ഒരുങ്ങി, അനീറ കബീറിന് സ്വപ്നഭവനം ; സംസ്ഥാനത്ത് പിഎംഎവൈ പദ്ധതിയിൽ ട്രാൻസ് വനിതയ്ക്ക് നൽകുന്ന ആദ്യ വീട്
ഒറ്റപ്പാലം ∙ നഗരസഭയുടെ കരുതലിൽ ട്രാൻസ് വനിത അനീറ കബീറിനു സ്വപ്ന ഭവനം ഒരുങ്ങി. സർക്കാരിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയാണു പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വീടു നിർമാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തു പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാൻസ് വനിതയ്ക്കു നൽകുന്ന ആദ്യ വീടാണിതെന്നു നഗരസഭാധ്യക്ഷ

ഒറ്റപ്പാലം ∙ നഗരസഭയുടെ കരുതലിൽ ട്രാൻസ് വനിത അനീറ കബീറിനു സ്വപ്ന ഭവനം ഒരുങ്ങി. സർക്കാരിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയാണു പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വീടു നിർമാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തു പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാൻസ് വനിതയ്ക്കു നൽകുന്ന ആദ്യ വീടാണിതെന്നു നഗരസഭാധ്യക്ഷ കെ.ജാനകീദേവിയും ഉപാധ്യക്ഷൻ കെ.രാജേഷും അറിയിച്ചു.
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് അനീറ കബീറിന്റെ വീടെന്ന സ്വപ്നം പൂവണിയുന്നത്. നഗരത്തിലെ വാടക വീട്ടിൽ താമസിച്ചിരുന്ന അനീറ ഭവന നിർമാണ പദ്ധതിയുടെ ആനുകൂല്യത്തിനായി നഗരസഭയെ സമീപിക്കുകയായിരുന്നു. ഒറ്റപ്പാലം ബിആർസിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവർ സ്വന്തം വരുമാനം ഉപയോഗിച്ചു വീട്ടാമ്പാറയിൽ വാങ്ങിയ 4 സെന്റ് ഭൂമിയിലാണു വീടു നിർമിച്ചത്.
ആദ്യം പിഎംഎവൈ ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിക്കാതിരുന്ന അനീറയ്ക്കായി നഗരസഭ സർക്കാരിനെ സമീപിച്ചാണു പ്രത്യേക ഡിപിആർ തയാറാക്കി 4 ലക്ഷം രൂപ അനുവദിച്ചത്. സമൂഹത്തിൽ ട്രാൻസ് വിഭാഗങ്ങളും പരിഗണിക്കപ്പെടേണ്ടവരാണെന്നും അവരെ ചേർത്തുനിർത്തുക എന്ന നിലപാടാണു നഗരസഭയ്ക്കെന്നും വീടു സന്ദർശിച്ച നഗരസഭാധ്യക്ഷ കെ.ജാനകീദേവിയും ഉപാധ്യക്ഷൻ കെ.രാജേഷും പറഞ്ഞു. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണിതെന്നാണ് അനീറയുടെ പ്രതികരണം.