കുളപ്പുള്ളി ∙എലിയപ്പറ്റ കുളപ്പുള്ളി റോഡിലെ കുഞ്ഞാപ്പുപടി ജംക്‌ഷനിലെ ബസ് സ്റ്റോപ് പൊളിച്ച് നീക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നോട്ടിസ്. പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനവുമായി നാട്ടുകാരും രംഗത്ത്. 35 വർഷമായി റോഡരികിൽ നിൽക്കുന്ന ബസ് സ്റ്റോപ് ഇരുട്ടിന്റെ മറവിൽ സ്വകാര്യ വ്യക്തികൾ മണ്ണുമാന്തി യന്ത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളപ്പുള്ളി ∙എലിയപ്പറ്റ കുളപ്പുള്ളി റോഡിലെ കുഞ്ഞാപ്പുപടി ജംക്‌ഷനിലെ ബസ് സ്റ്റോപ് പൊളിച്ച് നീക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നോട്ടിസ്. പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനവുമായി നാട്ടുകാരും രംഗത്ത്. 35 വർഷമായി റോഡരികിൽ നിൽക്കുന്ന ബസ് സ്റ്റോപ് ഇരുട്ടിന്റെ മറവിൽ സ്വകാര്യ വ്യക്തികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കിയെന്നാണു നാട്ടുകാരുടെ പരാതി. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് നിലനിൽക്കുന്ന ബസ് സ്റ്റോപ് പൊളിക്കാൻ സ്വകാര്യ വ്യക്തികൾക്ക് അവകാശമില്ലെന്നു ചൂണ്ടികാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റോപ് നിർമിക്കുകയും ചെയ്തു.

ബസ് സ്റ്റോപ് രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്നും യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന വിധമാണ് അവരുടെ പ്രവർത്തനമെന്നും ബസ് സ്റ്റോപ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തികൾ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 7 ദിവസത്തിനകം ബസ് സ്റ്റോപ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടിസ് നൽകിയത്. 

ADVERTISEMENT

എന്നാൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ബസ് സ്റ്റോപ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് നേരിട്ട് പരാതിയുമായി നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പൊതുമരാമത്ത് ഓഫിസിലെത്തി അധികൃതരെ കണ്ടു. പരിശോധന നടത്തിയ ശേഷം നടപടിയെടുക്കാം എന്നായിരുന്നു അധികൃതരുടെ മറുപടി. ഡിസിസി സെക്രട്ടറി കെ.കൃഷ്ണകുമാർ, ടി.കെ ബഷീർ, പാലോളി ഹുസൈൻ, കെ.ടി. മുഹമ്മദ്, മുരളി, കെ. ശശിധരൻ, സി. വീരാൻകുട്ടി, പി. മുഹമ്മദ്, എൻ നാരായണൻകുട്ടി, പി. നാസർ, കെ. അക്ബർ എന്നിവർ നേതൃത്വം നൽകി.

English Summary:

A decades-old bus stop in Kulappully has become a flashpoint between residents and the PWD. While authorities cite complaints of anti-social activity, locals allege foul play and have rebuilt the stop, demanding its retention for the sake of public convenience.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT