കല്ലടിക്കോട് വാഹനാപകടമരണം: 5 പേരുടെയും സംസ്കാരം നടത്തി
കല്ലടിക്കോട് ∙ പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സുഹൃത്തുക്കളായ അഞ്ചു പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്മുറി കൃഷ്ണന്റെയും ഓമനയുടെയും മകൻ വിജേഷ് (35), കോങ്ങാട് തോട്ടത്തിൽ വിജയകുമാറിന്റെയും ജാനകിയുടെയും മകൻ

കല്ലടിക്കോട് ∙ പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സുഹൃത്തുക്കളായ അഞ്ചു പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്മുറി കൃഷ്ണന്റെയും ഓമനയുടെയും മകൻ വിജേഷ് (35), കോങ്ങാട് തോട്ടത്തിൽ വിജയകുമാറിന്റെയും ജാനകിയുടെയും മകൻ വിഷ്ണു (30), വീണ്ടപ്പാറ വീണ്ടകുന്നിൽ വീട്ടിൽ ചിദംബരന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകൻ രമേഷ് (29), പന്നിക്കോട് പുത്തൻ പീടികേയ്ക്കിൽ മെഹമൂദിന്റെയും ഫാത്തിമക്കുട്ടിയുടെയും മകൻ മുഹമ്മദ് അഫ്സൽ (17), കാരാകുറുശ്ശി കൊയ്യക്കാട്ടു വീട്ടിൽ മനോജിന്റെയും അനിതയുടെയും മകൻ മഹേഷ് (17) എന്നിവരാണു മരിച്ചത്.
22നു രാത്രി 10.50നു കാട്ടുശ്ശേരി അയ്യപ്പൻകാവിനു സമീപത്തായിരുന്നു അപകടം. കാർ തെറ്റായ ദിശയിലും അമിതവേഗത്തിലുമായിരുന്നുവെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. ഇതു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നു കല്ലടിക്കോട് പൊലീസ് ഇൻസ്പെക്ടർ എം.ഷഹീർ പറഞ്ഞു. ലോറി ഡ്രൈവർ വിഗ്നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വാടകയ്ക്കെടുത്ത കാറിൽ സുഹൃത്തുക്കളായ 5 പേരും കോങ്ങാട്ടു നിന്നു പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്നു. ലോറി മണ്ണാർക്കാട് ഭാഗത്തു നിന്നു കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു.
അപകടത്തിൽ മൂന്നു പേർ തൽക്ഷണം മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മറ്റൊരാൾ ആശുപത്രിയിലും മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
വിജേഷും വിഷ്ണുവും ഓട്ടോ ഡ്രൈവർമാരും രമേഷ് നിർമാണത്തൊഴിലാളിയുമാണ്. മുഹമ്മദ് അഫ്സലും മഹേഷും പ്ലസ് ടുവിനു കോങ്ങാട്ടെ പാരലൽ കോളജിൽ സഹപാഠികളായിരുന്നു മരിച്ച നാലു പേരുടെ സംസ്കാരം പാമ്പാടി ഐവർമഠത്തിലും മുഹമ്മദ് അഫ്സലിന്റെ കബറടക്കം വെള്ളാരം കല്ലിങ്ങൽ പള്ളിയിലും നടത്തി.