ചുരത്തിൽ ശക്തമായ മഴ: ചപ്പാത്തിൽ വെള്ളം കയറി; ഉരുളൻ ഭാഗത്തേക്കുള്ള റോഡും ഭാഗികമായി തകർന്നു
ആനമൂളി ∙ അട്ടപ്പാടി ചുരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ആനമുളി ഉരുളൻകുന്നു ഭാഗത്തു വെള്ളം പൊങ്ങുകയും ചപ്പാത്തിൽ വെള്ളം കയറുകയും ചെയ്തു. ഈ ചപ്പാത്തിനെ ആശ്രയിച്ചാണ് ഒട്ടേറെ പട്ടിക വർഗ കുടുംബങ്ങൾ താമസിക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ താൽക്കാലികമായി ഉണ്ടായിരുന്ന നടപ്പാലം തകർന്നു പോയിരുന്നു.ഇതു പുനർ

ആനമൂളി ∙ അട്ടപ്പാടി ചുരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ആനമുളി ഉരുളൻകുന്നു ഭാഗത്തു വെള്ളം പൊങ്ങുകയും ചപ്പാത്തിൽ വെള്ളം കയറുകയും ചെയ്തു. ഈ ചപ്പാത്തിനെ ആശ്രയിച്ചാണ് ഒട്ടേറെ പട്ടിക വർഗ കുടുംബങ്ങൾ താമസിക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ താൽക്കാലികമായി ഉണ്ടായിരുന്ന നടപ്പാലം തകർന്നു പോയിരുന്നു. ഇതു പുനർ നിർമിക്കണമെന്നാവശ്യം ഉയർന്നെങ്കിലും നടന്നില്ലെന്നും പറയുന്നു.
ഉരുളൻ ഭാഗത്തേക്കുള്ള റോഡും മലവെള്ളപ്പാച്ചിലിൽ ഭാഗികമായി തകർന്നിട്ടുണ്ട്. ഈ റോഡിനെയും ചപ്പാത്തിനെയും ആശ്രയിക്കുന്നത് ഒട്ടേറെപ്പേരാണ്. തെങ്കര പഞ്ചായത്തിലെ ആറാം വാർഡിലാണ് ആനമമൂളി ഉരുളൻകുന്ന് ചപ്പാത്ത്. ചപ്പാത്തിനു മുകളിൽ വെള്ളം കയറിയാൽ മറുവശത്തെത്താൻ മറ്റു വഴികൾ ഇല്ലാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
മന്ദംപൊട്ടി തോട് കരകവിഞ്ഞു
അഗളി ∙ യാത്രക്കാരിൽ ഭീതിയുണർത്തി അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. കഴിഞ്ഞ 2 ദിവസമായി ചുരത്തിൽ ശക്തമായ മഴയുള്ളതിനാൽ യാത്രക്കാർ ഭീതിയിലാണ്. പൊതുവേ മഴക്കാലമായാൽ മണ്ണിടിച്ചിൽ ഭീഷണിയിലാണ് ചുരം. ഇതിനിടെ ഇന്നലെ വൈകുന്നേരം മന്ദംപൊട്ടി തോട് കരകവിഞ്ഞ് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇരുഭാഗത്തുമായി ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി.
തെങ്കരയിലും ആനമൂളിയിലും പരിസര പ്രദേശങ്ങളിലും തോരാമഴയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലും പാലങ്ങളിലും വെള്ളം കയറി. മണ്ണാർക്കാട് നിന്ന് ആനമൂളി വരെ റോഡ് പണി നടക്കുന്നിടത്തെ വെള്ളക്കെട്ട് യാത്ര തടസ്സപ്പെടുത്തി. അട്ടപ്പാടിയിൽ നിന്നും രോഗികളുമായി വരുന്ന ആംബുലൻസുകൾ ഈ കുഴികൾ താണ്ടാൻ ഏറെ കഷ്ടപ്പെടുന്നുണ്ട്. രാത്രിയും പകലും കാട്ടാനയെയും പുലിയെയും കാണുന്ന ചുരം പാതയും ഇഴഞ്ഞു നീങ്ങുന്ന മണ്ണാർക്കാട് ആനമൂളി റോഡ് നിർമാണവും അട്ടപ്പാടിക്കാരുടെ യാത്ര ഭീതിജനകവും ദുരിത പൂർണവുമാക്കുകയാണ്.