രാഹുലുണ്ട്, ആൾക്കൂട്ടത്തിൽ; മുതിർന്നവരുടെ അനുഗ്രഹം തേടി, കുട്ടികളോട് കുശലംപറഞ്ഞ്
പാലക്കാട് ∙ ആരാധനാ കേന്ദ്രങ്ങളിലെത്തിയവരെ നേരിൽക്കണ്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വോട്ടഭ്യർഥന നടത്തി. ചിന്മയ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ വോട്ടർമാരോടാണ് ആദ്യം വോട്ടഭ്യർഥിച്ചത്. പിരായിരി കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളി, ഹോളി ട്രിനിറ്റി ചർച്ച്, സിഎസ്ഐ

പാലക്കാട് ∙ ആരാധനാ കേന്ദ്രങ്ങളിലെത്തിയവരെ നേരിൽക്കണ്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വോട്ടഭ്യർഥന നടത്തി. ചിന്മയ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ വോട്ടർമാരോടാണ് ആദ്യം വോട്ടഭ്യർഥിച്ചത്. പിരായിരി കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളി, ഹോളി ട്രിനിറ്റി ചർച്ച്, സിഎസ്ഐ ഇംഗ്ലിഷ് ചർച്ച് എന്നിവിടങ്ങളിൽ എത്തിയവരെ നേരിൽ കണ്ടു.
നഗരമധ്യത്തിലുള്ള സിഎസ്ഐ ഇംഗ്ലിഷ് ചർച്ചിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പനും എത്തി വോട്ടഭ്യർഥിച്ചു. സിവിൽ സ്റ്റേഷനു സമീപമുള്ള മാർത്തോമ്മാ പള്ളിയിലെ വിശ്വാസികളെയും നേരിട്ടു കണ്ട് വോട്ടഭ്യർഥിച്ചു. വൈകിട്ട് മാത്തൂർ ഗ്രാമത്തിൽ എത്തിയ സ്ഥാനാർഥിക്ക് ജനകീയ വരവേൽപാണു ലഭിച്ചത്.
അഗ്രഹാരങ്ങളിലെത്തിയ സ്ഥാനാർഥി പ്രായമായവരിൽ നിന്ന് അനുഗ്രഹം വാങ്ങി, കുട്ടികളോടു കുശലം പറഞ്ഞു. ബംഗ്ലാവ് സ്കൂളിനു സമീപം ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം ഫുട്ബോളും കളിച്ചു. വ്യാപാര സ്ഥാപനങ്ങളിലെത്തിയും ഓട്ടോറിക്ഷ തൊഴിലാളികളെ നേരിൽ കണ്ടും സംസാരിച്ചു. പല്ലഞ്ചാത്തനൂർ തെരുവത്തു പള്ളിയിലെത്തിയവരെയും നേരിൽ കണ്ടു. ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.