറി കെഎസ്‍യു
പാലക്കാട് ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേട്ടമുണ്ടാക്കി എസ്എഫ്ഐ. തിരഞ്ഞെടുപ്പു നടന്ന 29 കോളജുകളിൽ 20 എണ്ണത്തിലും യൂണിയൻ ഭരണം പിടിക്കാനായതായി എസ്എഫ്ഐ അവകാശപ്പെട്ടു. പാലക്കാട് ഗവ. വിക്ടോറിയ കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, നെന്മാറ എൻഎസ്എസ് കോളജ്,
പാലക്കാട് ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേട്ടമുണ്ടാക്കി എസ്എഫ്ഐ. തിരഞ്ഞെടുപ്പു നടന്ന 29 കോളജുകളിൽ 20 എണ്ണത്തിലും യൂണിയൻ ഭരണം പിടിക്കാനായതായി എസ്എഫ്ഐ അവകാശപ്പെട്ടു. പാലക്കാട് ഗവ. വിക്ടോറിയ കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, നെന്മാറ എൻഎസ്എസ് കോളജ്,
പാലക്കാട് ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേട്ടമുണ്ടാക്കി എസ്എഫ്ഐ. തിരഞ്ഞെടുപ്പു നടന്ന 29 കോളജുകളിൽ 20 എണ്ണത്തിലും യൂണിയൻ ഭരണം പിടിക്കാനായതായി എസ്എഫ്ഐ അവകാശപ്പെട്ടു. പാലക്കാട് ഗവ. വിക്ടോറിയ കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, നെന്മാറ എൻഎസ്എസ് കോളജ്,
പാലക്കാട് ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേട്ടമുണ്ടാക്കി എസ്എഫ്ഐ. തിരഞ്ഞെടുപ്പു നടന്ന 29 കോളജുകളിൽ 20 എണ്ണത്തിലും യൂണിയൻ ഭരണം പിടിക്കാനായതായി എസ്എഫ്ഐ അവകാശപ്പെട്ടു. പാലക്കാട് ഗവ. വിക്ടോറിയ കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, നെന്മാറ എൻഎസ്എസ് കോളജ്, തൃത്താലയിലെ പറക്കുളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിലെ യൂണിയൻ ഭരണം കെഎസ്‍യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചു പിടിച്ചു.
പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ കെഎസ്‍യു ചെയർപഴ്സൻ സ്ഥാനാർഥിയായിരുന്ന കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപഴ്സൻ നിതിൻ ഫാത്തിമ പരാജയപ്പെട്ടു. കഴിഞ്ഞ വർഷം കെഎസ്‍യു മുഴുവൻ സീറ്റിലും ഇവിടെ ജയിച്ചിരുന്നു. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം തർക്കത്തെ തുടർന്നു മാറ്റിവച്ചു. ചിറ്റൂർ ഗവ. കോളജ്, എലവഞ്ചേരി ലോ കോളജ്, അട്ടപ്പാടി ഐഎച്ച്ആർഡി, ചെർപ്പുളശ്ശേരി ടിടിഎസ്ടി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു മാറ്റിവച്ചു.
എസ്എഫ്ഐ നേടി
∙ പട്ടാമ്പി സംസ്കൃത കോളജ് (കെഎസ്‍യുവിൽ നിന്നു തിരിച്ചു പിടിച്ചതു മുഴുവൻ സീറ്റിലും ജയിച്ച്) ∙ പാലക്കാട് ഗവ. വിക്ടോറിയ കോളജ് (കെഎ സ്‍യുവിൽ നിന്നു തിരിച്ചുപിടിച്ചു) ∙ നെന്മാറ എൻഎസ്എസ് (കെഎസ്‍യുവിൽ നിന്നു തിരിച്ചുപിടിച്ചു) ∙ മലമ്പുഴ ഐഎച്ച്ആർഡി (തിരിച്ചുപിടിച്ചു) ∙ പറക്കുളം എൻഎസ്എസ് (തിരിച്ചുപിടിച്ചു) ∙ എലവഞ്ചേരി തുഞ്ചത്തെഴുത്തച്ഛൻ കോളജ് (നിലനിർത്തി) ∙ കൊഴിഞ്ഞാമ്പാറ ഗവ.കോളജ് (നിലനിർത്തി) ∙ ആലത്തൂർ എസ്എൻ കോളജ് (എല്ലാ സീറ്റിലും ജയിച്ച് യൂണിയൻ നിലനിർത്തി) ∙ തോലനൂർ ഗവ.ആർട്സ് കോളജ് (എല്ലാ സീറ്റിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു) ∙
ചെർപ്പുളശ്ശേരി ഐഡിയൽ കോളജ് (എല്ലാ സീറ്റിലും ജയം) ∙ പത്തിരിപ്പാല ഗവ. കോളജ് (നിലനിർത്തി) ∙ ശ്രീകൃഷ്ണപുരം വിടിബി കോളജ് (എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു) ∙ ഷൊർണൂർ എസ്എൻ കോളജ് (മുഴുവൻ സീറ്റിലും ജയിച്ച് യൂണിയൻ നിലനിർത്തി) ∙ മണ്ണാർക്കാട് യൂണിവേഴ്സൽ കോളജ് (എല്ലാ സീറ്റിലും ജയം) ∙ ചെമ്പൈ സ്മാരക സംഗീത കോളജ് (നിലനിർത്തി) ∙ അയിലൂർ ഐഎച്ച്ആർഡി (നിലനിർത്തി) ∙ വടക്കഞ്ചേരി ഐഎച്ച്ആർഡി (നിലനിർത്തി) ∙ കോട്ടായി ഐഎച്ച്ആർഡി (നിലനിർത്തി) ∙ പട്ടാമ്പി ലിമന്റ് കോളജ് (നിലനിർത്തി) ∙ ആലത്തൂർ എസ്എൻജിസി (നിലനിർത്തി)
കെഎസ്‍യു നേടി
∙ അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. കോളജ് (നിലനിർത്തി) ∙ തൃത്താല റോയൽ കോളജ് (എംഎസ്എഫ്–കെഎസ് യു നിലനിർത്തി) ∙ തൃത്താല ആസ്പയർ കോളജ് (എംഎസ്എഫ്–കെഎസ് യു നിലനിർത്തി) ∙ ആനക്കര എഡബ്ല്യുഎച്ച് കോളജ് ( എംഎസ്എഫ്– കെഎസ് യു നിലനിർത്തി).
എംഎസ്എഫ് നേടി
∙ മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജ് (എല്ലാ സീറ്റിലും ജയിച്ച് യൂണിയൻ നിലനിർത്തി) ∙ മണ്ണാർക്കാട് നജാത്ത് കോളജ് (നിലനിർത്തി) ∙ തൃത്താല ഗവ. കോളജ് (നിലനിർത്തി) ∙ തൃത്താല മൈനോറിറ്റി കോളജ് (നിലനിർത്തി)
എബിവിപി നേടി
കോട്ടായി ഐഎച്ച്ആർഡി കോളജിൽ ചെയർമാൻ സ്ഥാനം എബിവിപിക്ക്. ആദ്യമായാണ് ഈ സ്ഥാനം എബിവിബി നേടുന്നത്. മുൻവർഷങ്ങളിൽ എസ്എഫ്ഐയ്ക്കായിരുന്നു. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ തമിഴ് വിഭാഗം പ്രതിനിധികൾക്കു ജയം. കൊല്ലങ്കോട് തുഞ്ചത്തെഴുച്ഛൻ കോളജിൽ രണ്ടു സീറ്റ് നേടാനായെന്നും എബിവിപി അവകാശപ്പെട്ടു.
ഫലം അറിഞ്ഞു, മൊബൈൽ ഫോണിൽ
പാലക്കാട് ഗവ. വിക്ടോറിയ കോളജ് യൂണിയൻ തിരഞ്ഞെടുപ്പു ഫലം വിദ്യാർഥികൾ ഉൾപ്പെടെ അറിഞ്ഞതു മൊബൈൽ ഫോണിലൂടെ. കോളജ് വെബ്സൈറ്റിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഫലം പ്രസിദ്ധീകരിക്കുന്ന മാതൃകയിലായിരുന്നു ഇത്. വെബ്സൈറ്റിലെ ഡാഷ് ബോർഡിൽ ഓരോ അംഗത്തിനും ലഭിച്ച വോട്ട്, വിജയി, ഭൂരിപക്ഷം എന്നിവ കൃത്യമായി പ്രസിദ്ധീകരിച്ചു. അവസാന റൗണ്ട് ഫലം വരുന്നതുവരെ ലീഡ് നില മാറിയും മറിഞ്ഞും വന്നതു വിദ്യാർഥികളെ ആവേശം കൊള്ളിച്ചു.